ആരായിരുന്നു നീ എനിക്കെന്ന് ഞാൻ
ചോദിച്ചു കൊണ്ടേയിരിക്കുന്നു ഞാൻ
നീയെന്ന ദീപം അണഞ്ഞ നേരം.

ഓളവും തീരവും പോലെ നമ്മൾ
പ്രണയത്തിൻ പ്രതീകങ്ങളായിരുന്നോ?
അഗ്നിയായ് ജ്വലിക്കുന്ന എൻ്റെയുള്ളത്തിനേ
തണുപ്പിക്കും ശക്തിയാം ജലമായിരുന്നോ നീ ?
ഞാനെന്ന ഭൂമിയേ തൊട്ടു തലോടാൻ
കൊതിക്കുന്ന ആകാശമായിരുന്നോ നീ?

പകലെന്ന എന്നെ പുൽകാൻ കൊതിക്കുന്ന
രാത്രിതൻ യാമങ്ങളായിരുന്നോ നീ ?
ജീവിച്ചിരിക്കുന്ന കാലത്തീ ഭൂമിയിൽ,
ആരും ആർക്കും ഒന്നുമല്ലെന്നുള്ള…
അഹങ്കാരത്തോടങ്ങ് ജീവിക്കുമീക്കാലം
എല്ലാരും എല്ലാർക്കും എല്ലാമാണെന്ന,
തിരിച്ചറിവിന്ന് ഉണ്ടാകണമെങ്കിൽ…
പരസ്പരം സ്നേഹിച്ചും കലഹിച്ചും ജീവിക്കും
വ്യക്തികളിലൊരാൾതൻജീവൻ വെടിയേണം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *