ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ശന്തനു കല്ലടയിൽ✍

മനസ്സിലൊളിപ്പിച്ചൊരിഷ്ടമിന്ന്
നിറയെ നിറങ്ങളിൽ പൂവിടുമ്പോൾ
കാറ്റലകൾ അവളുടെ സ്നേഹഗന്ധം
എന്നിലോർക്കാപ്പുറത്ത്കുടഞ്ഞിടുന്നു

മനസാം പുഴയിലെ ഓളങ്ങളിൽ
നാമൊരു കടലാസ് വഞ്ചിയിൽ പായും
തീരത്ത് പൂത്താലമേന്തി നിൽക്കുന്നൂ
നിന്നെ ഞാൻ പ്രണയിച്ച ഭൂതകാലം

പൂക്കാൻ മറന്നൊരു ചില്ലയിൽ നിന്നും
കേൾക്കാൻകൊതിച്ചൊരുപാട്ടാണു നീ
രണ്ട് കണ്ടുമുട്ടാക്കിനാവിതൾ പോലെ
നാം വീണ്ടുമെത്തുമീ പൂഞ്ചില്ലയിൽ

പണ്ട് പണ്ടേ വേർപിരിഞ്ഞതാം നമ്മുടെ
സങ്കടപ്പൊരുളുകൾ വീശിത്തണുക്കുന്നു
കണ്ടുവോ കാലമേ കൈവിരൽ തുമ്പാൽ
തൊട്ടുനോക്കുന്നു ഇത് സ്വപ്നമോ മിഥ്യയോ?

ശന്തനു കല്ലടയിൽ

പ്രിയ സുഹ്യത്തിന് എല്ലാവിധ ആശംസകളും.

By ivayana