‘ രാത്രിയിൽ വൈകിയുള്ള
ഉറക്കമായതിനാൽ രാവിലെ പരമാവധി
താമസിച്ചെഴുനേൽക്കാനിഷ്ടം.

പ്രവാസ ജീവിതം
അങ്ങനെയാണ് പ്രത്യേക
സമയമൊന്നുമില്ല ഉറക്കത്തിനും ഭക്ഷണത്തിനും

എന്നാൽ രാവിലെ നിറുത്താതെയുള്ള ഫോണിൻ്റെ നിലവിളി എന്നെ എഴുന്നേൽക്കാൻ നിർബന്ധിതനാക്കി.

ഫോണെടുത്ത് ചെവിയോട് ചേർത്തതും,,,,,മറുതലയ്ക്കൽ
നിന്നും
സനേഹത്തിലും ,ആത്മാർത്ഥതയിലും ചാലിച്ച
ചേട്ടാ,,,,യെന്ന ആ നീട്ടി വിളി’യും
എന്നെ മനസ്സിലായോ എന്ന പ്രതീക്ഷയോടുള്ള ചോദ്യവും? വളരെപ്പെട്ടന്നായിരുന്നു,,,,

നല്ല ഓർമ്മയുള്ള ശബദ്ധം എന്നാലുറക്കത്തിൻ്റെ ആലസ്യം വിട്ടുമാറത്തതിനാൽ നിമിഷങ്ങൾ കൊണ്ട് ഓർത്തെടുക്കാൻ ഞാൻ പാടുപ്പെട്ടു.

തൻ്റെ തെറ്റ് തുറന്നു പറഞ്ഞു കൊണ്ട് തന്നെ അങ്ങോട്ട് ചോദിച്ചു ‘

ക്ഷമിക്കണം
മനസ്സിലായില്ല

ചേട്ടാ ഞാൻ ,,
,മുരുകേഷ് ,
തമിൽ തമിൽ നാലഞ്ച് വർഷങ്ങൾക്കു
മുന്നാലെ നമ്മൾ മിക്കപ്പോഴും സൂപ്പർ മാർക്കറ്റിൽ വെച്ചു കണാറുണ്ടായിരുന്ന ആ
മുരുകേഷ്

മലയാളം കലർന്ന തമിഴ് ,,,, കേട്ടപ്പോൾ തന്നെ ആളെ
മനസ്സിലായി ,,,

ആളുടെ രൂപവും മനസ്സിൽ പാഞ്ഞെത്തി.

മമ് മനസ്സിലായി തമ്പി
കൂടെ ഒരാൾ ഉണ്ടായിരുന്നല്ലോ അവൻ എവിടെ ?

നാട്ടിലെത്തി എത്രാനാൾ ആയി?

സുഖമായിരിക്കുന്നോ ?

അങ്ങനെ വെടിയുണ്ട വേഗത്തിൽ എന്നിൽ നിന്നും ചോദ്യങ്ങളുണ്ടായി.

അതെ ചേട്ടാ സുഖം,,, നാട്ടിൽ എത്തി നാല് വർഷമാകുന്നു,,,,

‘ഇപ്പോഴാണ് ചേട്ടൻ്റെ നമ്പർ കിട്ടിയത് ‘,,, ഒരു പാട് ശ്രമിച്ചിരുന്നു ഇപ്പോൾ താൻ കിട്ടി.

വളരെ ആകാംക്ഷയോട് ഞാൻ തിരക്കി എവിടുന്നു
കിട്ടി?

‘നമ്മുടെ സൂപ്പർ മാർക്കറ്റിലെ പച്ചക്കറി സെക്ഷനിലെ ചേട്ടൻ
എഫ് ബി ഫ്രണ്ടായി

ആ ചേട്ടൻ തന്നു ‘ഒരുപാട് ശ്രമിച്ചു ഇപ്പോ താൻ കിട്ടിയത്
എൻ്റെ കൂടെ ഉണ്ടായിരുന്ന പയ്യനും ഞാനും നാട്ടിൽ കൃഷി ചെയ്യുന്നു. നല്ല വരുമാനം ചേട്ടാ സുഖമായി പോണു

എൻ്റെ കല്യാണം കഴിഞ്ഞു. സുഖം ചേട്ടാ സുഖം
ആ ശബ്ദ്ധത്തിലെ സന്തോഷം എന്നെ കൂടുതൽ സന്തോഷവനാക്കി.

ചേട്ടാ ഞാനൊരു കാര്യം പറയട്ടെ ?

പറയു ,ഞാൻ പറഞ്ഞു.

ചേട്ടാ ഒരു വർഷത്തെ പണിക്കാണു ഞങ്ങളെ കമ്പനി അവിടെ കൊണ്ടുവന്നത്.

എന്നാൽ സാമ്പത്തിക മാന്ദ്യം ,,,, കമ്പനി ആളെ കുറയ്ക്കുന്ന സമയം ഞങ്ങയ്യുടേയും പേരുൾപ്പെട്ടിരുന്ന കാര്യം അറിയാമായിരുന്നല്ലോ ?

ഞാൻ പറഞ്ഞു,,,,
ഉം അറിയാം.

ചേട്ടാ ആ സമയം കമ്പനി മൂന്നു മാസം ശമ്പളം തന്നിരുന്നില്ല’,, നാട്ടിൽ പോകുവാനീയാഴ്ച വാ അപ്പോൾ ശമ്പളം തീർത്തു തരാമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ ആ ഒരാഴ്ച എങ്ങനെ കഴിയണമെന്ന് അവർ പറഞ്ഞതും ഇല്ല’,,ഞങ്ങൾക്കും അറിയുകയില്ലായിരുന്നു,

മൂന്നു ദിവസം ഞങ്ങൾ പട്ടിണി ആയിരുന്നു ചേട്ടാ ,,,,’ ആരോടും ചോദിക്കാൻ അഭിമാനം സമ്മതിച്ചില്ല
.അല്ലങ്കിലും ആരോട് ചോദിക്കാൻ
ആരുടെ കയ്യിലുണ്ട്

എന്നാൽ ചേട്ടനെ കടയിൽ വെച്ചു കണ്ടപ്പോൾ

ചേട്ടൻ വീട്ടിലേക്ക് മേടിച്ച രണ്ട് ചിക്കനും ഞങ്ങൾക്ക് തന്നു.

വീട്ടിൽ മട്ടൻ കിട്ടി അതു കൊണ്ട് ചിക്കൻ’നിങ്ങൾ എടുത്തോളു നിർബന്ധിച്ചു തന്നില്ലേ

പത്ത് റിയാലും ,, കുഞ്ഞിൻ്റെ പിറന്നാളാണ് നിങ്ങളടിച്ച് പൊളിക്കെന്നു പറഞ്ഞു ‘ തന്നതോർക്കുന്നില്ലേ?

ആ കാശുകൊണ്ടാണ്
ബാക്കി നാലു ദിവസം ഞങ്ങൾ കഴിഞ്ഞത്.

കമ്പനി പോയി കാശെല്ലാം കിട്ടി നാട്ടിൽ പോരുന്നതിന്
മുൻപ്
ചേട്ടനെ വിളിക്കാനും നന്ദി പറയാനും നമ്പറിനു വേണ്ടി
ഒരുപാട് ശ്രമിച്ചു കിട്ടിയിരുന്നില്ല

ഒരിക്കലും മറക്കില്ല ഞങ്ങൾ
ഒരിക്കലും ആ വാക്കുകൾ, ഇടറിയിരുന്നു,, അറിയാതെൻ്റെ കണ്ണുകളും നിറഞ്ഞു

ചേട്ടാ എന്നങ്കിലും തമിൽ
നാട്ടിൽ വന്നാൽ ഞങ്ങളെ ഓർക്കണം, ഞങ്ങളുടെ വീട്ടിൽ
വരണം.. വരണം
അവൻ കരച്ചിലിൻ്റെ വക്കിലെത്തി

നിഷ്കളങ്കമായ ആ ക്ഷണം ഞാൻ സ്വീകരിച്ചു

ഞാൻ പറഞ്ഞു,,

ശരി,
ശരി തമ്പി തീർച്ചയായും വരും ,,,,
വളരെ സന്തോഷം വിളിച്ചതിലും ,എന്നെ ഓർത്തതിലും
നിങ്ങൾക്കു നല്ലതു വരട്ടെ ‘

ശരി ചേട്ടാ ഞങ്ങളുടെ പ്രാർത്ഥനയിലെന്നും ചേട്ടനും ,കുടുബവും ഉണ്ടാകും
ഇടയ്ക്ക് വിളിക്കണം.

ശരി ചേട്ടായെന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു’

നല്ലയൊരു ചായ കുടിച്ച ഉന്മേഷത്തോടെ ഞാൻ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു,,,’

നല്ലയൊരു ഉറക്കത്തിനായി കിടക്കുന്നതിനിടയിൽ ,,, ഞാൻ മുരുകേഷ് പറഞ്ഞ ആ ദിവസത്തെ പറ്റിയോർത്തെടുത്തു.

ഒരു സിനിമ കാണുന്ന ലാഘവത്തോടെ എൻ്റെ മനസ്സിൻ്റെ സ്ക്രീനിലേക്ക് എച്ച് ഡി ക്ലാളാരിറ്റിയിൽ തെളിഞ്ഞു വന്നു. ഒരോ ദൃശ്യങ്ങളും

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു,,,

കുറച്ചു താമസിച്ചാണ് എഴുന്നേറ്റത് ,,,

തൻ്റെ ചങ്ങാതി നാട്ടിൽ നിന്നും വന്നിട്ടുണ്ട്

അവനു ഇവിടെ അടുത്തൊരു ഷോപ്പിലാണ് ജോലി കിട്ടിയത്.

അവനെ വീട്ടിലോട്ട് കൂട്ടികൊണ്ടുവരണം,,,
ഭാര്യയോട് പറഞ്ഞു ,,,

എന്താ ഫുഡ് ഉണ്ടാക്കുന്നത്?

ഞാൻ ഭാര്യയോട് ചോദിച്ചു

പെട്ടന്നായിരുന്നു ഭാര്യയുടെ മറുപടി

ചിക്കൻ ബിരിയാണി !

ബിരിയാണി സ്പെഷ്യാൽ !

ഞാൻ അരിവെള്ളത്തിലിടാം’

ചേട്ടൻ പോയിട്ടു വരുമ്പോൾ രണ്ടു ഫ്രഷ് ചിക്കൻ മേടിച്ചോണ്ടുവാ.

ശരി.
ഞാൻ പറഞ്ഞു
ഭാര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ മേടിച്ചു
കുഞ്ഞിന് ഒൻപതു മാസമായി
അതിനൊരു ഉമ്മയും കൊടുത്തു ഞാനിറങ്ങി.

സൂപ്പർ മാർക്കറ്റ് ലക്ഷ്യമാക്കി
വണ്ടിയോടിച്ചു.

വണ്ടി പാർക്ക് ചെയ്തു ,
അറിയാവുന്ന മുഖങ്ങൾക്കെല്ലാം ഒരു ചിരിയും ,,,,
ചെറിയ കുശല അന്വേഷണവുമായി
നേരെ ഫുഡേരിയലോട്ട് പോയി രണ്ട് ചിക്കനോർഡർ കൊടുത്തു,, അവിടെ നിൽക്കുമ്പോൾ

പിറകിൽ നിന്നും ചേട്ടാ എന്നൊരു വിളി,,,

തിരിഞ്ഞ് നോക്കിയപ്പോൾ

നിറഞ്ഞ ചിരിയോട് മുരുകേഷും, കൂട്ടുകാരനും ‘

എന്തുണ്ട് തമ്പി വിശേഷം ?
സുഖമാണൊ?
രാവിലത്തെ ഫുഡൊക്കെ കഴിഞ്ഞോ.?

എന്ന എൻ്റെ ചോദ്യത്തിന് പെട്ടന്നായിരുന്നു മറുപടി

അതേ ചേട്ടാ സുഖം, രാവിലെ ദോശ കഴിച്ചു.

സന്തോഷത്തോടെയുള്ള മറുപടി

ഇപ്പോൾ ചേട്ടനെ അധികം കാണാറില്ലല്ലോ? കുഞ്ഞ്
സുഖമായിരിക്കുന്നോ?

പിന്നെ ചേട്ടാ ഞങ്ങൾ ഈ ആഴ്ച നാട്ടിൽ പോകും’ ജോലിയില്ല’ ഈ ആഴ്ച്ച അവസാനം ടിക്കറ്റ് കമ്പനി തരും’

കമ്പനിയിൽ പോയി ബാലൻസ് കാശ് മേടിക്കണം’,,,
കമ്പനി വണ്ടി വരും ഞങ്ങൾക്ക് പോകാൻ

ഇനി നമ്മൾ ചിലപ്പോൾ കാണണമെന്നില്ല.

ഇത്രയും പറഞ്ഞപ്പോൾ തന്നെ ആ കണ്ണിൽ ഈറനണഞ്ഞു

അത് ഞാൻ കാണാതിരിക്കാൻ അവൻ ഒരുപാട് ശ്രമിച്ചു.

എൻ്റെ ഉള്ളിലും ആ വേദന അനുഭവപ്പെട്ടു

വല്ലപ്പോഴും കാണുന്ന സനേഹമുള്ള ചങ്ങാതി,,,

എൻ്റെ വിഷമവും പുറമെ കാണിക്കാതെ ഒരു ക്രിത്യമ ചിരി മുഖത്ത് വരുത്തി ഞാൻ പറഞ്ഞു,

അതാ നല്ലത് നാട്ടിൽ എന്തങ്കിലും ചെയ്തു ജീവിക്കുക സമധാനം ഉണ്ടാകും

അതെ ചേട്ടാ ,,
ഒരുപാട് പ്രതീക്ഷയോട്

ഉള്ള ഭൂമിയും പണയപ്പെടുത്തിയാണ് ഇവിടെ വന്നത്.
എന്നാൽ എല്ലാ ദിവസവും പണിയില്ല
എട്ടു മണിക്കത്തെ പണിക്ക് രാവിലെ നാലു മണിക്കു ഉണരണം അല്ലങ്കിൽ കക്കൂസ്സിൽ പോകാൻ പോലും
പറ്റില്ല.

അഞ്ചരയാകുമ്പോൾ ബസ്സ് പുറപ്പെടും
അഞ്ചു മണിക്കേ ക്യൂ നിൽക്കണം
ബസ്സുപോയാൽ ഒരു ദിവസത്തെ പണിപോകും’

ഒരു ദിവസം പോകാതിരുന്നാൽ രണ്ടു ദിവസത്തെ കാശ് കട്ടു ചെയ്യും
അതുകൊണ്ടു എത്ര വയ്യാങ്കിലും എഴഞ്ഞെങ്കിലും വണ്ടിയേൽ കേറും ചേട്ടാ

എന്നാൽ മാസം ക്രിത്യമായിട്ട് ശബളവും കിട്ടില്ല
രണ്ടായിരം പേരോളം തിങ്ങി പാർക്കുന്ന ക്യാമ്പാണ് ചേട്ടാ. ഉള്ള കുളിമുറിയും ,കക്കൂസ്സും, കിച്ചണുമൊക്കെയായി ഞങ്ങൾ ജീവിക്കുന്നു.

ഏതയാലും നാട്ടിലുള്ളവർ സുഖമായിരിക്കുന്നു
ചേട്ടാ അതാണ് ഈ വേദനയിലും സന്തോഷം.
എൻ്റെ കണ്ണുകളിൽ കണ്ണുനീർ വെളിയിലേക്ക് ചാടാൻ വെമ്പൽ കൊള്ളുന്നു.

മനസ്സിൻ്റെ അടിത്തട്ടിൽ വേദനയേറി വരുന്നു

ഈ സമയം
ചിക്കനും വൃത്തിയാക്കി ,
പാഴ്സൽ ചെയ്തു കിട്ടി’

ഇന്നത്തെ സ്പെഷ്യൽ
ചിക്കനാണല്ലെ,, ചേട്ടാ കണ്ണുകൾ ഞെരടി ചിരിച്ചു കൊണ്ടവൻ ചോദിച്ചു

അതെ, തമ്പി
ഞാൻ മറുപടി കൊടുത്തു

ശരി ചേട്ടാ.. ഇനി എന്നങ്കിലും ‘ കാണാമെന്നു പറഞ്ഞു മുരുകേഷ് എൻ്റെ കൈയ്യിൽ പിടിച്ചൊന്നമർത്തി

ഞാൻ എന്തങ്കിലും പറയുന്നതിന് തൊട്ടുമുൻപേ അവൻ തിരിഞ്ഞ് നടന്നു

എൻ്റെ ഉള്ളിലെ വിഷമം കാരണം എനിക്ക് നോക്കി നിക്കാനെ കഴിഞ്ഞുള്ളു.

അങ്ങനെ ഞാൻ ബില്ലടച്ചു
സാധനവും എടുത്ത് പുറത്തേക്കു വന്നു.

വെളിയിൽ മുരുകേഷും ,കൂട്ടുകാരനും നിൽക്കുന്നു

‘എന്നെ അവർ കണ്ടിരുന്നില്ല ,,

ഒരിക്കൽ കൂടി അവനോട് ഒന്നു സംസാരിക്കാൻ വേണ്ടി ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

മുരുകേഷൻ്റെ കൂട്ടുകാരൻ്റെ ശബദ്ധം എൻ്റെ കാതുകളിലെത്തി.

എടാ നമുക്ക് ആ ചേട്ടനോട് ഒരു
റിയാലെങ്കിലും ചോദിക്കാം. മൂന്ന് ദിവസമായില്ലെ നമ്മൾ എന്തങ്കിലും കഴിച്ചട്ട് വിശപ്പ് സഹിക്കാൻ വയ്യ
കുബ്ബൂസെങ്കിലും മേടിച്ചു കഴിക്കാം

മുരുകേഷിൻ്റെ മറുപടി.

നമ്മൾ വല്ലപ്പോഴും കാണുന്ന ആ ചേട്ടനോട് എങ്ങനെ കാശ് ചോദിക്കും.

ചിലപ്പോൾ ആ ചേട്ടൻ്റെ കയ്യിൽ കാശില്ലങ്കില്ലോ ?

എനിക്ക് കഴിയില്ല വേറെ എന്തങ്കിലും വഴി നോക്കാം.

അവൻ്റെ ആ മറുപടി കേട്ട്,,, എനിക്ക് അവനോട് ബഹുമാനവും ,,
സ്നേഹവും ഏറി

വിശപ്പിൻ്റെ കാഠിന്യം കാർന്ന് തിന്നിട്ടും ആത്മാഭിമാനം പണയം വെക്കാത്തവൻ.

പെട്ടന്ന് അവൻ്റെ വാക്കുകൾ എൻ്റെ ഓർമ്മയിൽ പാഞ്ഞെത്തി

രാവിലെ എന്തു കഴിച്ചു? എന്ന എൻ്റെ ചോദ്യത്തിന്,,,,

ദോശ കഴിച്ചുവെന്ന ഉത്തരം ,, അതും നിറഞ്ഞ ചിരിയോട് കൂടി

സമൂഹത്തിൽ ഇതുപോലെ ഒരു പാട് പേരുണ്ടാകും.

ഇത്രയും ആത്മഭിമാനം
ഉള്ളവൻ എൻ്റെ സഹായം സ്വീകരിക്കണമെന്നില്ല

എങ്ങനെ അവനെ സഹായിക്കുമെന്ന് ഞാൻ ആലോചിക്കുമ്പോൾ തന്നെ

ദൈവകൃപയാൽ എൻ്റെ ഫോൺ ശബദ്ധിച്ചു.

ആ ഫോണിൻ്റെ ശബദ്ധം കേട്ട് അവർ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ അവർ കണ്ടു.

ഞാൻ അവരെ കൈ ഉയർത്തി കാണിച്ചു
ഫോണിൽ സംസാരം തുടർന്നു ‘

വീട്ടിൽ നിന്നും ഭാര്യ ആയിരുന്നു ,’,,, ബിരിയാണിക്ക് നെയ്യ് തീർന്നുവെന്ന് പറയാൻ വിളിച്ചതാണ്

ഞാൻ ശരിയെന്ന് പറഞ്ഞു ഫോൺ വെച്ചു

അവർ എന്നെ തന്നെ നോക്കി അവിടെ നിൽപ്പുണ്ടായിരുന്നു.

എന്നാ ചെയ്യാനാണ് എന്ന് പറഞ്ഞു ഞാൻ അങ്ങോട്ട്‌ ചെന്നു ‘

ചോദ്യഭാവത്തിൽ അവർ എന്നെ നോക്കി.

ഞാൻ പറഞ്ഞു,,,, നമ്മുടെ ഫ്ലാറ്റിൻ്റെ തൊട്ടടുത്ത ഫ്ലാറ്റിലെ ചേട്ടൻ രാവിലെ മാർക്കറ്റിൽ പോയി ഫ്രഷ് മട്ടൻമേടിച്ചു കൊണ്ടുവന്നു.

നമ്മൾക്കും മേടിച്ചു കൊണ്ടുവന്നു ,,,

അതു കൊണ്ട് ചിക്കൻ വേണ്ടാന്ന് പറയാൻ ഭാര്യ വിളിച്ചതാണന്ന് ‘ഒരു ചെറിയകള്ളം പറഞ്ഞു.

ഏതായാലും മേടിച്ചത് അല്ലെ?കട്ടും ചെയ്തു
ഇത് നിങ്ങൾ കൊണ്ടുപോയി കറി ഉണ്ടാക്കി കഴിക്കെന്നു
പറഞ്ഞു. ഞാൻ അവൻ്റെ കയ്യിലേക്ക് ആ കവർ വെച്ചു കൊടുത്തു

പ്രതീക്ഷയുടെ ഒരു ആയിരം പൂത്തിരി അവരുടെ മുഖത്തുണ്ടായി,,,

അവർക്ക് സംസാരിക്കാൻ സമയം കൊടുക്കാതേയും അവരുടെ ആത്മാഭിമാനത്തിന് ഒട്ടും കോട്ടം തട്ടാതേയും ഞാൻ ശ്രദ്ധിച്ചു.

കുഞ്ഞ് ഉണ്ടായപ്പോൾ മുതൽ നിങ്ങൾ ചിലവ് ചെയ്യാൻ പറഞ്ഞങ്കിലും ഞാൻ ചെയ്തില്ല ,,,

എന്നാൽ ഇപ്പോൾ കുത്തിൻ്റെ പിറന്നാളാണ്. ആ ചെലവിന് ഇതാ നിങ്ങളടിച്ചു തകർക്ക്

എന്നു പറഞ്ഞു ഞാൻ പത്തു
റിയാലെടുത്തു
മുരുകേഷിൻ്റെ പോക്കറ്റിൽ വെച്ചു.

മറ്റൊന്നു പറയാതേയും ശരിയെന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു .

കാറിനെ ലക്ഷ്യമാക്കി ,,,

ആ നടത്തത്തിൽ അടുത്ത സൂപ്പർ മാർക്കറ്റായിരുന്നു എൻ്റെ ലക്ഷ്യം’

കൂടാതെ കൂട്ടുകാരനേയും കൂട്ടുക യെന്നത്

കാറിൽ കയറി ഞാൻ മുൻപോട്ട് പോകുമ്പോഴും ഞാനാഗ്ലാസ്സിൽ കൂടി കാണുന്നുണ്ടായിരുന്നു അവർ എന്നെ തന്നെ നോക്കി നിൽക്കുന്നത്.

എൻ്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണീർ വന്നു.

പെട്ടന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഞെട്ടി ഉണർന്ന ഞാൻ ,,,, എവിടെയാണന്ന് നോക്കി ‘,,, വീട്ടിലാണന്നു മനസ്സിലായി,,

ദൈവമേ എല്ലാം
സ്വപ്നമായിരുന്നു’, മുരുകേഷും ,രാവിലെ ഫോൺ വന്നതും ബാക്കി എല്ലാം എല്ലാം വെറും സ്വപ്നമായിരുന്നു ,,,
വെറും സ്വപ്നം മല്ല
നല്ല നിറമുള്ള സപ്നം,,,,, ഇനിയും ഇതുപോലെ ഒരുപാട് സ്വപ്നങ്ങൾക്ക് ചിറക് ഉണ്ടാകട്ടെയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. ,,,,

കുഞ്ഞിനെ എടുത്തൊരു ഉമ്മയും കൊടുത്തു ,,, എണ്ണീറ്റു

മനോജ് മുല്ലശ്ശേരി

By ivayana