ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം നാളെ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെ വേര്‍പാ‌ടറിയാതെ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതേസമയം മൃതദേഹം നാട്ടിലെത്തുമ്പോള്‍ നിതിന്റെ വിയോഗം എങ്ങനെ ആതിരയെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ഒരു നാട് മുഴുവൻ.

ഭാര്യയുടെ സുഖപ്രസവത്തിന് വേണ്ടി പരമോന്നത കോടതി വരെ പോയി വാദിച്ചാണ് അവൻ തന്റെ പ്രിയതമയെ ഈ കഴിഞ്ഞ മെയ് ഏഴിന് പ്രഥമ വന്ദേഭാരത് വിമാനത്തിൽ നാട്ടിലേയ്ക്കയച്ചത്.

ആതിരയെ പ്രതി രണ്ട് പേർക്ക് വിമാനത്തിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റിനുള്ള പണവും സമ്മാനമായി നൽകി.

ആറ് ദിവസം മുമ്പാണ് നിതിൻ ചന്ദ്രനെന്ന സ്നേഹമയനായ ചെറുപ്പക്കാരൻ ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചത്.ആദ്യത്തെ കൺമണിയെ വാരിപ്പുണരാതെ ഉമ്മവെക്കാതെ കഴിഞ്ഞ ദിവസം രാത്രിയിൽ നിശബ്ദമായി ജീവിതത്തിൽ നിന്നും വിടവാങ്ങി.നിതിൻ പോലും അറിയാതെ ആ ഹൃദയം നിലച്ചു…

By ivayana