വിത്ത് വിതപ്പതിൻ മുന്നേ ആ കർഷകൻ

പാടങ്ങളെല്ലാം ഉഴുതു മറിച്ചേ ,

ചേറിലും ചതുപ്പിലും വരമ്പത്തും

പിന്നേയാ പറമ്പിലും വിയർത്തിതു പണിതേ

മണ്ണിൽ പൊന്ന് വിളയിക്കും കർഷക തമ്പുരാൻ.

താങ്ങായ് തുണയായ് കൂടെ വാണരുളും അരുമപ്പെണ്ണവൾ

കൊണ്ടുവന്നീടും കഞ്ഞി ആ കുമ്പിളിൽ കോരിക്കുടിച്ചേ ….!

ചേറിന്റെ മണം നാറും ഉടലിലേ വിയർപ്പെല്ലാം

അഴകോലും കറുമ്പിപ്പെണ്ണവൾ തടവി തുടച്ചേ …!

കൺമണി-പെൺ മണി മുറുക്കി ചുമപ്പിച്ചു ,

പിന്നേ കിന്നാരം പലതും ചൊല്ലി ചൊല്ലി പൊട്ടിച്ചിരിച്ചേ .

അവളുടെ രസമോലും വായ്ത്താരി കേട്ടപ്പോൾ

അടിയന്റെ വയറും മനവും എല്ലാം നിറഞ്ഞേ …!

ദിവസങ്ങൾആഴ്ചകൾകഴിഞ്ഞപ്പോളടിയന്റെ പാടത്ത്

വിളങ്ങിന പൊൻ കതിരെല്ലാം കൊയ്യുവാൻ ആർപ്പുവിളികളുയർന്നേ..?

കൊയ്ത്തുപാട്ടിന്റെ ഈണത്തിൽ താളത്തിൽ

മാലോകരെല്ലാം വിഷുക്കണിയൊരുക്കി കൊണ്ടുത്സവമേളങ്ങളിലാറാടി മതിമറന്നേ..?

ചിബു
ക കുളങ്ങര.

By ivayana