രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
പണമുള്ളവർക്കുല്ലസിക്കാനായി
പരസ്യമല്ലാത്തോരുയിടത്തിലങ്ങു
പറന്നിറങ്ങിയങ്ങാസ്വദിക്കാനായി
പണിതുയർത്തിയൊരു ദ്വീപുണ്ട്.
പെണ്ണുമാണും പാർട്ടിയിലൊരുമിച്ച്
പുകവലിക്കാനും ; മദ്യപിക്കാനും
പറക്കമുറ്റാത്ത പെൺക്കുട്ടികളെ
പെരുമാറിരസിക്കാനവസരങ്ങൾ.
പകലിലുമിരവിലും ഇണച്ചേർന്നിടാം
പങ്ക് ചേർന്നു സുഖിക്കാമനുനിമിഷം
പേരിട്ട സ്വർഗ്ഗത്തിലായോരൊരുമ
പറഞ്ഞറിയിക്കാനാവാത്താനന്ദം.
പൊതുജനമറിഞ്ഞില്ല ഇത് വരെ
പാടുകിടന്നോരൊളിപ്പിച്ചരഹസ്യം
പരസ്യമായോരുവേളയിലയ്യയ്യോ
പേര് കേട്ടവർക്കും നാണക്കേടായി.
പൂച്ച് തെളിഞ്ഞാപകൽ മാന്യമാർ
പെരുമ പറഞ്ഞും മഹിമ കാട്ടിയും
പെറുമ്പറ കൊട്ടി ഞെളിഞ്ഞതെല്ലാം
പൊള്ളത്തരങ്ങളെന്നാളറിയുന്നു.
പൊതിഞ്ഞു വെക്കാൻ കഴിയാതെ
പടുത്തുയർത്തിയോരഭിമാനമെല്ലാം
പൊലിഞ്ഞിടുന്നോരന്തസ്സുകേടിൽ
പുറത്തുവരാതവരൊളിഞ്ഞിരിപ്പു.
പൊളിച്ചെഴുത്തുകൾ ചരിത്രമാക്കും
പെരുമയേറിയ പ്രവർത്തിയെല്ലാം
പാട്ടിലാക്കാനായിരുന്നെന്നിതന്ത്യം
പലരറിയുന്നോരു പരിഭ്രമത്തിൽ.
പുറപ്പാടുകളില്ലാത്ത പ്രഭാതവേള
പെരുമ്പാമ്പുപേടിച്ചൊളിച്ചപ്പോലെ
പുരുഷകേസരികളന്തപ്പുരത്തിലായി
പുറമേയിറങ്ങാതിന്നു മടിച്ചിരിപ്പു.
പൊന്നുപോലാർജ്ജിച്ചപദവിയെല്ലാം
പകലണഞ്ഞപ്പോൾ താഴ്ന്നുപോയി
പാതാളത്തോളമന്ത്യമെത്തിടുമ്പോൾ
പരിഹസിക്കാനായിതായായിരങ്ങൾ.
പ്രഭയൊഴിഞ്ഞൊരു ദേവാലയം പോൽ
പ്രഭാതം മുതലിതാ പ്രദോഷം വരെ
പ്രേരിതരായണയുമാരാധകരില്ലാതെ
പൂജയില്ലാതമ്പലമൊഴിഞ്ഞു കിടപ്പു.
പാപികളാണെല്ലാമെന്നു ബൈബിൽ
പറഞ്ഞു വച്ചോരു സത്യവചനത്തിൻ
പ്രവചനമെല്ലാമിന്നു സത്യമാകുമ്പോൾ
പണ്ഡിതരായവരല്ലോപ്രസരിതരായി.
പറഞ്ഞും പഠിപ്പിച്ചും പേരെടുത്തവർ
പ്രവർത്തിയിലില്ലാത്തപൊള്ളത്തരങ്ങൾ
പവിത്രമാം മുഖം മൂടി അഴിഞ്ഞു വീണു
പുച്ഛിക്കുന്നവർക്കെല്ലാമെളുപ്പമായി.
പ്രഖ്യാപിച്ചോരു ഉപസൂര്യകങ്ങളാൽ
പേരെടുത്തോരു പൊങ്ങച്ചങ്ങളെല്ലാം
പൊളിഞ്ഞുപ്പോയൊരു പാപദ്വീപിൽ
പലനാളുകൾപ്പോയുള്ളോരാസ്വാദനം.
പലരറിഞ്ഞും ; കുടു കുടെ ചിരിച്ചും
പലവിധമെഴുത്തുകൾ മാധ്യമത്തിൽ
പാകമായവർ രഹസ്യമായി ചെയ്തതാം
പലതുമറിഞ്ഞപ്പോമൂക്കിൽവിരൽവച്ചു.
പാമ്പിൻ പത്തി ഉള്ളിലൊളിപ്പിച്ചവർ
പറഞ്ഞു കേട്ടൊരാ ദൈവദാസന്മാർ
പാമ്പിന്നുറയഴിഞ്ഞും പത്തിയുന്തിയും
പരമരഹസ്യമെന്തെന്നറിഞ്ഞുപോയി.
പാപമേറുന്നൊരു പാവങ്ങളെല്ലാം
പാപമകറ്റാനോടിയ കുമ്പസാരക്കൂട്ടിൽ
പാപമൊഴിക്കാനിരിക്കുമധികാരികൾ
പാപമേറ്റം ചെയ്യും പരിഷകളറിയുക .
പശ്ചാത്താപമില്ലാതെപാപംചെയ്യും
പാപം ലോകത്തെ ഉറച്ച ജനതതി
പാടാനുമാടാനുമൊന്നിച്ചദ്വീപിലെ
പങ്കകേളിയറിഞ്ഞതു നന്നായല്ലോ!

