മിഴിചഷകങ്ങളിൽ മധുരമുരുട്ടി
നിന്മിഴി കൺമിഴിമുന്തിരി

അരികത്തണയവെ,ചഷകവുമായ്,നിൻ
പ്രതിബിംബത്തിലെ മധുചഷകത്തിൻ

നിറഫലകൺമണി മധുമയയാനം
മദഭരമക്കേ, മന്മനചഷകം

മനചഷകത്തിൻ തരംഗലഹരിയിൽ
ലഹരിയിലിതുലഹരീ ലഹരീ

പകരുകയരികിലിരുന്നുടനേ നീ
പകരുകകരളിലു മുന്തിരിനീ

സുന്ദരിനിന്നുടെ മുന്തിരിമിഴികളിൽ
മധുരനൊമ്പരലഹരിയിതെന്തേ,

മധുരിമമുഴവൻ നുകരുമിതോർത്തോ,
ഇനിവരുവാനിനിയെങ്ങിനെയെന്നോ?

നുകരുകയിനിഞാൻ,ഹൃദയംകൊണ്ടിതു
മധുരനൊമ്പരലഹരിയെ നോക്കി

മിഴിചഷകങ്ങളിൽ മധുരമുരുട്ടി
നിന്മിഴിമുന്തിരി കൺമിഴിമുന്തിരി

അരികത്തണയവെ ചഷകവുമായ്, നിൻ
പ്രതിബിംബത്തിലെ മധുചഷകത്തിൻ!

കലാകൃഷ്ണൻഉഴമലയ്ക്കൽ

By ivayana