മൻസൂർ നൈന ✍

ആദ്യമായി എറണാകുളം കടവന്ത്ര പോലീസ് സേനയെ അഭിനന്ദിക്കട്ടെ …🚓💐🌹
വലിയ ധനാഡ്യരും , ഉദ്യോഗസ്ഥരും , കച്ചവടക്കാരും താമസിക്കുന്ന കടവന്ത്ര എന്ന തിരക്കേറിയ സ്ഥലത്ത് നിന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ലോട്ടറി വിൽപ്പനക്കാരിയെ കാണാതായതിനെ കുറിച്ചുള്ള അന്വേഷണമാണ് വലിയൊരു കുറ്റകൃത്യം കണ്ടെത്താൻ കാരണമായത്. അതിവേഗതയിലും ബുദ്ധിപരമായും നടത്തിയ അന്വേഷണമാണ് കൊടും കുറ്റവാളികളെ വലയിലാക്കിയത് .

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയെ കാണാതായപ്പോൾ അവർ എവിടെയെങ്കിലും പോയതാവും തിരിച്ച് വരും എന്ന് ചിന്തിച്ച് കടവന്ത്ര പോലീസിന് ഈ കേസിൽ മടി കാണിക്കാമായിരുന്നു , അത് ഉപേക്ഷിച്ച് തള്ളാമായിരുന്നു . ഇവിടെയാണ് കടവന്ത്ര പോലീസിനെ മലയാളികൾ ഹൃദയത്തോട് ചേർത്തു വെച്ചത് .


ഒറ്റപ്പെട്ട സംഭവങ്ങളെ ഉയർത്തിപ്പിടിച്ച മലയാളക്കരയെ അപമാനിക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു നിങ്ങൾ സത്യത്തിനെതിരാണ്…..
എന്തേ ലോകത്ത് മുഴുവൻ മലയാളി നേഴ്സ്മാരെ ആവശ്യപ്പെടുന്നതു എന്നറിയാമൊ . കാരണം അവർ ഹൃദയം കൊണ്ടാണ് രോഗികളെ ശുശ്രൂഷിക്കുന്നത് . പ്രളയ ദുരന്തത്തിൽ നിന്ന് മലയാളക്കര കര കയറിയത് ഈ മലയാളികളുടെ അകമഴിഞ്ഞ സഹായവും സേവന സന്നദ്ധതയുമാണ് . അത് ലോകം കണ്ടതുമാണ്. എന്തേ അന്യ സംസ്ഥാനക്കാരായ ഭിക്ഷാടകർ കേരളത്തിൽ കൂടുതലായി തമ്പടിക്കുന്നത് എന്നറിയുമൊ മലയാളികളുടെ ദാനശീലം കാരണമാണ്.


ക്രൈം റെക്കോർഡ് നോക്കിയാൽ കേരളത്തിൽ ക്രൈം കൂടുതലാണെന്ന് തോന്നുന്നത് അത് ക്രൈം കൃത്യമായി രേഖപ്പെടുത്തുന്നത് കൊണ്ടാണ്. മറ്റു സംസ്ഥാനങ്ങളിൽ ക്രൈം ശരിയായി രേഖപ്പെടുത്തുന്നില്ല എന്നതാണ് സത്യം . ഇപ്പോ തന്നെ നരബലി ഇത്ര സ്പീഡിൽ കണ്ടെത്തിയതിന് കടവന്ത്ര പോലീസ് അഭിനന്ദനമർഹിക്കുന്നത് തന്നെയല്ലെ . അല്ലെങ്കിലും ബുദ്ധിപരമായും വേഗതയിലും ക്രൈം കണ്ടെത്തുന്നതിൽ ലോകത്ത് കൊച്ചി സിറ്റി പോലീസിന് പ്രത്യേക സ്ഥാനമുണ്ട്.


പിന്നെ മറ്റൊരു പ്രവണത കൊച്ചിയെ പറഞ്ഞ് ദുഷിപ്പിക്കുക എന്നതാണ്. ചങ്ങാതിമാരെ അറിയണം കെട്ടൊ … സ്വയം ഭക്ഷണം കഴിച്ചിട്ടില്ലെങ്കിലും മറ്റൊരുവൻ വിശന്ന് തളർന്നു കിടക്കുന്നത് കണ്ടാൽ അവന് സഹിക്കൂല . ഓടി നടന്ന് പൈസ ഒപ്പിച്ച് തളർന്നു കിടക്കുന്നവനെ ഊട്ടും. അപ്പോഴും ഊട്ടുന്നവൻ പട്ടിണിയായിരിക്കും . ഒരുത്തനെ ആരെങ്കിലും തല്ലുന്നത് കണ്ടാൽ തല്ലുന്നവന്റെ കൈയ്യിൽ കയറി പിടിക്കും കാരണം ചോദിക്കും . അല്ലാതെ വരുന്നവർ വരുന്നവർ തല്ലുന്ന രീതി കൊച്ചീക്കാരിൽ കാണില്ല.


ചെറിയൊരു പ്രദേശത്ത് മുപ്പത്താറോളം കമ്യൂണിറ്റികളും പതിനേഴോളം ഭാഷകളും വ്യത്യസ്ഥ സംസ്ക്കാരങ്ങളും എന്ത് കൊണ്ടാണ് ഒരുമിച്ച് ജീവിക്കുന്നതെന്ന് അറിയാമൊ സ്‌നേഹം , സമാധാനം , സഹവർത്തിത്വം , സഹിഷ്ണുത എന്നിവ കൊച്ചീക്കാരിൽ ഉള്ളത് കൊണ്ടാണ്. എന്നിട്ടും സിനിമകളിലും , പത്ര- ദൃശ്യ മാധ്യമങ്ങളിലും കൊച്ചീക്കാർ കൊട്ടേഷൻ ടീമാണ് , ഗുണ്ടകളാണ് .. കൊച്ചീക്കാർ സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കുന്ന ചങ്കൂറ്റമുള്ളവർ തന്നേയാണ്….
ഹിന്ദുസ്ഥാനിയും , കർണ്ണാട്ടിക്കും മാത്രമല്ല ശംഖ് വിളിയും കീർത്തനങ്ങളും ബാങ്ക് വിളിയും പള്ളി മണിയടിയും കൊച്ചീക്കാർക്കത് സംഗീതമാണ് . 🛕🕌⛪


അപ്പോ പറഞ്ഞ് വരുന്നത് ” കേരളം ഭ്രാന്താലയമണ് ” സ്വന്തത്തെ പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മലയാളികളുടെ ഒരു തരം ഭ്രാന്ത് …
Congrats 🎉🎉🎉
DCP – ശശിധരൻ
City Police Commissioner – C H.. നാഗരാജു
ACP – ജയകുമാർ
CI – ബൈജു ജോസ്
Kadavanthra SI – മിഥുൻ മോഹൻ
DCP Administration – ബിജു ബാസ്ക്കർ
DCP – ബിജുമോൻ
ACP – P. രാജ്കുമാർ
SI – അനിൽ എയിൻ ബാബു & ജോസി
ASI – അനന്ദ് & സനീഷ്
Senior CPO – അനിൽകുമാർ , സുമേഷ് , രതീഷ് , രാകേഷ് , സുനിൽ , ദിലീപ്.
CPO – ഉണ്ണികൃഷ്ണൻ , അഖിലേഷ് , അനീഷ് , രാഹുൽ , അനിൽകുമാർ
കടവന്ത്ര പോലീസിനും , കൊച്ചി സിറ്റി പോലീസിനും ഒരായിരം അഭിനന്ദനങ്ങൾ…..
🎉🎉🎉

മൻസൂർ നൈന

By ivayana