ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഷൈല കുമാരി*

അറിവ് നിറവാണ്,
അറിവ് പൊരുളാണ്
അറിവൊരഴകാണെന്നറിയണം.
അറിവുനേടുവാന-
ണയുമീ ധന്യനിമിഷം,
നാവിൽ വിദ്യാദേവത
കുടിയിരിക്കട്ടേയനവരതം.
നന്മ പറയുവാൻ,
നാവിനാവണം,
നോവ്കാണുവാൻ
കണ്ണിനാവണം.
അഗ്നിയായി ജ്വലിക്കണം
ഗുരു കാതിലോതുമീ മന്ത്രണം,
ഒാങ്കാരമായി നിറയണം
മനം ശുദ്ധമായിത്തീരണം.
അക്ഷരം നാവിലുണരണം
നിങ്ങളാർദ്രമാനസരാവണം
ഇരുൾനിറയുമീ രംഗഭൂമിയിൽ
തിരിനാളമായിത്തിളങ്ങണം.

By ivayana