ഇക്കിളി കൂട്ടുന്ന മന്ദ മാരുതൻ തൊടിയിലെ മരത്തിന്റെ കൊമ്പുകൾ ആടി ഉലയുന്നു ഇല്ലത്തു മുട്ട് സൂചി വീണാൽ കേൾക്കാൻ പാകം എങ്ങും നിശബ്ദത.

“വലിയ ഒരു ഭൂകമ്പം കഴിഞ്ഞു തീരാത്ത നഷ്‌ടം സംഭിച്ച പോലെ”

തൊടിയിലെ ചാരം കാറ്റിൽ പാറി പറന്നു ജാതിക്ക പൊട്ടി താഴ്ക്കു വീഴുന്നു ശബ്ദം
വീടിന്റെ ഇളം തിണ്ണയിൽ നിന്ന് തെക്കേ തൊടിയിലേക്ക് നോക്കി നിന്ന് ഉണ്ണി ഒരു നിമിഷം തേങ്ങി കൊണ്ട് പറഞ്ഞു
“ഞാൻ ചെയ്ത് തെറ്റ് തന്നെയാ അതിന് ഞാൻ ഇപ്പൊ എന്താ ചെയ്യുക അവൾ ഇങ്ങനെ ഒരു പിടി ചാരം ആവൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല”

“ലീല ഒരു നിമിഷം നിശ്വസിച്ചു”
എന്റെ ഉണ്ണിയെ ആ കുഞ്ഞിനെ നീ ഇല്ലാണ്ട് ആക്കിയല്ലോ

ഇപ്പോഴും ഒർക്കുന്നു ഒരു ദിവസം ഞാൻ ഇല്ലത്തു വരുമ്പോ..നിലവിളി
നിർത്താതെ കരയുന്ന ശ്രീദേവി
പറയുമ്പോൾ ലീലയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി അന്ന് ആകെ ബഹളം ആയിരുന്നു
ലീല ഉണ്ണിയുടെ അടുത്തിരുന്നു
ശ്രീദേവി മുറിക്കുള്ളിൽ കിടന്നു കരച്ചിലും ബഹളവും ഇടയ്ക്ക്
കുട്ടി വിളിച്ചു പറഞ്ഞു കൊണ്ടെ ഇരുന്നു

“എനിക്ക് ഭ്രാന്ത് ആണ് എന്നെ വിട്.

ജാനകിയമ്മ പറഞ്ഞു. അവിടെ കിടക്കട്ടെ
“ലീലേ” ഇങ്ങു പോര്

കുഞ്ഞിന്റെ നിലവിളി കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

സരമില്ല ചിത്തം മാറട്ടെ അത് വരെ ഒരു കണ്ണും കാതും ഇല്ലാതെ ഇരിക്കാം

ചെമ്പകശ്ശേരിയിലെ ഉണ്ണിയുമായുള്ള
ബന്ധം എത്രയും വഷളാകും എന്ന് ഒരിക്കലും കരുതിയില്ല…

എന്റെ ലിലേ അതിനെ കുറിച്ച് പറയാതെ…
അവന് എല്ലാം നേരം പോക്ക് മാത്രം ആയിരുന്നു
അവിടെ എത്ര പെൺകുട്ടികളെ കാണുന്നതാകും
ഉണ്ണിയുടെ നാമം കേട്ടാൽ അവൾ നില വിളിക്കാൻ തുടങ്ങും.
ഉണ്ണി വല്ലപ്പോഴും ഇത് വഴി വരുമായിരുന്നു ചിത്തം ആണെന്ന് അറിഞ്ഞതും പിന്നീട് ഈ വഴി മറന്നു
എന്റെ കുട്ടിയെ ഇങ്ങനെ ആക്കിയത് അവൻ ആണ്
ഒരു കാലത്തും ഗതി ഉണ്ടാവില്ല നശിക്കും
ഭഗവതി എല്ലാം കാണുന്നു ഉണ്ട്…
ഒന്നും മറന്നു പോകേണ്ട…
എങ്ങനെ എന്റെ ജാനകി അമ്മേ ഈ കുട്ടിയെ ഇങ്ങനെ ആക്കിയത്
ഒന്നും എനിക്ക് അറിയില്ല ലിലേ
എന്റെ കുട്ടി പാവം ഒന്നും അറിയില്ല.
“”ശുദ്ധ”” കുട്ടികളുടെ മനസ്സ് അവൾക്ക്
“ഉവ്വ് ഞാൻ മുൻപ് കാവിൽ വരുമ്പോൾ കാണുന്നത് അല്ലെ
എന്നോട് നല്ല സ്‌നേഹത്തിൽ സംസ്‌രിച്ചിട്ട് ഉണ്ട് .
ഇപ്പോൾ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല..
ലിലേ എപ്പോഴും കരച്ചിൽ തന്നെ കണ്ണിൽ നിന്ന് കണ്ണ് നീര് അങ്ങനെ പുഴ പോലെ ഒഴുകി കൊണ്ട് ഇരിക്കുന്നു.
ഒന്നും പറഞ്ഞാൽ മനസ്സിൽ അവില്യ
എപ്പോഴും ” ഉണ്ണി ഏട്ടൻ “
ഒരേ ഒരു വിചാരം
അവൻ എന്തോന്ന് ചെയ്തിട്ട് ആണോ എന്റെ കുട്ടിയെ ഇങ്ങനെ ആക്കിയത് ഭഗവതി…
അതൊക്കെ ആണെങ്കിലും ഉണ്ണി നാട്ടിലില്ല ല്ലോ
പിന്നെ ഇങ്ങനെ ആയി ഇങ്ങനെ
എപ്പോഴും ഒരേ ഫോൺ വിളി ആയിരുന്നു
എന്താണ് നടന്നത് എന്ന് അവൾക്കും നല്ല നിശ്ച്യല്ല..
അവൻ കുട്ടിയെ ഒരു വഴിക്ക് ആക്കി..
ശ്രീ ദേവി നിലവറയിൽ നിന്ന് നില വിളിക്കുന്ന ശബ്ദം ഇല്ലത്തെ പഠിപ്പുരയ്ക്കും അപ്പുറം പോയി…
ശ്രീദേവിക്ക് നല്ല ആലോചകൾ വന്നിരുന്നു…
ഒക്കെ അന്ന് വേണ്ടന്ന് വെച്ച്
“ഉണ്ണി ഏട്ടൻ “
അവനും അന്ന് സമ്മതിച്ചില്ല്യ…
എന്തെങ്കിലും ചോദിച്ചാൽ അവളോട് പറയും..
ഞാൻ ഉണ്ടല്ലോ ഇവിടെ…
ഒരു ആലോചയ്‌ക്ക് ശ്രീ ദേവി അടുക്കില്ലായിരുന്നു.
ഒടുക്കം ഞാൻ കുടി ലഹള ഉണ്ടാക്കിട്ട്
ഉണ്ട്….
ലീല താടിക്ക് കയ്യും കൊടുത്തു ഇരുന്നു
ചിത്തം ആണെന്ന് പുറത്തു അറിഞ്ഞാൽ പിന്നെ ആരാണ് കുട്ടിയെ വാക്കുകൾ മുഴവിച്ചില്ല
വേളി നടക്കുമോ ..?
“ജാനകിയമ്മ”
ഇനി ചിത്തം മാറിയാൽ തന്നെ ഒരു വേളിക്ക് ശ്രീദേവി സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
എന്ത് ചെയ്യാൻ ആണ് ലിലേ ചിലർക്ക് മറ്റുള്ളവരുടെ ജീവിതം ഒരു കളിപ്പാട്ടം പോലെ ആണ് അവരുടെ സുഖത്തിന് ഉപയോഗിക്കും അത് കഴിഞ്ഞു ഒഴിഞ്ഞ ഒരു കോണിലേക്ക് വലിച്ചു എറിയും
അമ്മേ…
അമ്മേ…
ശ്രീ നില വിളിക്കിന്നു
അവിടേ കിടന്നു എന്തൊയോ പുലമ്പുന്നു ഉണ്ട്…
“ഉണ്ണിയേട്ടാ………
എന്നെ തനിച്ചാക്കി പോകരുത്….
അലമുറയിട്ട് വലിയ ശബ്ദത്തിൽ അവൾ നില വിളിച്ചു….
എന്റെ ജാനകിയമ്മേ ഇല്ലത്തു ചെന്ന് കാര്യം പറയും
അവര് കൂടി അറിയട്ടെ. …
ഞാൻ ഒരിക്കൽ സംസാരിച്ചത് ആണ്
ഉണ്ണി തന്നെ പറഞ്ഞു
എനിക്ക് അവളെ കല്യാണം കഴിക്കാൻ ഇപ്പൊ പറ്റില്ല്യ..
പരിഹസിക്കുന്ന പോലെ അന്ന് സംസാരിച്ചു..
കൂടുതൽ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല മടങ്ങി പോന്നു
ഇത്രയും പറഞ്ഞു ലീല ഉണ്ണിയുടെ മുഖത്തേക്ക് നോക്കി
മരുന്നുകൾക്ക് നല്ല ശക്തി ഇല്ലേ ..?
ശരീരം താങ്ങിട്ട് ഉണ്ടാവില്യ ഉണ്ണി

ഉണ്ണി ഇരുത്തി മൂളി അവിടെ നിന്ന് എഴുന്നേറ്റ് പിന്നാമ്പുറത്തേക്ക് നടന്നു ഇരുവരും ഒരുമിച്ചിരുന്നു കഥകൾ പറഞ്ഞ ജാതി മരത്തിലേക്ക് നോക്കി

ഒരു പാട് കലത്തെ കഥകൾ പറയാൻ ഉണ്ടാവും ആ മരത്തിന്റ ശിഖരങ്ങൾക്ക് ബാല്യം മുതൽ യവ്വനം വരെ ആടി തിമിർത്തതെല്ലാം
കണ്ണ് ചിമ്മാതെ കാലങ്ങളായി നോക്കി നിന്ന ജാതി മരത്തിന്റെ ചുവട്ടിൽ പോയി ഉണ്ണി ഇരുന്നു കാറ്റിൽ പാറി പറക്കുന്ന ചാരം ഉണ്ണിക്ക് ചുറ്റും വലം വെച്ചു
കാറ്റിൽ ആടി ഉലയുന്ന ജാതിക്ക ചിലത് തോട് പൊട്ടി താഴെ വീഴുന്നു ജീവിതം ശൂന്യം മാണെന്ന് തിരിച്ചറിയുന്നത്
ചിലത് നഷ്‌ടപെടുമ്പോൾ ആണ് അതിന് എത്ര മാത്രം വില ഉണ്ടായിരുന്നു എന്ന് പലരും മനസ്സിൽ ആക്കുന്നത്.


parukutty

By ivayana