ജര്‍മനിയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നു. ഈ വേനല്‍ക്കാലം കഴിയുന്നതു വരെ നിബന്ധന തുടരാനാണ് ഉദ്ദേസിക്കുന്നത്.

ഇതിനായി വിമാനത്താവളങ്ങളുടെ അധികൃതരും ഓപ്പറേറ്റര്‍മാരും കരട് മാര്‍ഗനിര്‍ദേശം തയാറാക്കിയിട്ടുണ്ട്. ഒന്നര മീറ്റര്‍ അകലം ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ മാസ്ക് ഉപയോഗം സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

സെക്യൂരിറ്റി ചെക്ക് ഏരിയ, എയര്‍പോര്‍ട്ട് ഷട്ടില്‍ ബസുകള്‍, ബാഗേജ് റീക്ളെയിം, ടാക്സി വേ എന്നിവിടങ്ങളിലെല്ലാം മാസ്ക് നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്.ജൂണ്‍ 15നാണ് ജര്‍മനി യൂറോപ്പിനുള്ളില്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്.

ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള 160 ലധികം രാജ്യങ്ങളിലേയ്ക്കുള്ള യാത്ര വിലക്ക് ഓഗസ്ററ് 31 വരെ നീട്ടി. വൈറസിന്റെ വ്യാപനം മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യക്തിഗത രാജ്യങ്ങളില്‍ നിന്ന് ഒഴിവാക്കലുകള്‍ ലഭിച്ചാല്‍ പരിഗണിയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അണുബാധ സംഖ്യകളുടെ നിജസ്ഥിതി, ആരോഗ്യ സംവിധാനങ്ങളുടെ മികവ്, പരീക്ഷണ ശേഷി, ശുചിത്വ നിയമങ്ങള്‍, മടക്ക യാത്രാ ഓപ്ഷനുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള സുരക്ഷാ നടപടികള്‍ എന്നിവ കണക്കിലെടുത്തുവേണം യാത്രയ്ക്കൊരുങ്ങാനെന്നും മുന്നറിയിപ്പുണ്ട്. മെര്‍ക്കല്‍ മന്ത്രിസഭ ബുധനാഴ്ച ബര്‍ലിനില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

എന്നാല്‍ ജൂണ്‍ 15 മുതല്‍ 31 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജര്‍മന്‍കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞ ആഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. യാത്രയ്ക്ക് തയ്യാറാകുന്നവര്‍ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെ അത്തരം രാജ്യങ്ങളിലേക്ക് യാത്രതിരിക്കാവൂ എന്നു ജര്‍മന്‍ വിദേശവകുപ്പ് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളല്ലാത്ത അതിര്‍ത്തി രഹിത ഷെങ്കന്‍ പ്രദേശത്തെ നാല് രാജ്യങ്ങളായ എസ്ലാന്റ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്റൈ്റന്‍ എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടും. ജര്‍മന്‍കാര്‍ കഴിവതും ഇക്കൊല്ലത്തെ വേനല്‍ക്കാല അവധി ജര്‍മനിയില്‍ തന്നെ ചെലവഴിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദ്ദേശം.

ജൂണ്‍ 15 മുതല്‍ യൂറോപ്പിനുള്ളില്‍ സഞ്ചാര സ്വാതന്ത്ര്യം പുന: സ്ഥാപിക്കുന്നുവെന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രി ഹോര്‍സ്ററ് സീഹോഫര്‍ അറിയിച്ചു.ഇതനുസരിച്ച് ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഇറ്റലി, പോളണ്ട്, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ്, ചെക്ക് റിപ്പബ്ളിക്ക് എന്നിവയുമായുള്ള ആഭ്യന്തര അതിര്‍ത്തി നിയന്ത്രണങ്ങള്‍ ജൂണ്‍ 15 ന് അവസാനിക്കും.ക്വാറനൈ്റന്‍ രീതിയും നിര്‍ത്തും.എന്നാല്‍ സ്പെയിനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇത് ജൂണ്‍ 21 മുതല്‍ മാത്രമേ ബാധകമാകൂ, സ്വീഡനില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ട്.

By ivayana