ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : പ്രസീത ശശി✍

മോഹങ്ങൾ മൊട്ടിട്ടു
രണ്ടിടങ്ങളിൽ…
ഒന്നിന്റെ സാക്ഷാത്കാരം
മറ്റൊന്നിന്റെ ജീവിതം..
കണ്ടു നിന്നാനന്ദം
കണ്ണിലായി ..
താളം പിടിച്ചവൾ
വേല ചെയ്യാൻ മറന്നോ..
കയ്യിലെ നിറങ്ങളിൽ
ഒന്നിന്റെ ജീവിതം..
മറ്റൊന്ന് പുഞ്ചിരി
തൂകുന്ന കുഞ്ഞുങ്ങൾ..
മോഹങ്ങളുറക്കിയവൾ
വീണ്ടും നടന്നു കാണും..
നൃത്തച്ചുവടുകൾ
വേദിയിൽ അലയടിച്ചുയർന്നു
വീണ്ടും വീണ്ടും…
വിശപ്പിന്റെ വിയർപ്പാൽ
അവളും വേറോരിടം തേടി
തേടി …

പ്രസീത ശശി

By ivayana