അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ് മലയാളത്തിൽ മൊഴി മാറ്റി പുറത്തുവിട്ടു 😌 :


“എന്റെ പാറൂ, ഈ മണ്ടന്മാർ എന്നെ പെരിയാറിലാണ് കൊണ്ട് വിട്ടിരിക്കുന്നത്. ഏകദേശം നൂറോ നൂറ്റമ്പതോ കിലോമീറ്റർ
അകലെ. നമ്മുടെ രണ്ടു ദിവസത്തെ നടപ്പു ദൂരം. ചിന്ന കനാലിലേ അത്ര തണുപ്പില്ല , എന്നാലും ഇടക്ക് ഒന്ന് രണ്ട് തവണ മഴ കിട്ടി 😁
രണ്ടോ മൂന്നോ ദിവസം നീ ഒളിച്ചും പാത്തും നടന്നോ. അപ്പോഴത്തേക്കും ഞാൻ തിരിച്ചു വരും. പിന്നെ നമുക്കൊരു കലക്ക് കലക്കണം. 😍😍😍
പണ്ട് നിന്റെ അച്ഛനെ പേടിച്ചു നമ്മൾ ഒളിച്ചോടി ഇവിടെവച്ചല്ലേ ഹണിമൂൺ ആഘോഷിച്ചത്. ആ വെള്ളച്ചാട്ടം ഇപ്പഴും ഉണ്ട്. അന്ന് ചുള്ളനായിരുന്ന കറുവാച്ചൻ കടുവാ ഇന്ന് വയസ്സനായി. ഇപ്പോൾ പന്നിയെലിയെ തിന്നാണ് ജീവിതം. നിനക്ക് ഓർമ്മയില്ലേ ആ സുദിനങ്ങൾ?


അളിയൻ C K ( ചക്ക കൊമ്പൻ) സുഖമെന്ന് കരുതുന്നു. അവൻ ഇന്നലേ പൊളിച്ച കെട്ടിട കേസ് ഞാൻ ഉണ്ടെങ്കിൽ അതും എന്റെ തലയിൽ വച്ച് കെട്ടിയേനേ , ചക്കയുടെ ഭവനഭേദനം എല്ലാം എന്റെ തലയിൽ കെട്ടിവച്ച് കള്ളസാക്ഷിയുണ്ടാക്കി എന്നെ പെടുത്തി 😔


അത് പോട്ടേ പറഞ്ഞിട്ട് കാര്യമില്ല, കോന്നി സുരേന്ദ്രനും , ടീമും കുത്തി പുറം ഒക്കേ പൊട്ടിയിട്ടുണ്ട് അത് ഉണങ്ങി തുടങ്ങി , ചന്തിക്ക് നല്ല വേദനയുണ്ട് , ആ വൈദ്യൻ കൊണാപ്പൻ ബോധം കെടുത്താൻ കുറെ ഇൻജക്ഷ്ൻ 🩼 തന്നില്ലേ അതാ,
വിപ്പയിൽ മരുന്നാന്നും പറഞ്ഞ് എന്താണ്ട് പണ്ടാരം കലക്കി ഒക്കേ വച്ചിട്ടുണ്ട് കാട്ട് പോലീസ് , ഞാൻ എങ്ങും കഴിച്ചില്ല .


സൂക്ഷിച്ച് ഇരിക്കണം , റിസോർട്ട് പണിയാനും കഞ്ചാവ് കൃഷി ചെയ്യാനും വേണ്ടി നിങ്ങളേയും ലവൻ മാര് പൊക്കും, അത് കൊണ്ട് കൂടുതൽ കറങ്ങി നടക്കേണ്ട . മണ്ടൻമാരാടി മല്ലൂസ് ,
ഞാൻ എവിടേ പോണു എന്നറിയാൻ കോളർ ഇട്ടേക്കുവാ , അതോക്കേ എല്ലാ മന്ത്രിമാർക്കും , എം എൽ എ മാർക്കും ഇട്ടിരുന്നെങ്കിൽ അവൻ മാരുടേ കറക്കവും , ഭവനഭേദനവും ഒക്കേ അറിയാല്ലോ , മണ്ടൻമാര് , 😀


യൂട്യൂബിൽ ഞാൻ വൈറൽ ആയിന്നാണല്ലോ അറിഞ്ഞേ നേരാണോ?
👍 വൃതം ഒന്നും എടുക്കാൻ പറ്റിയില്ല. കഴുത്തിൽ അവൻമാര് മാല ഇട്ടിട്ടുണ്ടല്ലോ
ഏതായാലും ,
വന്ന സ്ഥിതിക്ക് അയ്യപ്പനെ കൂടെ കണ്ടിട്ട് വരാം.🏛️
മൂപ്പര് കുറേ കാലായിട്ട് നമ്മുടെ പോലേ കാട്ടിലാണല്ലോ താമസം,
അരവണ, അപ്പം ഇമ്മാതിരി സാധനം ഒന്നും കൊണ്ടുവരില്ല, മുഴുവൻ വിഷമാണ്. അത് മനുഷ്യ മണ്ടൻമാര് തിന്ന് പണ്ടാരമടങ്ങട്ടെ.
നമ്മുടെ മൂത്ത ചെറുക്കന് പറ്റിയ ഒരു പെൺകൊച്ചു ഇവിടെയുണ്ട്. നമുക്കൊന്നാലോചിക്കാം. സമയം ഉണ്ടല്ലോ.
I Missu Da…
With love 😘
നിന്റെ അരിയാശാൻ” 🤓

By ivayana