ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് തന്നെ മടങ്ങി.വന്ദേഭാരത്‌ മിഷന്റെ ഭാഗമായി റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ മോസ്കോയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഉസ്ബെക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾ കോവിഡ് 19 പോസിറ്റീവ് ആണെന്ന പരിശോധനാ ഫലം എത്തിയത്. എയര്‍ബസ് എ320 ഫാമിലിയില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന്  വിമാനം ഉടൻ മടങ്ങാൻ ആവശ്യപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വിമാനം ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. എല്ലാ ജീവനക്കാരെയും ക്വാറന്റൈനിലക്കിയിട്ടുണ്ട്. കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ മറ്റൊരു വിമാനം മോസ്കോയിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു.

By ivayana