ചലച്ചിത്ര താരവും മോഡലുമായ ദിവ്യ ചൗക്സി അന്തരിച്ചു. ‘ഹേ അപ്ന ദില്‍തോ അവാര’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യ.

ക്യാന്‍സറുമായി ഏറെ നാള്‍ മല്ലിട്ടിരുന്ന ദിവ്യ ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ദിവ്യയുടെ കസിന്‍ സൗമ്യ അമിഷ് വര്‍മ്മയും സുഹൃത്തുക്കളും പങ്കുവച്ച കുറിപ്പിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്.

മരണത്തിനു ,മണിക്കൂറുകള്‍ മുന്‍പ് ദിവ്യ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ഗുഡ്ബൈ നോട്ടും പങ്കുവച്ചിരുന്നു. പറയാനുള്ളത് വിവരിക്കാന്‍ വാക്കുകള്‍ കിട്ടുല്ലെന്നും താന്‍ മരണക്കിടക്കയിലാണെന്നും ദിവ്യ കുറിച്ചു.

‘ഞാന്‍ ശക്തയാണ്‌. കഷ്ടപാടുകള്‍ ഇല്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്.. ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ദൈവത്തിനു മാത്രമേ അറിയൂ.” -ദിവ്യ കുറിച്ചു.

By ivayana