രചന : ബിജു കാരമൂട് ✍

എ൯െറടീ
ദേണ്ടെ
ഇന്നാളു
റെസിഡ൯സി൯െറ
ആനുവൽഡേയ്ക്ക്
അമ്മച്ചി കേറിയൊരു
പാട്ടങ്ങു പാടി
ബാക്കിയുള്ളോ൯െറ
തൊലിയുരിഞ്ഞുപോയി
ഈ പ്രായത്തില്
അവ൪ക്കെന്നാത്തി൯െറ കേടാ
വല്ലോം ഗുണമൊള്ള
കാര്യത്തിനാരുന്നേ
പിന്നേം
ആലീസി൯െറ
ഇളയ കൊച്ചിനെ
പെയി൯റിങ്ങു
പഠിപ്പിക്കാ൯ വിട്ടപോലായി
രണ്ടെണ്ണം കൂടി
കൊണ്ട് നടക്കുവാ
മത്സരമുള്ളേടത്തൊക്കെ
സമ്മാനമൊന്നും
കിട്ടിക്കാണത്തില്ലന്നേ
കൊച്ച് വരച്ചതാന്ന്
പറഞ്ഞ്
ഞങ്ങളേം കാണിച്ചു
അഞ്ചാറ് കൂറ
പെയി൯റിങ്ങ്
അതിയാനേതാണ്ട്
കൊള്ളാമെന്നൊക്കെ
ഭംഗിക്കു പറഞ്ഞാരുന്നു
ഓ എന്നതാ
ഓട്ടിസമൊന്നും
കൊറയൊത്തൂവൊന്നും
ഇല്ലന്നേ
അതിയാ൯െറ
കാര്യോം
ഏതാണ്ടിങ്ങനെയൊക്കെ
തന്നാന്നേ
എല്ലാ ഞായറാഴ്ച്ചേം
ബാലഭവനിലെ
പിള്ളേ൪ക്ക്
ബിരിയാണി
വച്ചുതട്ടേണ്ട
വല്ല കാര്യോമുണ്ടൊ
കാര്യം പറഞ്ഞാ
അനാഥപ്പിള്ളേരൊന്നുമല്ലല്ലോ
അതുങ്ങടെ
ഗതിയില്ലായ്മേം
പറഞ്ഞ്
കിഴക്കേടത്തച്ച൯
മാസാമാസം
ജ൪മ്മ൯ മാ൪ക്കെത്രയാ
ഒണ്ടാക്കുന്നേ
കാശെന്തായാലും
കാശുതന്നല്ലിയോ
ടീവീല്
കണ്ടില്ലാരുന്നോ

സന്തോഷ് പണ്ഡിറ്റ്
മിത്രക്കരീല്
കോളനിക്കാരി
പെണ്ണുങ്ങടെടേല്കിടന്ന്
വെരവുന്നത്
ഏതാണ്ട്
ബക്കറ്റോ മഗ്ഗോ
മടക്കണ കട്ടിലോ
ആ൪ക്കാണ്ടൊക്കെ
കൊടുത്തെന്ന്
വീടും ഇടിഞ്ഞ്
തുണീം കോണാനുമൊക്കെ
വെള്ളോം കൊണ്ട് പോയിട്ട്
അങ്ങേ൪ക്കെന്താന്നേ
ലോറിക്കണക്കിനല്ലാരുന്നോ
സാധനങ്ങള്
വന്ന് മറിയണത്
തോടും ചാലുമൊക്കെ
ബ്രഡും കെയ൪ഫ്രീയും
കൊണ്ട് നെറഞ്ഞെന്നൊക്കെയാ
പറേന്നേന്നേ
അതിനെടേലാ
സിനിമാക്കാര൯െറ
ബക്കറ്റ്
എന്നതാ
ഓ…
ജാഡയാന്നേ
ഇങ്ങനൊക്കെ
ആണേലും
എ൯െറ
അതിയാൻ
വലിയ പേരുകാരൻ
ആണെന്നൊക്കെ
വരുത്താൻ
അങ്ങേര്
കഴിഞ്ഞിട്ടേ ഉള്ളൂ
എന്നിട്ടെന്താ
ഏതാണ്ട്
നഷ്ടപരിഹാരമായിട്ട്
ഇപ്പൊ
തോട്ടത്തിലും
ഇവിടെയുമായി
രണ്ട് വീട് കിട്ടും
എന്നൊക്കെയാ
പറയുന്നത്
കിട്ടിയാ കിട്ടി
ഞാൻ പറയുമ്പോ
വലിയ കുറ്റമായി
പോകും
സിനിമാക്കാര൯െറ
ബോധമെങ്കിലും
വേണ്ടേ
ദേണ്ടെ
പിള്ളേര്
രണ്ട് മാസം കൂടി
കഴിഞ്ഞിട്ടേ
വരുന്നൊള്ളെന്ന്
വന്നാപ്പിന്നെ
പറയാ൯ വേണ്ടി
പറേയേണന്ന്
വിചാരിക്കല്ലേ
ആകെ തിരക്കായിപ്പോവും
നാത്തൂനേ
എന്നാലും
ഞായറാഴ്ച
പള്ളീൽ കാണുമ്പോൾ
എങ്കിലും
ഒന്നു
മിണ്ടാ൯
പറ്റുവെന്നേയുള്ളൂ
പറയുമ്പോ
എല്ലാം
പറയണമല്ലോ
നല്ല
എണ്ണംപറഞ്ഞ
തിരുമേനിമാരും
നല്ല ദൈവവിളി
ഉള്ള കുടുംബോം
ഞാൻ
വന്നു കേറീട്ട്
നശിച്ചൊന്നുമില്ലല്ലോ
വച്ചടി വച്ചടി കേറ്റം
എല്ലാം തമ്പുരാന്റെ
അനുഗ്രഹം
വേറെന്താ..

ബിജു കാരമൂട്

By ivayana