രചന : പ്രകാശ് പോളശ്ശേരി✍

അക്ഷരപ്പൂക്കൾകൊണ്ടപ്പംചുടുമ്പോഴെന്നിശ്ചകളെല്ലാം
രസമൊത്തുവരുന്നുവോ .തുച്ഛമാണെന്നുടെ ,
പാചകശീലമെന്നാ കുമോ,
ചിലഉപദംശമേറെതൊട്ടുരസിക്കണോ .
തച്ചനല്ലപെരുംതച്ചനല്ല നല്ലശില്പം
കൊത്തിവച്ചീടുവാൻ പ്രാപ്തനുമല്ല.
ഏതോ മോഹത്തിലതിലേറെയലസത
ഏറിവരും ചിലനേരമെല്ലാം
ഓർക്കുമ്പോഴൊക്കെകോറി
വച്ചീടുവാൻ കാർക്കശ്യമില്ല
വെറുംകൗതുകം മാത്രം.
ഏറിവരുന്നേരംകോതി മിനുക്കി,
യാമം പിന്നെ കളയാറുമില്ല
തോലകണക്കിന് ആട്ടിയെടുക്കുവാൻ
തുഞ്ചന്റെചക്കും കോപ്പുമില്ലല്ലോ
പൂഴിയിലാണ്ടുകിടക്കുന്നചില ,
വർണ്ണക്കല്ലുകൾ വെറുതെ പെറുക്കിയെടുക്കുന്നു.
അഛന്റെ വാത്സല്യമേറെ ലഭിച്ചോരു
തൽക്ഷണചിന്തയാൽആറ്റിക്കുറുക്കിയോ,
ഭാഷതൻപാണ്ഡിത്യമേറെയുണ്ടായിട്ടുമൊരു
ഗുരുവായിട്ടൊന്നുoചേർന്നതുമില്ലച്ഛൻ ,
നിർബന്ധമേറെ കേട്ട നാളിലൊക്കെ
ചില ബാലേകൾ രചിച്ചൊരഛനും ,
കേവലം കൗതുകം മാത്രമായി പിന്നെ നാടകം,
ഈരടിയായി , സമയം കളഞ്ഞതും
ശരിയായദിശയിൽകാലംകഴിക്കാതെയേറെ
ശരിയായപട്ടാളസേവനംകളഞ്ഞതും .
ഒന്നിച്ചു ചേർന്നോരാ കൂട്ടുകാരൻ പിന്നെ
കേണലായ് വന്നപ്പോ കെട്ടിപ്പിടിച്ചതും
ഇല്ല പറയുന്നില്ലയാ അദ്ധ്യായം
കഴിഞ്ഞല്ലോയെന്നാലുമേറെ ദുഖം
ചില നേരംചൊല്ലും ,ആനാളിലെ കാര്യങ്ങൾ
പിന്നെ ചിന്തിച്ചിരിക്കും, പൊട്ടിച്ചിരിക്കും
വിധിയെന്തുസാധനംമെന്നലാഘവം മാത്രം
..

പ്രകാശ് പോളശ്ശേരി

By ivayana