ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

രചന : സുരേഷ് പൊൻകുന്നം✍

കവിതകൾ ഇല്ലാ
കഥകളുമില്ലാ
മറവിയിലല്ല നീ
കൺനീരിലാണ് നീ
ചെറു മഴ പോലെ നീ
വന്നു വന്നേ പോകുന്നു
ഒരു വനപുഷ്പം
നിന്ന് തേങ്ങുന്ന രാവിൽ
ഒരു നിശ നിന്നെ
മൂടിപ്പുതയുന്നു
കരൾ മുറിഞ്ഞു
പോയയീ രാവിൽ
കദനമൊക്കെ
കളഞ്ഞെങ്ങ് പോയി നീ
കരതലാമലകം പോലെ
നീയെന്നെ
കരള് പോലെ പാർത്ത
പെൺമയിലെ
ഒരു ഭ്രാന്തനവൻ ദൈവമായ്
വന്നെന്റെ
മലമുഴക്കി പക്ഷിയെ
കൊണ്ടെങ്ങ് കൊണ്ടുപോയി
മഴ വരും വരുമെന്നോർത്തവൾ
നിത്യവും
മനം മുഴക്കാതെ
കാത്ത് കാത്തിരുന്നവൾ
ഇരുളിരുള്
ഇന്ത്യയെ മൂടുമ്പോൾ
എവിടെയാണ് നീയെൻ
നിത്യനീലാകാശമേ
കരള് കത്തുന്നു
കന്മഷം വാക്കിലും
വിഷം നിറഞ്ഞൊരാ
നോട്ടവും ഭാവവും
കരുണയില്ലാത്തോരീ
വർത്തമാനത്തിലോ
കരം ഗ്രഹിക്കുവാൻ
മുഷ്ടി ചുരുട്ടുവാൻ
വരിക നീ വേഗം
മേഘം കീറി മുറിച്ച്
ഇവിടെയൊന്ന്
താഴ്ന്നേ പറക്കുക
ഇവിടെ ഞാനുണ്ട്
നിന്നെയും കാത്ത്
നിൻ ചിരപരിചിത
ഗന്ധം നുകരുവാൻ
വരിക നീ വേഗം
മേഘം കീറി മുറിച്ച്
ഇവിടെയൊന്ന്
താഴ്ന്നേ പറക്കുക
ഇവിടെ ഞാനുണ്ട്
നിന്നെയും കാത്ത്
നിൻ ചിരപരിചിത
ഗന്ധം മുകരുവാൻ.

സുരേഷ് പൊൻകുന്നം

By ivayana