രചന : സഫീലതെന്നൂർ✍

തീരങ്ങളണയാത്ത തിരയായി വന്നു ഞാൻ
തിരികെ ഈ ജലധാരയിൽ വെറുതെയായി
ജലധാരയിൽ നിന്നൊന്നു നോക്കുമ്പോൾ
തീരങ്ങൾ അരികിലാണെന്നു തോന്നി
തിരയായി തീരത്തെത്തി തഴുകുവാൻ
അകലത്തിലല്ലെന്ന തോന്നലായി
ഒരു ജലധാരയിൽ നിന്നു ഞാനുണരണം
ഒരു വൻതിരയായൊന്നു മാറിടേണം.
തിരയായി തീരങ്ങൾ താണ്ടുവാനായി
ജലധാരയൊന്നുപടർന്നു വന്നു.
തിരയായി തീരം തഴുകുവാനെത്തുമ്പോൾ
ഭ്രാന്തമായ് മാറുന്നു മറുതിരകൾ
മൃദുലമായി വന്നൊരു തിരയായ ഞാനും
തീരങ്ങൾ തഴുകാതെ ആണ്ടു പോയി.
സ്വപ്നങ്ങളെല്ലാം മൃദുലമാണെന്നതും
മിഴികൾ തുറക്കാതെ അടഞ്ഞുപോയി.

സഫീലതെന്നൂർ

By ivayana