സന്ധ്യാസന്നിധി✍

ലോകത്തിലെ ആദ്യത്തെ മാജിക് തീം പാർക്ക് നമ്മുടെ കേരളത്തിലാണുള്ളതെന്ന് എത്രപേര്‍ക്കറിയാം എന്നുള്ളതല്ല,
മറ്റൊരാളിന്‍റെ ചിരിക്ക് ഒരുനിമിഷമെങ്കിലും കാരണക്കാരനാകാന്‍ നമുക്ക് കഴിയുക എന്നതാണ് ഏറ്റവും വലിയ സന്തോഷം♥
അവിടുത്തെ
കുഞ്ഞ്ശലഭങ്ങളോടൊപ്പം
ഒരു ദിവസം പങ്കിടുവാനാകുക
ഈ ജന്മപുണ്യമായ് കരുതുന്നു.
എല്ലാശാരീരികമാനസികയോഗ്യതകളുള്ള നര്‍ത്തകരേക്കാള്‍ ചടുലതാളത്തോടെയുള്ള കുട്ടികളുടെ നൃത്തവിസ്മയത്തിലും ഉള്ളടക്കാര്‍ത്ഥത്തിലും
എന്‍റെ കണ്‍കോണില്‍
ഒരു തുള്ളിനീര്‍ പോടിഞ്ഞത് ആരും കാണാതെ ആയാസപ്പെട്ട് അടക്കാനെന്നോണം നര്‍ത്തകിയായ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് അവളുടെ വിയര്‍ത്തനെറ്റിയിലൊരുമ്മ കൊടുത്തപ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞപുഞ്ചിരിക്ക് സൂര്യനേക്കാള്‍ പ്രകാശമുണ്ടായിരുന്നു.
ഞങ്ങള്‍ക്കും എന്ന് പറഞ്ഞ് ബാക്കിയുള്ളവരും ഓടിയടുത്തുകൂടിയപ്പോള്‍
എല്ലാവരേയും ഒന്നിച്ച് കെട്ടിപ്പിടിക്കാന്‍ തക്കവണ്ണം കൈകള്‍ക്ക് നീളമുണ്ടായിരുന്നെങ്കില്‍ എന്നുഞാനാഗ്രഹിച്ചെങ്കിലും ഹൃദയംകൊണ്ടത് ചെയ്യ്ത്കഴിഞ്ഞിരുന്നു
ആ നിമിഷവും അന്നേ ദിവസവും ഞാനനുഭവിച്ച സന്തോഷത്തിന് അതിരുകളില്ലായിരുന്നു.♥
എത്രവലിയ സുഖസൗകര്യങ്ങള്‍ക്കിടയിലും ഒരുഉറുമ്പ് കടിച്ചാല്‍ പോലും മണിക്കൂറുകളോളം വിലപിക്കുന്നവരെയെനിക്കറിയാം..അവിടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നിഷ്പ്രയാസം നേരിടുന്ന ഈ കുഞ്ഞുങ്ങളിലൂടെ നമ്മളെത്ര ചെറുതാണെന്ന് നാം തിരിച്ചറിയുന്നത്.
ഒന്നേ പറയാനുള്ളൂ…
നമ്മളോരോരുത്തരും ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടം അത് ലുലുമാളോ ഫിലിംഫെസ്റ്റിവലുകളോ
ഒന്നുമല്ല..
ഇവിടെയാണ്..
ഈ ചിത്രശലഭങ്ങള്‍ പാറിപ്പറന്ന് കളിക്കുന്ന പ്രശസ്തമജീഷ്യന്‍ ഗോപിനാഥ്മുതുകാടിന്‍റെ സന്മനസ്സിലുടലെടുത്ത
വഴുതക്കാടുള്ള മാജിക് പ്ലാനറ്റ് എന്ന ഡിഫറന്‍റെ്ആര്‍ട്ട്സെന്‍റെറിലേക്കാണ്.
–സന്ധ്യാസന്നിധി–

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25