രചന : ഫിലിപ്പ് കെ എ ✍

അവിഹിത ലൈംഗികത ആണിന്റേയും , പെണ്ണിന്റേയും ഉള്ളിലിരുപ്പാണ് . ഇല്ലെന്ന് പറയുന്നവരോട് , തര്‍ക്കിക്കാന്‍ പോകുന്നത് പോലെ മണ്ടത്തരം വേറെ ഇല്ല. 🙏🙏 ഇന്നൊരു വീഡിയോ കണ്ടു , എന്ന് നടന്ന സംഭവം എന്നൊന്നും അറിയില്ല ,ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച ഭർത്താവ് അതിന്റെ വേദനയിൽ ആത്മഹത്യ ചെയ്തു . ഭാര്യയുമായി അയാൾ നടത്തിയ വീഡിയോ സംഭാഷണം അടക്കമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇത് കണ്ടിട്ട് മഹാസംഭവം എന്നൊന്നും എനിക്ക് തോന്നിയില്ല .

മനുഷ്യ ജീവിതം എന്താണ് , പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ എന്ന് മനസ്സിലാക്കാൻ കഴിയാത്ത ഒരു പാവത്താൻ എന്നുമാത്രമേ ചിന്തിക്കുന്നുള്ളു . എല്ലാം തുറന്നിട്ടിരിക്കുന്ന ഈ കാലത്ത് എന്തും സംഭവിക്കാം എന്നൊരു മുൻ വിചാരം ആവശ്യം ആണ് . എല്ലാം നിറവോടെ നിൽക്കുന്നിടത്ത് ഏത് നിമിഷവും അനാഥത്വം സംഭവിക്കാവുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭർത്താവ് , ഭാര്യയെ ചതിക്കുമോ , ഭാര്യ ഭർത്താവിനെ ചതിക്കുമോ , മക്കൾ അച്ഛനമ്മമാരെ ചതിക്കുമോ ഒന്നും പറയാൻ കഴിയില്ല.

എത്ര വർഷം ഭാര്യ ഭർത്താക്കന്മാർ ആയി ജീവിച്ചു എന്നുള്ളതൊന്നും , എക്കാലവും തുടരാൻ കഴിയും എന്നതിന്റെ അടയാളപ്പെടുത്തൽ അല്ല , ഏത് നിമിഷവും എന്തും സംഭവിക്കാം. ലൈംഗിക മോഹങ്ങൾ ആകാം, ഉള്ളിൽ ഒതുക്കി കഴിഞ്ഞ ഇണയോടുള്ള വെറുപ്പ് ആകാം എപ്പോൾ വേണമെങ്കിലും വേർ പിരിഞ്ഞു പോയേക്കാം. ഇവിടെ ആവശ്യം ഏത് സമയത്തും എന്തും സംഭവിക്കാം എന്നുള്ള ഒരു ബോധം ആണ്.

അങ്ങനെ ഒരു ചിന്തയിൽ അല്ല ജീവിക്കുന്നത് എങ്കിൽ, ഈ പറഞ്ഞത് പോലെ ഭാര്യ പോയെന്ന് കേൾക്കുമ്പോൾ, ഭർത്താവും, ഭർത്താവ് പോയെന്ന് അറിയുമ്പോൾ , ഭാര്യയും ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചേരാം. ആരും , ആരെയും രക്ഷിക്കും എന്നൊന്നും കരുതേണ്ടതില്ല, എനിക്ക് ഞാൻ തന്നെ രക്ഷ അത്രേ ഉള്ളൂ , അതാണ്‌ സത്യം, അതാണ് ഈ കാലം.

ഫിലിപ്പ് കെ എ

By ivayana