യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്ക് ലഭിച്ചു. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായി. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. ഇന്ത്യയോടൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്തവരെ തെരഞ്ഞെടുക്കാനാണ് കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

192 അം​ഗ​രാ​ജ്യ​ങ്ങ​ളാ​ണ് വോ​ട്ടിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​യ 128 വോ​ട്ടു​ക​ളാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ന്ത്യ​യ്ക്ക് 184 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു.

By ivayana