ജോളി ഷാജി✍

വൈകുന്നേരം പള്ളിയിൽ പോയി വരുമ്പോളാണ് താനൂരിൽ ബോട്ടപകടംഉണ്ടായി എന്ന വാർത്ത അറിഞ്ഞത്.. അപ്പോൾ മുതൽ ലൈവ് ന്യൂസ്‌ കാണുകയായിരുന്നു…
ഒരു നാടിനെ മുഴുവൻ കണ്ണുനീരിലാഴ്ത്തിയ ആ അപകടത്തിൽ മരണം 21ആയെന്നു കണ്ടപ്പോൾ ഇനിയാരും ബോട്ടിൽ കുടുങ്ങി കിടപ്പുണ്ടാവല്ലേ ദൈവമേ എന്ന് ഒരുപാട് പ്രാർത്ഥിച്ചു…


രക്ഷാപ്രവർത്തകർ ജാതിയും മതവും രാക്ഷ്ട്രീയവും മറന്നുകൊണ്ട് ഒന്നായി നിന്ന് ആ ബോട്ട് മുകളിലേക്കുയർത്തുന്നു, പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിക്കുന്നു, മരിച്ച ബോഡികൾ ആമ്പുലൻസിലേക്ക് മാറ്റുന്നു, വിവരം അറിഞ്ഞെത്തിയ ബന്ധുക്കളെ അശ്വസിപ്പിക്കുന്നു…


ഹൃദയഭേദകമായ കാഴ്ചകൾ…
പിഞ്ചു കുട്ടികളും സ്ത്രീകളും പുരുഷൻമാരും മൊക്കെ മരിച്ചവരിൽ പെട്ടു… മക്കൾ നഷ്ടമായ അമ്മമാരുടെ നെഞ്ചു പൊട്ടിയുള്ള നിലവിളി…
മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളുടെ നിലവിളി…
എവിടെയാണ് പാളിച്ച സംഭവിച്ചത്… ഇരുപതോളം ആളുകൾക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ ഇരട്ടിയോളം പേർ… മുകൾ നിലയിലുള്ളവർ നിൽക്കുകയായിരുന്നു…
ഇതാവണം ഒരുപക്ഷെ ബോട്ട് മുങ്ങാൻ കാരണം…
ബോട്ടിന് ലൈസെൻസ് ഇല്ല..ഡ്രൈവർക്ക് ലൈസൻസ് ഇല്ല…അധികം ആളുകളെ കയറ്റി അസമയത്തെ യാത്ര…


ജനങ്ങൾക്ക്‌ സംസാരിക്കാൻ ഒരു പുതിയ വിഷയം…
മാധ്യമങ്ങൾക്ക് ഭരണകർത്താക്കളെ പഴിക്കാനുള്ള ഒരവസരം…
പോയത് ആ മരിച്ചു പോയവരുടെ കുടുംബത്തിന് മാത്രം…
ഞാനോ നിങ്ങളോ സഹതപിക്കും അൽപനേരം… ചൂടാറും മുന്നേ നമ്മൾ മറ്റൊരു കാര്യത്തിലേക്കു കടക്കും…
കുറെ ദിവസങ്ങളായി ഈ ബോട്ട് അവിടെ യാത്ര നടത്തുന്നുണ്ടായിരുന്നു എന്നാണ് പരിസര വാസികൾ പറയുന്നത്… എന്തുകൊണ്ട് അധികാരികൾ ശ്രദ്ധിക്കാതെ പോയി…
ഒരു സാധാരണക്കാരൻ


കുടുംബമായി തന്റെ ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ പിടികൂടി പെറ്റി അടിക്കുന്ന നിയമം എന്തെ ബോട്ടിനു ബാധകമല്ലേ..
വീടിനു തൊട്ടടുത്തുള്ള ബസ്‌റ്റോപ്പ് വരെ ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടിയോടിച്ചു എന്ന കാരണത്താൽ പെറ്റി അടിക്കുന്ന പോലിസ് ഒക്കെ ഉറക്കം നടിച്ചു പോയോ ബോട്ട് മുതലാളികൾക്ക് മുന്നിൽ…


അപകടം നടക്കുമ്പോൾ മാത്രം നിയമം നോക്കി പോകുന്ന അധികൃതർ എന്തെ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കേണ്ടിടത്തു ഉണ്ടോ എന്ന് ശ്രദ്ദിക്കാത്തത്…
ഒരു ജല വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് ലൈഫ് ജാക്കറ്റ് ധരിക്കാൻ കൊടുക്കണമെന്ന നിയമം കേരളത്തിൽ പാലിക്കുന്നുണ്ടോ…
വെളിച്ചം പോലും ഇല്ലാതെ ആ ബോട്ട് സർവീസ് നടത്തി എന്ന് കേൾക്കുമ്പോൾ വീഴ്ച വരുത്തിയ അധികൃതർ തന്നെയാണ് എല്ലാത്തിനും ഉത്തരം പറയേണ്ടത്….
അപകടം വരുമ്പോൾ മാത്രം സീരിയസ് ആവാതെ അപകടങ്ങൾ വരാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ദിക്കുക അധികൃതർ..


ആ പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരം ഇനിയും വെട്ടി കീറുക കൂടി ചെയ്യാതിരിക്കട്ടെ….
അതീവദുഃഖകരം…
മരണപ്പെട്ടവർക്ക്‌
ആദരാഞ്ജലികൾ… 🌹

ജോളി ഷാജി

By ivayana