രചന : സതി സുധാകരൻ പൊന്നുരുന്നി✍

മഞ്ഞുള്ളൊരു മാമലയിൽ
കുളിർകോരണ ചന്ദ്രികയിൽ
നീഎന്തേ വന്നീല കുഞ്ഞിക്കുയിലെ…
ആടാൻ മറന്നോ നീ, പാടാൻ മറന്നോ
ഇല്ലിമുളങ്കാടുകൾ നിന്നെ മാടി വിളിക്കുന്നു.
കുലുസിട്ടൊരു താരകവും
കുറിതൊട്ടൊരു ചന്ദ്രികയും
നീലവാനച്ചോലയതിൽ
നീന്തി നടപ്പുണ്ടേ!.
പാതിരാപ്പാട്ടും പാടി മുല്ലമലർപ്പൂവും ചൂടി,
ഒഴുകി വരുന്നൊരു പൂങ്കാറ്റേ ,
പാതിവിരിഞ്ഞൊരു പവിഴമല്ലിപ്പൂവിനെ
തൊട്ടുതലോടാൻ വാ.
പുലർകാലം വരവായി ചെറുകിളികൾ പാടുന്നു
നീയെന്തേ വന്നീല പുള്ളിക്കുയിലെ…
നീയെന്തേ വന്നീല പുള്ളിക്കുയിലേ
മാതളത്തേനുണ്ണാം മാന്തളിർ നുള്ളിയെടുക്കാം
ആകാശത്തോണിയേറി നീന്തി നടന്നീടാം.
നീ കൂടെ പോരാമോ എൻ പുള്ളിക്കുയിലേ…

സതി സുധാകരൻ

By ivayana