രചന : സിജി സജീവ് ✍

അന്തവിശ്വാസങ്ങളും ആഭിചാരങ്ങളും നിറഞ്ഞ, ഉച്ചത്തിൽ ഉയരുന്ന മന്ത്രോച്ചാരണങ്ങൾ നിറഞ്ഞ, പുലയാട്ടും പുലകുളിയും നടക്കുന്ന, പ്ലാത്തി നിറഞ്ഞാടി ചാവു പിടിക്കുന്ന,,
മൂവന്തി കൂടുന്ന നേരത്ത് മാടനും മറുതയും ഇറങ്ങുന്ന,,
മുത്തശ്ശി പഴങ്കഥകളിൽ നിറഞ്ഞാടിയ പനങ്കുല ക്കാരി കള്ളിയങ്കാട്ടു നീലി മുതൽ കടമറ്റത്തു കത്തനാര് വരെ വാണരുളിയ നാട്,,, മലയാളനാട്,,,,മാപ്പിളനാട്,,,,മലയോരനാട്,,,,,,കുട്ടനാട് അങ്ങനെ ഇനിയും അനവധി നിരവധി പേരുകളാൽ സമ്പന്നമായ നാട് അതേ നമ്മുടെ കേരള നാട്,,,
“ബി,,ഹ,,ഹ,,,ഹ,,ഹ,,”
“ആ,,,, ആണ്.അതിനിപ്പോ,,ന്താ,,”
ന്നല്ലേ,, പുള്ളേ നിങ്ങള് ചോയ്ക്കണേ,,, “
പറയാട്ടോ,,, കേട്ടോളി,, “”
കുറച്ചീസം മുന്നേ,,, മ്മടെ ചങ്ങായി
ഓന്റെ കൂട്ടുകാരന്റെ വീട്ടിൽ വരെ പോയീന്ന്,,”
ന്നിട്ടോ,,?
അവിടെ ചെന്നപ്പോൾ കൂട്ടുകാരനും കെട്ട്യോളും മക്കളും അവിടെയില്ല..
കൂട്ടുകാരന്റെ പ്രായമായ അമ്മ മാത്രം..
കൂട്ടുകാരനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മട്ടും ഭാവവും മാറി,, ചറപറാ ചറപറാന്നു പരാതിയുടെ കെട്ടുകൾ ഓരോന്നോരോന്നായി അഴിച്ചു തുടങ്ങി,, വളരെ വിഷമത്തോടും ദയനീയമായും ആ അമ്മ ഇങ്ങനെ പറഞ്ഞു നിർത്തി,,
“”മോനേ,, നിന്നോട് വിശ്വസിച്ച് അമ്മയൊരു കാര്യം പറയട്ടെ,,
അമ്മ പറയുന്ന കാര്യം എന്താണെന്നറിയാനുള്ള ആകാംക്ഷ കൊണ്ട് തന്നെ വിശ്വസിക്കാമെന്നു ന്റെ ചങ്ങായി വാക്ക് കൊടുത്തു,,, അമ്മ വീണ്ടും പറഞ്ഞു തുടങ്ങി,,
“കുഞ്ഞേ,, എനിക്ക് വർഷങ്ങളായി പൈൽസ് രോഗമുണ്ട്,, ഈ യ്യിടെ ആയി ന്റെ രോഗം കൂടി,, ചോര ചീറ്റുവാണ്,,, മോന് അറിയുമോ ഞാൻ പൊന്ന് പോലെ വളർത്തിയ ന്റെ മോൻ ഞാൻ ചോര തൂറി ചാകാനായി കൂടോത്രം ചെയ്തു വെച്ചിരിക്കുന്നു അതും ഞാൻ കിടക്കുന്ന എന്റെ കട്ടിലിൽ,,, സുദർശന ചക്രത്തിലാണ് മോനേ അവൻ അത് ചെയ്തു വെച്ചിരിക്കുന്നത്…. അതും കൃത്യം കുണ്ടിക്ക് താഴെ,,,,”മോൻ അത് ആരുമറിയാതെ ഇവിടുന്നൊന്നു കൊണ്ടു പോകണം,, പടിഞ്ഞാട്ടൊഴുകുന്ന ഏതെങ്കിലും ഒരു പുഴയിൽ കൊണ്ടുപോയി കളഞ്ഞാൽ മതി,, ന്റെ രോഗമെല്ലാം മാറും..അങ്ങനെ ചെയ്താൽ മതിയെന്നാണ് കണിയാൻ പറഞ്ഞത്,,”
സുദർശനചക്രമെന്നും കൂടോത്രമെന്നും കേട്ടപ്പോൾ ന്റെ ചങ്ങായിക്ക് അതൊന്നു കാണാൻ പറ്റുമോന്നു ചോയിച്ചു പോയി,,കൂടോത്രം ന്ന് കേട്ടിട്ടുണ്ട്,, ന്നാ,ഇതുവരെ കണ്ടിട്ടില്ല അതിലും പ്രത്യേകിച്ച്
ജീവിതത്തിൽ ആദ്യമായി ന്റെ ചങ്ങായി സുദർശന ചക്രം കാണാൻ പോകുവാണ് ചിത്രങ്ങളിൽ ഭഗവാൻ മഹാവിഷ്ണു വിന്റെ കയ്യിൽ ഇരുന്നു കറങ്ങുന്നതല്ലാതെ നേരിൽ കാണുന്നത് ഇത് ആദ്യം,,
അങ്ങനെ
മുറിയിലെ കട്ടിലിനടിയിൽ കൃത്യം കുണ്ടിക്ക് കീഴെയായി വരുന്ന മെത്തയുടെ ഭാഗം ആയമ്മ ഉയർത്തി,,, പേപ്പറിൽ പൊതിഞ്ഞൊരു കെട്ട്,, അവർ അതെടുത്തു തുറന്നു കാണിച്ചു,, ശരിയാണ് ഒരു ചക്രവും അതിനെ ചുറ്റി ഒരു വെള്ളനൂലും,,,
ആയമ്മയോട് സാധനം അവിടെ തന്നെ വെച്ചേക്കാൻ പറഞ്ഞിട്ട് ഓൻ പറഞ്ഞു,, “”അമ്മേ ഇത് വെച്ച ആൾ തന്നെ എടുത്തു മാറ്റിയാലേ അമ്മയുടെ രോഗം മാറൂ,,, ന്ന്..പറഞ്ഞിട്ട് ന്റെ ചങ്ങായി വേഗം മുറ്റത്തേക്ക് ഇറങ്ങി ഓടി,ചെന്നു കാറിൽ കയറി, ഗ്ലാസ്‌ താഴ്ത്തിയിട്ട് അതുവരെ പിടിച്ചു വെച്ച ചിരിയെ തുറന്നു വിട്ടു,,
സാധനം മറ്റൊന്നും ആയിരുന്നില്ല.. ഒരു ടൈലു ബ്ലേയ്ഡ് ആയിരുന്നു അത്..
കൂട്ടുകാരനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോളാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്,,
ടൈലു പണിക്കാരനായ കൂട്ടുകാരൻ അതിനുപയോഗിക്കുന്ന ബ്ലേയ്ഡ് കുട്ടികൾ എടുക്കാതിരിക്കാൻ കട്ടിലിനടിയിൽ കൊണ്ടുവെച്ചതാണ്..
പിന്നീട് ::
ആയമ്മയോട് പറഞ്ഞു മനസിലാക്കാൻ നോക്കീട്ട്,”ങേ ഹേ “അമ്പിനും വില്ലിനും അടുക്കുന്നില്ല..”
അത് സുദർശന ചക്രമാണെന്നും,,അവർ പെട്ടെന്ന് ചോര തൂറി ചാകാൻ മകൻ കൂടോത്രം ചെയ്തതു തന്നെയാണെന്നും ഉറപ്പിച്ചു പറഞ്ഞു കൊണ്ടിരുന്നു..

സിജി സജീവ്

By ivayana