ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ജയേഷ് പണിക്കർ✍

ഇമ്പമാർന്നൊരു ഗാനമാണു നീ ,
തിങ്കളായി പ്രഭ തൂകിനില്ക്കുന്നു
നിൻ മടിയിലായ് വന്നു പിറന്നതു
പുണ്യ മെന്നു കരുതുന്നിതെന്നുമേ
എത്ര ഭാഷകൾ ,സംസ്കാര മിങ്ങനെ
ഒത്തുചേരുന്നു നിൻ മണ്ണിലിങ്ങനെ
വർണ്ണ ,വർഗ്ഗ ,മതങ്ങൾക്കതീതമാണെന്നും
അമ്മയാകുമീ ഭാരത മോർക്കുക.
ധീരയോധാക്കളെത്രയോ മക്കൾ നിൻ
മാറിൽ വീണു പിടഞ്ഞു മരിച്ചിതോ
നേടിയിന്നിതീ സ്വാതന്ത്ര്യമെന്നതും
ഓർമ്മയുണ്ടാകവേണമെല്ലാവർക്കും
ജീവിതം തന്നെയർപ്പിച്ചു നിന്നുടെ
മോചനത്തിനായെത്ര മഹാന്മാരും
പാരിലെന്നും ഉയർന്നു പറക്കട്ടെ
ഭാരതത്തിൻ ത്രിവർണ്ണ പതാകയും.

ജയേഷ് പണിക്കർ

By ivayana