ഫൊക്കാനയുടെ നേതൃത്വത്തിൽ ഫൊക്കാനയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവരുടെ  ഒരു കുടുംബസംഗമം ” ഇമ്മിണി ബല്യ ഒരു കാര്യം ” എന്ന ഒരു പരിപാടിയായി ജൂലൈ 18  ശനിയാഴ്ച വൈകിട്ട് 7 .30 ന്  നടത്തുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ഫോക്കാനയിൽ പ്രവർത്തിക്കുന്നവരുടെ ഒരു സംഗമവും അവരുടെ മനസിലുള്ള   കാര്യങ്ങൾ മറ്റുള്ളവരുമായി  പങ്കുവെക്കുക എന്നതാണ് ഉദ്ദേശ്യം. ആദ്യ 2 മിനുട്ട് എല്ലാരും ” ഇമ്മിണി ബല്യ ഒരു കാര്യം ” പറയണം . അതു ലോക കാര്യം ആവാം കുടുംബകാര്യം ആവാം , മനസിന് സന്തോഷം ഉള്ള എന്തുമാകാം . ഇത്  പരസ്പരം പരിചയപ്പെടുത്താനും കൂടിയ ഒരു വേദിയാണ്.

 അതു കഴിഞ്ഞാൽ പാട്ടോ , വാദ്യ ഉപകരണങ്ങളോ  ,മറ്റുള്ളവരെ അനുകരിക്കുന്നതോ അങ്ങനെ  അവരവർക്കുള്ള   കഴിവുകൾ  പ്രകടിപ്പിക്കാൻ വേണ്ടിയുള്ള  ഒരു വേദിയാണ് . നമ്മൾ അറിയാത്ത  പല കഴിവുകളും  നമുക്ക് ചുറ്റുമുള്ളവരിൽ കാണും , അത് പലപ്പോഴും പ്രകടിപ്പിക്കാൻ ഒരു വേദി കിട്ടാറില്ല എന്നതാണ് സത്യം   .നിങ്ങളിൽ  ഒളിഞ്ഞിരിക്കുന്ന കഴിവ് പുറത്തുകൊണ്ടുവരാനുള്ള അവസരം കൂടിയാണ്  ആണ്  ” ഫൊക്കാനയിലെ ഇമ്മിണി ബല്യ മീറ്റിംഗ് ” ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .  

ഫൊക്കാനയിലെ ഇമ്മിണി ബല്യ മീറ്റിംങ്ങിൽ  എല്ലാ ഫൊക്കാന പ്രവർത്തകരും അംഗ  സംഘടനയുടെ  പ്രവർത്തകരും  പങ്കെടുക്കണം എന്ന്  പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷർ സജിമോൻ ആന്റണി എന്നിവർ അറിയിച്ചു.  

By ivayana