രാജേന്ദ്ര പണിക്കർ എൻ ജി❤️

ചങ്കൻ കൂട്ടുകാരൻ ചോദിച്ചു;
“വറുതിയല്ലേ,
വെറുതെയാകില്ലല്ലോ,
വറുത്തരച്ചൊരു ചുരുളി
എടുക്കട്ടേ?
സംസാരമൊട്ടുക്ക്
സംസ്കരിച്ചേറ്റുവാൻ ?!”
വരണ്ടമണ്ണിൽ
പിരണ്ട്, പിടച്ച് ചുരുണ്ടുപോയതുകൊണ്ടാകണം;
മുളകരച്ചൊരു പിരളനെടുത്താട്ടേ
എന്ന് ഞാനും😆
പണ്ടൊരു ചുള്ളൻ
കാരണവർ
ഒരൊറ്റക്കഷ്ണം
ചുരുളികൊണ്ട്
ആയിരങ്ങളുടെ
നാവും നാഡിയും
ചുള്ളിപ്പിടിപ്പിച്ച്
അടക്കിയൊതുക്കിയ
കാലം
ഓർമ്മയുണ്ടോ?
എന്ന്, എൻ്റെ പെണ്ണ്!
“തിന്നിട്ടുണ്ടോ?
അവരുടെ…
അവിയൽ?”
എന്നതിനുത്തരം…”
“എത്രനന്ദിയുള്ളവരാ!
അവരെന്നൊക്കെ
എത്രപറഞ്ഞാലും
മതിയാകാതെ പോയേനേ!”
എന്ന് കേട്ടിരുന്നവർ.
രാവുകനക്കുമ്പോൾ
ഒറ്റയടിപ്പാതയിലൂടെ
ഉലഞ്ഞാടിയാടി
കാറ്റിലാടിപ്പറന്നുപരന്ന്
ചെകിടടപ്പിക്കുന്ന
തെറിയൊക്കെപ്പാടി
അന്നയാൾ
കരപ്രമാണിമാരുടെ
കൊള്ളരുതായ്മകൾ,
തന്തയ്ക്ക് പിറക്കായ്മകൾ,
അരമന രഹസ്യങ്ങൾ,ഒക്കെ
വിസിൽബ്ലോയിംഗ് ചെയ്തിരുന്നു!
ഒരേറുകണ്ണുകൊണ്ടുപോലും
പ്രതികരിക്കാനാകാതെ
വിയർത്തുകുളിച്ചവർ
അച്ചിമാരുടെ
ചേലത്തുമ്പിലൊളിച്ചു, രാത്രിതന്നെ
തെറികുതറി കുറിക്ക് കൊണ്ടു
ഇന്ന്,
ചലച്ചിത്രച്ചുരുളി
ചുരുളഴിയുമ്പോൾ
ചുക്കിനുംചുണ്ണാമ്പിനും
കൊള്ളാതെ ശുഷ്കിച്ചുരുണ്ട്,
അവിഞ്ഞുനാറിയവശേഷിച്ച്,
കലയുടെ ശവസംസ്കാരം നടത്തുന്നു.
നിനക്കൊന്നും വേറെ
യാതൊരു പണിയുമില്ലേടാ കുണ്ടച്ചീടെമക്കളേ…?!
എന്നു പറയുവാൻ തോന്നുന്നു😀
_____________
*ആത്മ മിത്രം മധു നെല്ലൂരിൻ്റെ ഭാവനയിൽ പിറവികൊണ്ട വാക്കാണ് “ചുരുളീയം”
ശീർഷകം: കടപ്പാട്, മധു നെല്ലൂർ❤️

By ivayana