ന്യൂയോർക്ക് : ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികളിൽ കൂടി എംബസി സേവനത്തിനായി  ജനങ്ങളിൽ നിന്ന് സമാഹരിച്ച കോടിക്കണക്കിന്   രൂപയുടെ   ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്  (ICWF)  ഈ കോവിഡ്  കാലത്തു ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസി ഇൻഡ്യക്കാരുടെ  ക്ഷേമത്തിന്  പ്രത്യേകിച്ചു അവരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കുവേണ്ടി   വിനിയോഗിക്കുന്നതിനു കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ധം ചെലുത്തുമെന്നു കേരളത്തിന്റെ  ശക്തനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഫൊക്കാനയുടെ നേതൃത്വതിൽ സംഘടിപ്പിച്ച സൂം സമ്മേളനത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

2009 ലാണ്  ഇങ്ങനെയൊരു ഫണ്ടിന് രൂപം കൊടുക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ ഫണ്ടിലുള്ളത്. ഇന്ത്യയ്ക്ക് വെളിയിലുള്ള രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി ഈ ഫണ്ട് ഉപയോഗിക്കപ്പെടേണ്ടതാണ് . വിവിധ രാജ്യങ്ങളിൽ ദുരിതമനുഭിക്കുന്ന  പ്രവാസികളുടെ താമസം, നിയമ സഹായം, എന്നിവയോടൊപ്പം വിവിധ രാജ്യങ്ങളിൽ  ജോലിയില്ലാതെയും  മറ്റും ഒറ്റപെട്ടു പോകുന്ന  ഇന്ത്യൻ പ്രവാസികളുടെ വിമാന യാത്രാ ടിക്കറ്റുകൾ തുടങ്ങി അനവധി പ്രവാസി ക്ഷേമകാര്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുന്നതിന് വേണ്ടിയാണ്  ഈ ഫണ്ട്   വിഭാവന ചെയ്തതു.

ഇന്ത്യ ഒഴിച്ചുള്ള മറ്റു വിദേശരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ മുഴുവൻ സൗജന്യമായി അതാതു രാജ്യങ്ങളിലേക്കു കൊണ്ട് പോയപ്പോൾ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോകാൻ പണം ഇല്ലാതെ ദു രിതക്കയത്തിലായ ഈ പ്രവാസികളുടെ യാത്രയ്ക്കുള്ള ചിലവെങ്കിലും സൗജന്യമായി നൽകുന്നതിന് ഈ ഫണ്ട് വിനിയോഗിക്കുന്നതിനു കേരളത്തിലെ 20  എംപിമാരുടെയും സ്വാധീനം ഉപയോഗിച്ചുകൊണ്ട് കേന്ദ്ര സർക്കാരിൽ ശ്കതമായ സമ്മർദ്ദം ചെലുത്തുമെന്നും രാമശേ ചെന്നിത്തല അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരുടെ അധ്യക്ഷതയിൽ കൂടിയ സൂം മീറ്റിങ്ങിൽ  സെക്രട്ടറി ടോമി കോക്കാട്ട് ആമുഖ പ്രസംഗം നടത്തി.പ്രസിഡന്റ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തി  .ഫൊക്കാന വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ  കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.

ലൈസി അലക്‌സ് , പ്രസാദ് ജോൺ എന്നിവർ എം . സി  മാരായി പ്രവർത്തിച്ചു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർ മാമ്മൻ സി ജേക്കബ്,  ട്രഷർ സജിമോൻ ആന്റണി ,ട്രസ്റ്റീ ബോർഡ് സെക്രട്ടറി വിനോദ് കെയർക്, മുൻ പ്രസിഡന്റുമാരായ ജോൺ പി ജോൺ, പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർ  ജോയി ചക്കപ്പൻ  ,ഫൗണ്ടേഷൻ ചെയർ എബ്രഹാം ഇപ്പൻ ,ഫൊക്കാന ഇലക്ഷൻ കമ്മിഷണർ കുര്യൻ പ്രക്കാനം, ജോയിന്റ് ട്രഷർ പ്രവീൺ തോമസ് ,അഡി . ജോയിന്റ് ട്രഷർ  ഷീല ജോസഫ്,മുൻ സെക്രട്ടറി സുധാ കർത്താ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഫൊക്കാന നേതാക്കൻ മാരായ ടി. എസ് . ചാക്കോ, ലീല മാരേട്ട്, വർഗീസ് പോത്താനിക്കാട് , ജേക്കബ് പടവത്തിൽ,ഡോ . രഞ്ജിത് നായർ   ,അലക്സ് തോമസ് ,  ,സതീശൻ നായർ , അസോസിയേഷൻ പ്രസിഡന്റുമാരായ  ഗണേഷ് നായർ (WMA ) ബേബി മണക്കുന്നേൽ (KANANYA ) പ്രസാദ് നായർ (Mississauga) റെജി കുര്യൻ ( PHILMA) ജോസ് ജോയി (മഞ്ചു മുൻ ട്രസ്‌റ്റി) ജെയിംസ് കുടൽ (World Malayalee Council) ഓവർസീസ് കോൺഗ്രസിന്റെ ഭാരവാഹികൾ ആയ തോമസ് മാത്യു ജീമോൻ, വിജീഷ് ജെയിംസ് ,  പ്രൊഫ. തമ്പി മാത്യു, സിനു പാലക്യത്തടം തുടങ്ങിയവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംവാദത്തിൽ ഏർപ്പെട്ടു.

ഡോ . രഞ്ജിത് നായർ, സുരേഷ് തുണ്ടത്തിൽ എന്നിവർ ടെക്കനിക്കൽ സപ്പോർട്ട് നൽകി. ശ്രീകുമാർ ഉണ്ണിത്താൻ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

sreekumarbabu unnithan

By ivayana