ചരക്കുസേവന നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട്, ജിഎസ്‌ടി കുടിശ്ശികയില്ലാത്തവർക്ക് എസ്എംഎസ് വഴി ഫോം ജിഎസ്‌ടിആർ -3ബി പൂരിപ്പിക്കാന്‍ ധനമന്ത്രാലയം തിങ്കളാഴ്ച മുതല്‍ സൗകര്യമൊരുക്കി. ഈ സുപ്രധാന നീക്കം രാജ്യത്തെ രജിസ്റ്റർ ചെയ്‌തിട്ടുള്ള 22 ലക്ഷത്തിലധികം വ്യാപാരികൾക്ക് ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കുന്നത് എളുപ്പമാക്കും. ഇതിലൂടെ ജിഎസ്‌ടി സമര്‍പ്പണ നടപടികള്‍ കൂടുതല്‍ ലളിതമാക്കാനും സാധിക്കും. ഇതുവരെ ഒരോ മാസവും ജിഎസ്‌ടി സമര്‍പ്പണത്തിനായുള്ള പൊതുവായ പോര്‍ട്ടൽ വഴി ലോഗിന്‍ ചെയ്‌തിട്ടായിരുന്നു നികുതി വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നത്.എന്നാല്‍ പുതിയ സംവിധാനത്തിലൂടെ, നില്‍ ജിഎസ്ടി റിട്ടേണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോഗിന്‍ ചെയ്യാതെ തന്നെ എസ്എംഎസിലൂടെ റിട്ടേണുകള്‍ സമര്‍പ്പിക്കാം.

By ivayana