അമ്മെ ഞാൻ നാളെ എത്തും

നീ ഇപ്പൊ വരണോ മോനെ ?

ശരിയാണ് 4 വർഷമായി നാട്ടിൽ പോയിട്ട് ഞാനിപ്പോ അങ്ങോട്ട് ചെന്നിട്ടെന്തിനാ കാത്തിരിക്കാൻ അമ്മയല്ലാതെ ജീവിതത്തിൽ വേറെ പെണ്ണില്ല ഇപ്പൊ അമ്മയും എന്തിനന്നു ചോദിച്ചു ഇനി ഇപ്പൊ എന്തിനാ പോണേ ?
ദാസൻ ഒന്നും മിണ്ടാതെ ആ ഇരുപ്പ് അങ്ങനെ ഇരുന്നു അങ്ങേ തലയിൽ
ദാസാ ദാസാ എന്നവിളികൾ പയ്യെ പയ്യെ കുറഞ്ഞു

അവൻ വരുന്നുണ്ടത്രേ

അമ്മക്ക് വരണ്ടാന്നു പറയര്ന്നില്ലേ

ഞാനെങ്ങാനാ അവനോട് പറയാ 4 വർഷം ആയില്ലേ ഓൻ പോയിട്ട്

അമ്മക്കതു പറയാം ഞങ്ങളൊക്കെ എന്ത് ചെയ്യും
മുഖത്ത് ശുണ്ഠിയും കയറ്റി വച്ച് സതീശന്റെ ഭാര്യ അമൃത അകത്തേക്ക് കയറി പോയി

ദാസാ ദാസാ

ന്താ അബുക്ക

നീ കഴിക്കുന്നില്ലെ

കഴിക്കണം

ആ കുട്ട്യോള് കഴിക്കാൻ കൊണ്ട് വന്നിട്ടുണ്ട് കഴിച്ചിട്ട് കിടക്കു

കൊഴപ്പല്യ അബൂക്ക

10 വർഷയി അബൂകയും ദാസനും ഒരു റൂമിൽ കഴിയാൻ തുടങ്ങിട്ടു അവർതമ്മിലുള്ള ബന്ധത്തെ എങ്ങനെ അളക്കുമെന്നു എനിക്കറിയില്ല

എത്രീസായി നമ്മള് ജോലി ഇല്ലാതെ ഇങ്ങനെ ഇരിക്കുനു നാട്ടിൽ പോവാനായങ്കി ആ മയേം കണ്ടു മ്മറത്തു ചായേന്റെ വെള്ളോം കുടിച്ചു അങ്ങനെ ഇരിക്കാർന്നു
ദാസന്റെ തോളിൽ മെല്ലെ തട്ടിക്കൊണ്ടു ല്ലേ ദാസാ ?

അത്രേം പറഞ്ഞപ്പോഴേക്കും ദാസന്റെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി .

ഇയ്യ്‌ ന്തിനാ ദാസാ കരയണെ അനക്കു നാളെ നാട്ടിൽ പോവാലോ ഞമ്മളാണ് പോവാൻ കയ്യണ്ടേ !

അബൂക്ക ന്നു വിളിച്ചു ദാസൻ തോളിൽ മുഖമാഴ്ത്തി

കരയല്ലേ ദാസാ സന്തോഷിക്കല്ലേ വേണ്ടേ 3 മാസായില്ലേ നമ്മളീ ഇരിപ്പു തുടങ്ങിട്ടു

‘അമ്മ ന്തിനാ ഇപ്പൊ വരുന്നെന്നു ചോദിച്ചു

അതിനാണോ കരയുന്നെ

അപ്പൊ ഇയ്യ്‌ ന്റെ കാര്യം നോക്കു ന്റെ മോള് പാത്തു ബാപ്പ പൊരേല് കാല് കുത്തിയ തൂങ്ങി ചാവുമ്ന്ന് ഇയ്യ്‌ ആ പെട്ടികണ്ടോ അയിലു മുയുമനും ഓൾക്കുള്ള സാധനങ്ങള ദാസാ ഓളെ ഒന്ന് കാണണ്ടേ ഈ മണ്ണിൽ കിടന്നു മയ്യത്തവോ നിരീക്കാത്ത ദെവസം ല്ല

അത് പറഞ്ഞു നിർത്തുമ്പോ അബുക്കാന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടാർന്നു

മ്മളൊക്കെ ഒരു വഞ്ചിലെ യാത്രക്കാര ദാസാ

അല്ല ഇയ്യ്‌ കാര്ഗോല് അയച്ചതു വീട്ടിൽ കിട്ടിയോ

അതൊക്കെ കിട്ടി

ഇനീപ്പോ ന്തിനാ മ്മള് ല്ലേ ദാസാ ഇയ്യ്‌ കെടക്കാൻ നോക്ക് പൊലചെ പോണ്ടേ അനക്കു

ഹും

ദാസൻ ആ ഇടുങ്ങിയ മുറിയിലിരുന്ന് തന്റെ വിശാലമായ കുടുംബത്തെ കുറിച്ച് ആലോചിച്ചു കഴിഞ്ഞ ഓണത്തിന് എല്ലാരും വന്നിരുന്നു എയർപോർട്ടിൽ
ഉത്സവം ആയിരുന്നു
ദാസൻ പിന്നെയും തന്റെ ഓർമകളിലേക്ക് ഊളിയിട്ടു അച്ഛൻ പോയപ്പോ കുടുംബം മുഴുവൻ നോക്കിയതും ഇളേതുങ്ങളെ കെട്ടിച്ചു വിട്ടു അച്ഛൻ മരിക്കുമ്പോ സതീശൻ കുഞ്ഞാണ് .സതീശനെ പഠിപ്പിച്ചു ഇന്നപ്പോ അവനു അവനോളം പോന്ന മകനുണ്ട് കൊള്ളിവാക്കാൻ ,എനിക്കാര ഉള്ളത് ? ആരൂല്ല്യ. ?
ഇപ്പൊ അമ്മേം തള്ളിപ്പറഞ്ഞു !
തെക്കേലെ വാസുവേട്ടൻറെ കയ്യിന്നു 5000 ഉറുപ്പി വാങ്ങിട്ടാണ് ബോംബെന്ന് വിമാനം കയറിയത് എത്രപെട്ടെന്ന വര്ഷം പോയത്
എത്ര നല്ല ആലോചനകൾ വന്നു എല്ലാരടേം കഴിയട്ടെ ന്നു പറഞ്ഞു മണ്ടത്തരായി ന്നു പ്പോ തോന്നുന്നു
വീട് വച്ചില്ല ഒരു തുണ്ടു ഭൂമി വാങ്ങിയില്ല !
എല്ലാരേം സ്നേഹിച്ചു എല്ലാം കൊടുത്തു നാളെ അവിടെ ചെല്ല്ംബൊ
ദാസന് ഒരെത്തും പിടിയും കിട്ടുന്നില്ല .

പെട്ടിയിൽ ഭദ്രമായി വച്ച പാസ്പോര്ട്ട് എടുത്തു മിണ്ടാതെ നോക്കിയിരുന്നു ഒരു പുസ്തകം കൊണ്ട് ജീവിതം ഇല്ലാതാവോ
ആവും ഞാൻ ഞാൻ അതെ എന്റെ

പ്ലാസ്റ്റിക് ചട്ടയിൽ കണ്ണുനീർ വീണു ചിതറി

ദാസൻ കണ്ണടച്ച് കിടന്നു ഇങ്ങനെ കിടന്നു മരിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ അബൂക്ക

ദാസൻ എന്നെ വിളിച്ചോ

ഇല്ല

ഉറങ്ങാൻ നോക്ക് നാളെ നേരത്തെ പോണം

അതെ പോണം

***********************

രാവിലെ വണ്ടി വന്നു ഒന്നും എടുക്കാനില്ല എല്ലാം എടുത്തു വച്ചണ്ണു

യാത്ര പറയാൻ അബൂക്ക അല്ലാതെ ആരും ഇല്ല
മനസ്സിലെവിടെയോ ഒരു നീറ്റൽ

അബൂക്ക

ദാസ

ഇയ്യ്‌ ഇന്നെ മറക്കരുത്ട്ടോ 60 ത് പിന്നിട്ട ആ മനുഷ്യൻ വിങ്ങി പൊട്ടി

കരയല്ലേ അബൂക്ക ഞാൻ പോയിട്ട് പെട്ടന്ന് വരും

ഇയ്യ്‌ ഇനി വരണ്ട പൊക്കോ യ്ക്ക് കാണണ്ട ഇയ്യ്‌ പോണത്

കണ്ണ് തുടച്ചു പുറം തിരിഞ്ഞു പോവുന്ന ആ വലിയ മനുഷ്യനെ നോക്കി മിണ്ടാതെ നിന്ന് കണ്ണ് തുടച്ചു ദാസൻ

കണ്ടു മറന്ന വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ദാസന് പുതുമയൊന്നും തോന്നിയില്ല ഇനി ഒരു മടക്കം ണ്ടോ

ആ അറിയില്ല്

ഉണ്ടായിരുന്നെങ്കിൽ വിട്ടു പോവാൻ മനസ്സ് അനുവദിക്കുന്നില്ല

അബൂക്ക തലശ്ശേരി ഹോട്ടലിലെ കാലിച്ചായ
എല്ലാം ഇനി ഓര്മയാവോ

അറിയില്ല !

എയർപോർട്ടിൽ എത്തി കോവിടിന്റെ ടെസ്റ്റ് എല്ലാം കഴിഞ്ഞു
സുരക്ഷ ചെക്കിങ് എല്ലാം കഴിഞ്ഞു തിരികെ പോയാലോ എന്ന് ഇപ്പോഴും തോന്നുന്നു അബൂക്ക കാത്തിരിക്കുന്നുണ്ടാവും

Please be seated

Ok

ദാസൻ ഹാൻഡ് ബാഗ് മുകളിലോട്ടു വച്ച് സീറ്റിലേക്ക് ഇരുന്നു
മനസ്സ് പാതിയും ഇവിടെയാണ് ……. കണ്ണുകൾ പതിയെ അടച്ചു തുറക്കുമ്പോൾ കോഴിക്കോട് എത്തിയിരിക്കുന്നു
പണ്ട് എത്ര മണിക്കൂറുകൾ നീണ്ട യാത്രയാണ്

പുറത്തേക്കിറങ്ങി ടാക്സി വിളിച്ചു

പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ പിന് സീറ്റു കണ്ടു ദാസാൻ ഒന്നും മിണ്ടാതെ കയറിയിരുന്നു

ചേട്ടൻ എവിടുന്നാണ് വന്നത്

ദുബായ്

അവിടെ അകെ പ്രശ്നാല്ലേ

അതെ ഇവിടെയോ

ഇവിടെ അതിലും കഷ്ട്ടമാണ്

ഞാനൊന്നു ഉറങ്ങിക്കോട്ടെ

അല്ല എങ്ങോട്ടാണെന്ന് പറഞ്ഞില്ല

കുറ്റിപ്പുറം എത്തുമ്പോ വിളിക്കു

ശരി

ദാസൻ പിന്നെയും ഒന്നുറങ്ങി അപ്പോഴും മനസ്സിൽ എണീക്കാതിരുന്നെങ്കിൽ ചിന്തിച്ചു

**********

ചേട്ടാ ചേട്ട എന്ന ഉറക്ക ധ കുറ്റിപ്പുറം എത്തി

കുമ്പിടി റോഡിനു തിരിയണം വഴി ഞാൻ കാണിക്കാം താൻ വണ്ടി വിട്ടോ

ശരി

എത്ര വിജനമാണ് ഈ വഴികൾ ഇവിടെ ഇങ്ങനെ ആയിരുന്നോ ആയിരിക്കില്ല എത്ര പെട്ടന്നാണ് ഇവിടെ അകെ മാറിയത്
ആളൊഴിഞ്ഞ വീഥികൾ

പൂമരങ്ങൾ പൂക്കാറില്ലേ ഇപ്പോൾ

ന്താ ചേട്ടാ

ആയി ഒന്നൂല്യ

ഇവിടുന്നു ഇനി കുറച്ചേ ഉള്ളു

പെട്ടന്ന് പോവൂ

കൂടല്ലൂർ ഇപ്പോഴും മാറിയിട്ടില്ല റോഡിലോട്ടു ചാഞ്ഞു നിൽക്കുന്ന പൂമര ചില്ലകൾ
വിണ്ടു കീറിയ പാടങ്ങൾക്കിടയിലൂടെ റോഡ് കണ്ടപ്പോൾ ദാസന്റെ കണ്ണുകൾ വിടർന്നു

ദാ ആ വഴി

ഡ്രൈവർ വണ്ടി അങ്ങോട്ട് തിരിച്ചു ഇനി കൊറേ ണ്ടോ

ഇല്ല

ദാ ദാ അവിടെ

ഡ്രൈവർ വണ്ടി തണലൊത്തൊട്ടു ചേർത്ത് നിർത്തി

പൈസ ഇപ്പോ കയ്യിലുണ്ടെൽ സീറ്റിൽ ഇട്ടേച്ചാൽ മതി

ഇല്ല ഞാൻ വീട്ടുകാരോട് പറയട്ടെ

ജനലഴികളിൽ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ ദാസൻ കണ്ടില്ലന്നു നടിച്ചു

‘അമ്മ അമ്മ

കയറാൻ വരട്ടെ !

ദാസൻ ഒരു നിമിഷം നിശബ്ദനായി

എല്ലാരേം കൊല്ലൻ വന്നതാണോ

സതീശ ഞാൻ !

‘അമ്മ ഒന്നും മിണ്ടാതെ മുഖം പൊത്തി നിൽക്കുന്നത് കണ്ടപ്പോ ദാസൻ പിന്നെ ഒന്നും മിണ്ടിയില്ല

അമ്മമ്മേ വല്യച്ഛൻ

കയറി പോയിനെടാ ആത്തേക്കു

വേലിക്കപ്പുറത്തു എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ നിൽക്കുമ്പോഴും മുറ്റത്തു പാറി നടക്കുന്ന താൻ കൊടുത്തയച്ച മിട്ടായി കവറുകൾ കണ്ടപ്പോ ദാസൻ പിന്നെ ഒന്നും മിണ്ടിയില്ല

ആ കവരും ഞാനും ഇപ്പൊ ഒന്നാണ്

‘അമ്മ കുറച്ചു വെള്ളം

ആ പൈപ്പിലുണ്ടാവും പഞ്ചായത്തു പൈപ്പ് കാണിച്ചു സതീശൻ ചൂണ്ടി

വാതിൽ അടച്ചു

എന്ത് ചെയ്യണം എന്നറിയാതെ ദാസൻ വിങ്ങിപ്പൊട്ടി

പൈപ് തൊടാൻ പറ്റില്ല !

ദാസൻ മുഖമുയർത്തി നോക്കി രമണിയേടത്തി

ശരിയാണ് ഒന്നും തൊടാൻ പറ്റില്ല

ചേട്ടാ ഞാനെന്താ ചെയ്യണ്ടേ അടുത്തുള്ള കൊറന്റൈൻ ആക്കി തരട്ടെ നിങ്ങൾക്കുള്ള പൈസ
അത് ചേട്ടൻ ഇനി പിന്നെ തന്നാൽ മതി

താനെന്നെ കളിയാക്കുകയാണോ

അയ് അല്ല

നീ കുപ്പി ഒന്നും കൊണ്ട് വന്നിട്ടില്ലേ ?

എത്രയാടോ തന്റെ ചാർജ്

3000

അത്രേ ണ്ടോ

ന്ന

വാസുവേട്ട ഇങ്ങള്

ദാസ നിന്നെ എനിക്ക് വേണ്ടാന്ന് വാക്കാൻ പറ്റോ
ന്റെ വീട്ടിലെ ഒരു മുറി അതുപ്പോഴും ആനക്കുള്ളതാണ് ഇയ്യ്‌ വായോ

എന്നെ തൊടാൻ പറ്റില്ല

ശരിയാടാ അന്നെ ആർക്കും തൊടാൻ പറ്റില്ല അന്നെ ആരും തൊട്ടറിഞ്ഞിട്ടില്ല

ദാസൻ പിന്നെ പിന്തിരിഞ്ഞു നോക്കിയില്ല

തിരികെ പോകും വരെ !

അബൂകയും വാസുവേട്ടനും ഒന്നാണെന്ന് മനസ്സിൽ പറഞ്ഞു !
കാലം കാത്തുവച്ച യാഥാർഥ്യങ്ങളോട് ദാസനിപ്പോഴും പേടിയാണ്

Based on true events,

Story by

Nidhin Sivaraman ♥️

By ivayana