പ്രിയേ ഞാൻ വന്നു
ജനലിനരുകിൽ മൂന്നു മീറ്റർ
മാത്രം നമുക്കിടയിൽ ദൂരം
പതിയേ നീ തിരിഞ്ഞു നോക്കു

വിദൂരതയിൽ നീ പരതിയ
ഒരു നേരമെങ്കിലും
കാണാൻ നിന്റെ മിഴികൾ
തേടിയരൂപം

ഒടുവിൽ വന്നെത്തി
മിഴികൾ നിറയാതെ
ഉറഞ്ഞ് വറ്റി ശിലയായവളെ
നിന്റെ കണ്ണുകൾ
എന്തേ നിറയുന്നു

ഒരു ഉഷ്ണകാറ്റിനെ
കീറി മുറിച്ച് ഉച്ചിയിൽ
പൊള്ളുന്ന വെയിലും
നെഞ്ചിനുള്ളിൽ
അഗ്നിയും നിറച്ച്
പുഞ്ചിരി ചുണ്ടിലണിഞ്ഞവൻ
നിന്നോട് ഇരക്കുന്നു
24 ദിനങ്ങൾ കാത്തിരിക്കാൻ

ജീവന്റെ തുടിപ്പുമാത്രം
നെഞ്ചിൽ സൂക്ഷിക്കാൻ
എന്റെ പൊന്നേയെന്ന്
വിളിച്ച് നെഞ്ചോട് ചേർക്കാൻ
വീണ്ടും തളിർക്കാൻ
ഒരുമിച്ച് വസന്തങ്ങൾ
തിരയാൻ’
——-ബിജുകുമാർ മിതൃമ്മല :- – –

By ivayana