സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ യുഎഇ അറ്റാഷ ഇന്ത്യ വിട്ടു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അസ്മിയ ആണ് ഇന്ത്യ വിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ആയ സ്വപ്‌ന സുരേഷ് അടക്കമുളള അറ്റാഷെയ്ക്ക് എതിരെ മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനിരിക്കെയാണ് അറ്റാഷെ ഇന്ത്യ വിട്ടിരിക്കുന്നത്. തിരുവനന്തപുരം യുഎഇി കോണ്‍സുലേറ്റിലെ അറ്റാഷെ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് ദില്ലിക്ക് പോയത്. അവിടെ നിന്ന് യുഎഇയിലേക്ക് കടക്കുകയായിരുന്നു.

യുഎഇയില്‍ നിന്നും നയതന്ത്ര ബാഗേജില്‍ സ്വര്‍ണം എത്തിയത് അറ്റാഷെയുടേ പേരില്‍ ആയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ അറ്റാഷെയ്ക്ക് എതിരെ മൊഴി നല്‍കിയതിന് പിറകെയാണ് രാജ്യം വിട്ടിരിക്കുന്നത്. സ്വപ്‌നയുടേയും സരിത്തിന്റെയും ഫോണ്‍ വിളികളുടെ പട്ടിക പുറത്ത് വന്നതില്‍ നിന്നും അറ്റാഷെ ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.

By ivayana