52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറഞ്ഞിരിക്കുന്നത്.ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വലിയതോതില്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിലക്കേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട ആപ്പുകളില്‍ ഗ്രൂപ്പ് വീഡിയോ കോളിനായി ആളുകള്‍ ആശ്രയിക്കുന്ന സൂം ആപ്പും ജനപ്രിയ ആപ്പായ ടിക് ടോക്കും ഉള്‍പ്പെടുന്നുണ്ട്. യു.സി ബ്രൗസര്‍, എക്‌സ്സെന്റര്‍,ഷെയര്‍ഇറ്റ്, ക്ലീന്‍-മാസ്റ്റര്‍ എന്നീ ആപ്പുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം എന്നു തന്നെയാണ് ഏജന്‍സികളുടെ അഭിപ്രായം.

By ivayana