കോളർ ഐഡി ആപ്പായ ട്രൂകൊളറിലെ ഇന്ത്യർക്കാരായ ഉപയോക്താക്കടെ വിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കെന്ന് റിപ്പോർട്ടുകൾ, അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ സൈബിൾ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിയ്ക്കുന്നത്. 4.75 കോടി ഇന്ത്യയ്ക്കാരുടെ വിവരങ്ങളാണ് വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ളവരുടെ വിവരം വിൽപ്പനയ്ക്ക് വച്ച കൂട്ടത്തിൽ ഉണ്ട്. വെറും 1000 ഡോളറിനാണ് ഈ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്. ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, സ്ഥലം, ഉപയോഗിയ്ക്കുന്ന ഫോൺ, ഇമെയിൽ, ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ എന്നിവയാണ് വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്.

By ivayana