ധീരജവാൻമാർക്ക് സല്യൂട്ട്..

സമാധാനത്തിന്‍റെ വെടിയുണ്ടവഴികളില്‍
ആകാശത്തിന് ഒറ്റനിറം
വെളിച്ചമില്ലാത്ത താഴ് വരകളില്‍
മഞ്ഞിന്‍റെ സൂചിമുനകള്‍
ഇതൊരു കാവല്‍മാടമാണ്
കുറുക്കന്‍ കണ്ണുകളുള്ള
ഒറ്റനക്ഷത്രങ്ങളുടെ ഉണര്‍ത്തുപാട്ട്
ഇരുണ്ട തണുപ്പുറകള്‍ തുരക്കുന്ന
ഇടിമുഴക്കങ്ങള്‍
അളവില്ലാത്ത ദേശസ്നേഹത്തിന്‍റെ
ഇരുണ്ട രാവുകള്‍

ഒരു സ്ഫോടനം..!
മണല്‍ കിഴികള്‍ക്കുപിന്നില്‍
ഹൃദയമിടിപ്പിന്‍റെ
നേര്‍ത്തകണ്ണികള്‍ മുറുകുന്നു

വെടുയണ്ടകിലുക്കത്തില്‍
ഭാരംകുറയുന്ന മനുഷ്യര്‍ക്ക്
വിദൂരതയില്‍
തന്‍റെ മണ്ണ് സുരക്ഷിതമാണ്
മതിലുകളില്ലാത്ത വീട്ടിലേക്ക്
നുഴഞ്ഞുകയറുന്നവന്
അതിരുകളില്ലാത്ത
ആകാശം മാത്രമാണ് കാവല്‍

ആകാശം കീഴടക്കിയവന്‍
അതിരുകളില്‍ തീര്‍ക്കുന്ന
ജീവന്‍റെ ബലിപ്പുരകളാണ്
മരണഭയമില്ലാതെ ജീവിക്കുന്ന മണ്ണിന്‍റെ
സുരക്ഷാകവചം.

By ivayana