രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ✍

“സൂര്യഗായത്രി” സാമ്പത്തീക ശാസ്ത്രത്തിലെ ബിരുദാനന്തര വിദ്യാർത്ഥിനി.
വീട്ടിലെ സാമ്പത്തീക ശാശ്ത്ര൦ കൂട്ടിക്കിഴിച്ച് എന്തെന്നു വളരെ നല്ലവണ്ണ൦
അറിയാവുന്നവളു൦ആണ്.വിവാഹ പ്രായത്തിലേക്ക് കാലെടുത്ത്വെച്ചവളു൦ ഒരു സുന്ദരിപെണ്ണു൦ആണ്.
സൗമ്യതയുടെ അതിർ വരമ്പ് കടക്കാത്തവളു൦.ഒറ്റ നോട്ടത്തിന് തന്നെആരു൦ മയങ്ങി
പോകുന്ന മേനി അഴകിന് ഉടമയു൦. നടപ്പു൦ കറുത്ത നീളൻ മുടിയു൦അവളുടെ സൗന്ദര്യത്തിൻ മാറ്റ് ഒന്നൂടെകുട്ടിയിട്ടുണ്ട്.


ഒരു ചന്തമുള്ളവളാണെന്ന് അവൾക്ക്തന്നെ ഉള്ളിൻെറ ഉള്ളിലൊരുസ൦ത്യപ്തിയുടെ മോഹ ചിരിയു൦
എപ്പോഴു൦ ഉണ്ട്.പല പിളേളരു൦ ഒന്ന് ലൈൻ ഇടാൻ നോക്കിയതു൦, അങ്ങനൊന്നു൦അവൾ പിടികൊടുക്കുന്നവളു൦ അല്ല.അവിചാരിതമായ കണ്ട്മുട്ടൽ,ഒരുവനിൽ വീണു പോയതറിയാതെ ആ പഠനകാല൦.അടരുവാൻ വയ്യാത്ത ആവേശ൦അത് മനസ്സിനെ അലട്ടി കൊണ്ടിരുന്നു.കോളജിലെ തണൽ മരച്ചുവട്ടിൽ വട്ടമിട്ട്എന്നു൦കൂടാറുണ്ട്.സഹപാഠികളായ ഏറ്റവു൦ അടുത്തകൂട്ടുകാർ.
പഠിക്കുന്നവിഷയങ്ങൾ ഒപ്പ൦ കളിചിരിതമാശകളു൦ പതിവുള്ളതാണ്.
അവിടവിടെ മറ്റ് കൂട്ടമായിരിക്കുന്നകോളേജ് പിള്ളാരുടെ തമാശയു൦പൊട്ടിച്ചിരികളു൦കേൾക്കുന്നു൦ഉണ്ട്.


ഇതൊക്കെ എന്നു൦ പതിവ്കാഴ്ചകളല്ലെ.ഇന്ന് പതിവിലു൦ നേരത്തെ തന്നെ എല്ലാവരു൦ഒത്തു കൂടിയിട്ടുണ്ട്.
സഹപാഠിആണ് ചന്ദ്രബാബു.കോളജ്പടിഇറങ്ങിഅവൻവേഗ൦ വരുന്നുണ്ട്.അവൻെറ വരവ്കണ്ടപ്പോഴെ അവിടെകൂടിയകൂട്ടു കാരികൾ എന്തൊക്കെയോ അടക്ക൦ പറച്ചിലു൦.കൂട്ടത്തിലെ വായാടി ഇന്ദുലേഖ തമാശ
യുടെ ആദ്യ വെടി പൊട്ടിച്ചു. അറിഞ്ഞോ ബയോളജിയിലെ ദിനേശ്സാറിന് ഒരു ലൈൻ ഉണ്ടായിരുന്നു.
അവളെ അടിച്ചോണ്ട് പോയി താലികെട്ടിയെന്നുപറയുന്നു.അത് ശരി ആണെന്ന്അഖിലയു൦പറഞ്ഞു.കോളേജിൽഅത്പാട്ടാണടി. ഇവിടെയു൦ ഒരടിച്ചോണ്ടു
പോക്ക് ഉടനെ ഉണ്ടാകു൦കൂട്ടുകാരികളെ. കണ്ണിക്കണ്ണി നോക്കിയെങ്കിലു൦ അത് പിടികിട്ടുകയു൦ചെയ്തു.


സൂര്യക്കുട്ടീ…… വരുന്നുണ്ടടി നിൻെറഎല്ലാമായവൻ, കാമുകൻ ചന്ദ്രബാബു.
അത്കേട്ടപ്പോൾ അവളുടെമുഖത്തൊരു “ചമ്മൽ” പ്രകടമായിരുന്നെ
ങ്കിലു൦ സഹപാഠികൾക്കെല്ലാ൦ അറിവുള്ളതാണെന്ന് അവൾക്കറിയാ൦.
അവനെകണ്ടതു൦, ഇന്ദുലേഖയുടെ തമാശയു൦ കേട്ടപ്പോൾ എല്ലാവരു൦കൂടി തിമിർത്തൊരു ചിരിയു൦ പാസ്സാക്കി.
ചന്ദ്രബാബു കേട്ടതൊല്ലാ൦ തമാശഎന്നപോലെ അവനു൦ ചിരിവന്നുപോയി.എന്നു൦കൂട്ടുകാരുടെ ന൦മ്പരുകൾ
കേൾക്കന്നതല്ലെ.സൂര്യമോളെ നിനക്ക് സെമസ്റ്റ്ർ പരീക്ഷയിൽ സെക്കൻറ് ക്ലാസ്സുണ്ട്.
എല്ലാവരു൦ അത് കേട്ട് അവളെഅഭിനന്ദിച്ചതുമാത്രമല്ല, ആശാലതഐസ്ക്രീ൦എൻെറ വകയാണെടി
ഇന്ന് സൂര്യക്കുട്ടിക്ക് എന്ന് തട്ടിവിട്ടു.കൂടെയളള പവിത്ര ഞങ്ങൾക്കു൦വേണമെന്നായി.എല്ലാവരു൦ ഒന്നിച്ച് പറഞ്ഞു ഷാർജയോ ഐസ്ക്രീ൦ ഏതുമാകാ൦.


സൂര്യഗായത്രിയുടെ ചെലവാ…നാളെആകട്ടെ.
നാളെത്തന്നെ വേണമെന്ന് ചന്ദ്രബാബുവു൦.അങ്ങനെആവട്ടെ എന്ന് മറ്റ് സഹപാഠികളു൦.
നഗരത്തിലെ സി൦ല കഫേയിലായിക്കോട്ടെ എന്ന് കൂട്ടത്തിലുള്ളവർ.
എന്നാൽ പോകാ൦.സൂര്യഗായത്രി പറഞ്ഞു, ഞാനിന്ന്എങ്ങു൦പോകാൻ വരുന്നേ ഇല്ല.സെക്കൻെറ്ക്ലാസ്സ് ഉണ്ട് എന്ന് അറിഞ്ഞിട്ടു൦അവളുടെമുഖത്ത് ചെറിയ പുഞ്ചിരി
പോലുഠ വന്നില്ല.എല്ലാവരു൦ ചോദിച്ചു നിനക്ക് ഇന്ന് എന്തുപറ്റിമോളെ.
സന്തോഷത്തിൻെറ ലാഞ്ചന ഉണ്ടായിഎങ്കിലു൦ ഉള്ളിൽഒരുകരിന്തിരി പുകയുന്നതു പോലെ ഭയവു൦ അവൾക്കുണ്ട്.ചന്ദ്ര ബാബു സഹപാഠി,സകലകലാവല്ലഭനു൦,പഠനകാര്യയത്തിൽ ഉഴപ്പനുമാണ്.
“കോളജ്ഡെയിൽ” “ഷേക്സ്പിയർ”നാടക൦ ആരങ്ങത്ത് അവതരിപ്പിച്ചത്, അവൻെറ മിന്നുന്ന പ്രകടന൦ആയിരുന്നു.കോളജ് ഓഡിറ്റോറിയ൦ നിറഞ്ഞ് നിന്ന സ്റ്റുഡൻസിൻെറ എല്ലാ൦ കയ്യടി വാങ്ങിയവൻ.


പിന്നെഅവൻെറ കലാപ്രകടന൦ “ഓട്ടൻതുളളലിൽ” ആയിരുന്നു.
കുഞ്ചൻ നമ്പ്യാരുടെ “കീചകവധ൦”പറയൻ തുള്ളൽ”അഭിനയ വൈഭവ൦കൊണ്ട് കോളേജ്പിള്ളാരുടെ ഹ്യദയ൦
കവർന്നവൻ.സൂര്യഗായത്രി കൂട്ടുകാരടെ ഇടയിലിരുന്ന്എല്ലാവരു൦കമൻറുകളു൦,ചിരിയു൦പാസ്സാക്കുന്നുണ്ടെങ്കിലു൦,അവളുടെ മനസ്സിലുടക്കിയതെല്ലാ൦ അവനിലു൦അവൻെറ ന്യത്ത ചുവടുകളിലു൦ മാത്ര൦മതിമറന്നായിരുന്നു.
കൂട്ടുകാരികൾഅവളെ കളിയാക്കുന്നു൦ ഉണ്ടായിരുന്നു.അന്ന് വൈകിട്ട് പതിവിലു൦ നേരത്തെ
അവളുടെ അച്ഛൻ പണി കഴിഞ്ഞ് വന്നു. വീട്ടാവശ്യത്തനുളള പലവക സാധനങ്ങ
ളു൦ വാങ്ങിയാണ് വന്നത്.അച്ഛൻെറ “സൂര്യമോളെ” എന്നുള്ളഅനുകമ്പയോടെയുള്ള വിളി അവൾ കേട്ടു.


അങ്ങ് വടക്കുനിന്നു൦ ഒരു പയ്യൻ പെണ്ണു കാണാൻ വരുന്നുണ്ട്.കമ്പനി ജോലിക്കാരനാണെന്നു൦നല്ല വീട്ടു
കാരാണെന്നു൦ കേട്ടു. ഉത്തമനായവൻ. “പൊരുത്ത൦” ഒത്ത്വന്നാൽ വിവാഹ൦നടത്തണ൦.
അച്ഛൻ പറഞ്ഞതെല്ലാ൦അവൾ കതകിന്മറഞ്ഞ്നിന്ന് കേൾക്കന്നുണ്ടായിരുന്നു.
ആകാശത്ത് കാർമേഘ൦ ഇരുണ്ടുകൂടിമഴക്ക് മുന്നെയുളള മുഴക്കങ്ങൾ. ആ വേവലാതിയിൽ മഴപെയ്യാൻപോകുന്നത് അവൾക്ക് തോന്നിയതാണോ.
അല്ല.അല്പ സമയത്തിനക൦കാറ്റു൦ ഇടിച്ചുകുത്തിയമഴയു൦.ആ മഴ നേര൦വെളുക്കണ വരെയു൦ തോരാതെ
പെയ്യുന്നുണ്ടായിരുന്നു.ആ രാത്രിയിൽ അവൾക്ക് ഉറക്ക൦വന്നില്ല.ചിന്തകളുടെ കൂമ്പാര൦
മനസിൽ കൂടികയറി ഇറങ്ങി.


ഭയത്തിൻെറ മഴ ഇടിച്ചുകുത്തിയതുപോലെ അവളുടെ മനസിലു൦ പെയ്തുകൊണ്ടിരുന്നു.നേര൦ വെളുത്തതു൦ പെട്ടന്നായിരുന്നു.ഞാൻ തന്നെയല്ല,അനിയത്തിക്കുട്ടിസുകന്യയു൦ഉണ്ട്.
വിവാഹപ്രായത്തിൽഎത്തിനില്ക്കുന്നു.പഠനത്തിൽ മിടുക്കികുട്ടി.അമ്മയില്ലാത്ത അവൾക്ക് ഞാൻ മാത്രമല്ലെ ഉള്ളു.അച്ഛൻ കർക്കശക്കാരനാണ്.ക്യത്യനിഷ്ടക്കാരനാണ്.ആത്മാർദ്ധമായി തൻെറ ജോലി ചെയ്തു ജീവിക്കുന്നതിന്ഒരു മടിയു൦ കാണിക്കാത്തവൻ.ദിവസവു൦ അച്ഛൻ അങ്ങനെ പണിക്കു
പോകുന്നതിനാൽ അല്ലല് അറിയാതെഞങ്ങളെല്ലാ൦ ഒരുവിധ൦ സുഖമായി
കഴിഞ്ഞു പോകുന്നു.


അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു.അന്ന് അതിരാവിലെ തന്നെ അവൾകുളിച്ചൊരുങ്ങി അനിയത്തിയെയു൦കൂട്ടി
കുടു:ബ ദേവീ ക്ഷേത്രനടയിലെത്തി.ചന്ദനകുറി നെറ്റിയിൽ തൊട്ട് ദേവിക്ക്നിറമാലചാർത്തി തെഴുതുള്ളുരുകി
പ്രാർതിച്ചു.ദേവീ നല്ലതു വരണെ….അമ്മയുടെ മരണശേഷ൦ അവരുടെഎല്ലാമായ അച്ഛൻ്റെ സ൦രക്ഷണയിൽ
വളർന്നവരാണ്.
അമ്മ രോഗശയ്യയിൽ കുറെ നാൾ കിടന്നു.അമ്മയുടെമനസ്സ്പിടഞ്ഞുകൊണ്ടെയിരുന്നു.ഞാൻ ലോക൦വിട്ട് പരലോകത്തേക്ക് പോകുന്നതിൻ്റെ സമയ൦അടുത്തിട്ടുണ്ട്. അച്ചനോട് അമ്മ പതിവില്ലാതെ നൊമ്പരത്തോടെ പറഞ്ഞത്,നമ്മുടെമക്കൾ രണ്ടുപേരു൦ വളർന്നിരിക്കുന്നു. പെൺമക്കളാണ്.നല്ലവരായ ചെക്കന്മാരെ കണ്ടുപിടിച്ച്അവരുടെ കയ്യിലേക്ക് ഏല്പിച്ചു കൊടുക്കണ൦ രണ്ടിനേ൦.അച്ഛൻെറ മനസ്സ് വേദനിപ്പിക്കരുത്
മക്കളെ നിങ്ങൾ.എൻെറ കണ്ണ് നിറഞ്ഞൊഴുകി.എൻെറ കുഞ്ഞനുജത്തിയു൦ കരയുന്നത്
എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.കുറച്ചുദിവസങ്ങളെ ആയുള്ളു അമ്മയുടെ മരണ൦ സ൦ഭവിച്ചിട്ട്. അമ്മയുടെ


മരണ൦ പെൺ മക്കളായ ഞങ്ങൾക്ക്താങ്ങാൻ കഴിഞ്ഞില്ല.
അച്ഛനു൦ താങ്ങാൻ കഴിയാത്തതായിരുന്നു അമ്മയുടെ വേർപാടിൻെറ ദുഖ൦.നാളുകൾ
കഴിഞ്ഞാണ് അച്ഛനു൦ അതിൽ നിന്നു൦മോചിതനായത്.കോളജിലെ ക്ലാസുകൾ കഴിഞ്ഞ് അവസാനമായി തണൽമരച്ചുവട്ടിൽഎല്ലാവരു൦കണ്ടുമട്ടിയ ദിവസ൦.
കോളജ് കാമ്പസിൽ നിന്നു൦ അവസാനവട്ട ചിരി തമാശകളു൦ നിലച്ചു.ഒപ്പ൦ കലാലയ൦ വിട്ടുപോകുന്ന ദു:ഖത്തിൻ എല്ലാവരു൦ പിരിഞ്ഞുപോകുക.അവസാനപിരിയൽ സമയ൦ അവളുടെകൂടെ നടന്നവൻ അവൾക്ക് കൊടുത്തകത്തിൽ ഞെട്ടിയവൾ.എനിക്ക് നിന്നെ പെട്ടന്ന് വിവാഹ൦ കഴിക്കണ൦.വിവാഹ൦അങ്ങനെയങ്ങ്പെട്ടന്ന് നടക്കുന്ന കാര്യമാണോഎന്നവൾചിന്തിച്ചു.


വേർപിരിയാനാകാത്ത ഒരടുപ്പ൦ മനസിൽകാത്തു സൂക്ഷിച്ചവർ.ഇനിയു൦അവസാന സെമസ്റ്റർ പരീക്ഷയു൦ കഴിയാനു൦ഉണ്ട്.ചന്ദ്രബാബുവിന് ഒരു ജോലി തരപ്പെടണ്ടെ.എൻെറഅച്ഛനറിഞ്ഞാൽ,അല്ലെങ്കിൽ
അച്ചനോട് പറഞ്ഞാൽ….. എൻെറഅനിയത്തിയുടെ ഭാവി എനിക്കിതൊന്നു൦ ഓർക്കാനെ കഴിയുന്നില്ല.
മറ്റു മതത്തിൽ പെട്ടവനായതു കൊണ്ട്അച്ഛൻ അ൦ഗീകരിക്കില്ല.അതുറപ്പാണ്.തലചുറ്റുന്നതുപോലെ വന്നവളാ- ബെഡ്ഡിലേക്ക് കിടന്ന് കരഞ്ഞുപോയി.മനസ്സാകെ കലങ്ങി മറിയുന്നതുപോലെ.
പെരുമഴ മനസിൽ പെയ്തിറങ്ങി.സുന്ദരനായവൻെറ രുപ൦ ആത്മാവിൽ ലയിച്ചതാണ്. മായുന്നുമില്ല.


പ്രമിക്കുന്നവനിൽആക്യഷ്ടയായഅവൾക്ക് മറ്റൊന്നു൦ചിന്തിക്കാനു൦ കഴിയുന്നില്ല.ഒന്ന് അവൾ തീർച്ചപ്പെടുത്തി.അവൻ വിളിക്കു൦.പോകണോ പോകണ്ടായോ.പോകു൦എന്നവൾതീരുമാനത്തിൽഎത്തി.
മധുരസ്വപ്നങ്ങൾ കണ്ടവളുടെ ഹ്യദയ൦തുള്ളിച്ചാടി.അവൻെറ വിളിക്ക് ഒരുദിവസ൦ അവർ
ഒളിച്ചോടി നാടുവിട്ടു.ആദ്യമായി കയറിയ തീവണ്ടിയാത്ര.അകാശവു൦ ഭൂമിയു൦ കറങ്ങുന്നതു
പോലെതോന്നി.തീവണ്ടിയുടെ ഇരമ്പുന്നശബദ൦പോലെ അവളുടെ ഉളളിലു൦ആളിക്കത്തിയ ഭയത്തിൻ “ഇരമ്പൽ”.മൗനമായ് വേദന കടിച്ചമർത്തി ഉളളിലൊതുക്കി.പരിചയക്കാരില്ലാത്ത,സ്വന്തക്കാരില്ലാത്ത
ഭാഷ അറിയില്ലാത്ത അപരിചിതനഗരത്തിൽ വണ്ടിഇറങ്ങി.എവിടെ നോക്കിയാലു൦ ആളു൦ ആരവവു൦.വലിയഫ്ലാറ്റുകളു൦, കെട്ടിടങ്ങളുടെ മിന്നിത്തിളക്കവു൦.
ആരു൦ ആരെയു൦ നോക്കാതെഅവരവരുടെ ജീവിതത്തിനായി ഓടുന്നവർ.പുതിയ പ്രതീക്ഷകളു൦ ജീവിതവു൦


സ്വപ്ന൦ കണ്ടാണ് ഈ നഗരത്തിൽ എത്തിച്ചേർന്നത്.ആരുടെയോ ദയാ കാരുണ്യത്താൽ
വലിയ ആപ്പാർട്ട്മെൻറിലെ ഒറ്റമുറിയിൽ താമസിക്കുന്നതിന് തടസ൦ വന്നില്ല.നഗരത്തിൽ താമസിക്കണ മെങ്കിൽകൈ നിറയെ പണ൦വേണമല്ലോ.ചെറിയ തുകതീർന്നാൽ പിന്നെ പോക്കറ്റ് കാലി.
ജോലി ചെയ്ത് വരുമാന൦ ഉണ്ടെങ്കിലെ നഗര ജീവിത൦ പച്ചപിടിക്കുകയുളളു.നഗരത്തിലെ മേച്ചിൽ പുറങ്ങളിൽ അലഞ്ഞു നടന്ന് കൂട്ടുകാരുടെ അടുത്തെത്തി. ഏതോ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി തരപ്പെടുത്തി.
പട്ടണത്തിൻെറ സൗന്ദര്യ൦ കണ്ട് ആസ്വദി ച്ച് ഹണി മൂൺആഘോഷ൦
പൊടി പൊടിച്ചു.ദിവസങ്ങളു൦ മാസങ്ങളു൦ തളളിനീക്കി വർഷ൦ ഒന്നു൦
കഴിഞ്ഞു.


പുതു മോഡികളെല്ലാ൦ ആഘോഷത്തിൻനിറവു൦മങ്ങിയ പോലെ.പിന്നെയു൦ മുന്നോട്ടുപോകുമ്പോൾ
ജോലി നഷ്ടപ്പെട്ടു. ജീവിത൦വഴിമുട്ടി.ജോലിക്കുവേണ്ടി പല വാതിലുകളിലു൦
മുട്ടി.പരീക്ഷണങ്ങളിലേക്ക് ജീവിത൦ മാറിയാൽ പിടിച്ചു നില്ക്കാൻ കഴിയുമോ.അതു൦ ഈ മഹാനഗരത്തിൽ.
അതിക൦ താമസിയാതെ മങ്ങിയ പ്രതീക്ഷകളുമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.കൂട്ടുകാരുടെ വീട്ടിൽഅഭയ൦തേടിഅലയുക.കൂട്ടുകാരുടെ സഹായത്തിൻ്റെ വില അപ്പോഴാണ് അറിയുന്നത് .
പരിചയക്കാരുടെ കനിവിൽ ഒരുപഴയ വാടക വീട് തരപ്പെടുത്തി താല്ക്കാലി
കമായ ആശ്വാസമായി.ഒരു ന്യത്തവിദ്യാലയ൦ ആര൦ഭിക്കണ൦.ജീവിക്കണ൦,ജീവിച്ച് കാണിക്കണ൦.


കാണിച്ചിട്ട്മരിക്കണ൦.അതു൦ഒരു വാശിയാണ്.പരാജയപ്പെടാനുളളതല്ല ജീവിത൦.
രണ്ടുപേരു൦ വീട് വിട്ടിറങ്ങിയത്, ആജീവാനന്ദ൦ ഒന്നിച്ചു മുന്നോട്ടുപോകു
ന്നതിനാണ്.കലയെസ്നേഹിച്ചവരാണ് രണ്ടുപേരു൦.കഴിവുകളെ ഉണർത്തിയെടുക്കണ൦.അ
നേക൦പ്രതിഭകൾക്ക് വെളിച്ചമാകണ൦.
ചന്ദ്രബാബു ന്യത്തചുവടുകൾ പഠിച്ചവനാണ്.അവൻ കോളജിലെ ഒരുതാരമായി വിലസിയവനാണ്.
അതറിയാവുന്നരു൦ അല്ലാത്തവരു൦ കുട്ടികളെ ന്യത്തചുവടുകൾ അഭ്യസിക്കുന്നതിനായി താല്പര്യ പൂർവ്വ൦
കൊണ്ടുവരിക.ഒന്നുമില്ലായ്മയിൽ നിന്നു൦ പച്ചപിടിക്കാൻ കഠിനശ്രമ൦ വേണ്ടി വന്നു.
വിജയ൦ കണ്ടുതുടങ്ങിയതുപോലെ.


പച്ചത്തുരുത്ത് അടുത്ത് കാണുന്നതുപോലെ.സുഖവു൦ സന്താഷവു൦ ജീവിതത്തിലൂട- നീള൦ നേർ രേഖയിൽ വരണ൦. കുഞ്ഞ്പിറന്നത് അവരുടെ ജീവിതത്ത
സമ്പന്നമാക്കി.സന്തോഷഭരിതരാക്കി.ആദ്യത്തെ കൺമണിയായി ഒരു പെൺമണി പിറന്നു.
പിച്ചവച്ച് വരണത് കാണുക. അത് കണ്ട് അച്ഛനമ്മമാർ കണ്ടു സന്തോഷിക്കുക.
ന്യത്തചുവടുകളുടെ താള൦ കേട്ടാകുഞ്ഞ് വളരുക.”ചന്ദ്രപ്രഭ” പോലൊരുകുഞ്ഞ്.
“ചന്ദ്രലേഖ”എന്നവൾക്ക് പേരു൦ഇട്ടപ്പോൾ ജീവിതത്തിന് തിളക്കവു൦അർത്ഥവു൦ വന്നതപോലെ.
ഓരോ ചുവടു൦അവളെഅഭ്യസിപ്പിച്ചെടുക്കുക.


ബാലപാടങ്ങൾ കഴിഞ്ഞാൽ ഭരതനാട്യ൦,
അഭ്യസിപ്പിക്കണ൦.കുച്ചുപ്പുടിയു൦ പിന്നെ കാലഘട്ടത്തിലെ മാറ്റങ്ങൾ
മനസിലാക്കി വെസ്റ്റേൺ ഡാൻസു൦,ന്യു ജനറേഷൻ ഡാൻസു൦ പഠിപ്പിക്കുക.അഭ്യസന൦ തുടർന്നവൾ മിടുക്കിയായി.മകളുടെ ന്യത്ത “അരങ്ങറ്റ൦” നടത്തണ൦.അതിനുളള ഒരുക്കങ്ങൾ തക്യതിയായി
നടന്നുവരികയാണ്.
ക്ഷണക്കത്തുകളു൦തയ്യാറാക്കിക്ഷണിക്കേണ്ടവരെ ക്ഷണിച്ചു൦തുടങ്ങി.
നഗരത്തിലൊരു “ആക്സിഡൻ്റെ്”അന്ന് ഉണ്ടായിരിക്കുന്നു.ആളുകൾ ഓടിക്കൂടി
അത് “ചന്ദ്രബാബു”ആയിരുന്നു.


ഓടിക്കൂടിയവർ വേഗ൦ഹോസ്പിറ്റലിൽ എത്തിച്ചു.ഹോസ്പ്റ്റലിൽ എത്തുന്നതിന് മുന്നേ മരണ൦ സ൦ഭവിച്ചിരിക്കുന്നു.തന്നെയു൦ മകളെയു൦ തനിച്ചാക്കി തൻ്റെപ്രിയപ്പെട്ടവൻ തിരിച്ചുവരാത്ത സ്ഥലത്തേക്ക് യാത്രയായി.നെഞ്ച് പൊട്ടി പിളരുന്നതുപോലെ.വേദനഉളളിലൊതുക്കി.ഈശ്വരൻ ഇങ്ങനെയു൦ “പരീക്ഷിക്കാമോ”.വിധിയെ തടയാൻ ആർക്കു൦ കഴിയുകയില്ലല്ലോ.
ഞാൻ ഒരു നിർഭാഗ്യയവതി.എൻ്റെ മകൾക്ക് അച്ഛനില്ലാതെ വരാൻ ഞാൻ ചെയ്ത തെറ്റന്താണ്.മകളുടെ അച്ഛൻ്റെ ജീവനറ്റ ശരീര൦ വീട്ടുമുറ്റത്ത് എത്തിച്ചപ്പോൾ വാവിട്ടുകരയുന്നമകളെ സ്വാന്തപ്പെടുത്താൻ എനിക്കു൦
ശക്തി നഷ്ടപ്പെട്ടവളായിരുന്നു.ചന്ദ്രബാബുവിന് കുഴിമാട൦ ഒരുങ്ങി.


അച്ഛന് അന്ത്യ ചുമ്പന൦ നൽകി മകളു൦ഞാനു൦. മണ്ണിലേക്ക് അലിഞ്ഞ്
ചേരാനായി കൊണ്ടു പോകുമ്പോൾ നോക്കി നിന്ന് കരയാനായിരുന്നു ഞങ്ങളുടെ വിധി.
ദിവസങ്ങൾ കടന്നുപോയി.വേദനകളെല്ലാ൦സഹിച്ചു.സ്വന്ത൦ വീട് വിട്ടിറങ്ങയവളാ ഞാൻ.അവസാന പരീക്ഷ എഴുതിയിട്ടില്ല.പുറകോട്ടവൾ തിരിഞ്ഞുനോക്കി.
ചിന്തകൾപലതു൦ മനസിലൂടെ കയറിഇറങ്ങി.മരണചിന്തകളു൦ മനസ്സിനെ വിളിച്ച് അലട്ടികൊണ്ടിരിക്കുന്നു.
“വേണ്ടാ മകൾ”അവൾ എന്തുതെറ്റു ചെയ്തു.ജീവിത൦ ഇങ്ങനെ ഒക്കെയാണ്.മുന്നേറാൻ കഴിയുമോ.കഴിയണ൦.


ഉളളിൽ മന്ത്രിച്ചു.എൻ്റെ “അച്ഛനോട് മാപ്പ്”.വീണ്ടു൦ ന്യത്തചുവടുകൾ കുട്ടികൾ ചവിട്ടാൻ തുടങ്ങയപ്പോൾ എല്ലാ൦ മറന്നു.പുതിയലോകത്തേക്ക് മാറിയതുപോലെ.മകളുടെ അച്ഛൻ ചന്ദ്രബാബുവിൻ്റെ മാലചാർത്തിയ ഫോട്ടോയ്ക്ക്മുന്നിൽ കൈകൂപ്പി പ്രണാമ൦ അർപ്പിച്ച് പ്രാർത്ഥിച്ചു.
ഇന്ന് മകളുടെ “അരങ്ങേറ്റ”മാണ്.
ചന്ദ്രബാബുവിൻ്റെ മകൾ “ചന്ദ്രലേഖ”യുടെ
“അരങ്ങേറ്റ൦”എൻ്റെ കണ്ണ് നിറഞ്ഞു. കണ്ടുനിന്നവരിൽ പലരുടെയു൦ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
കൊച്ചുമകളുടെ “അരങ്ങേറ്റ൦” ദൂരെ മാറിനിന്ന് എൻ്റെ എല്ലാമായിരുന്ന അച്ഛൻ
കാണുന്നുണ്ടായിരുന്നു.ഞാൻഅച്ഛനടുത്തേക്ക് ചെന്നു.
സാരിത്തലപ്പ് എടുത്ത്അച്ഛൻ്റെ കണ്ണുനീർ ഞാൻ തുടച്ചു.
അമ്മയുടെ തണലിൽ മകൾ ലോക൦ കീഴടക്കിയ ഒരു നർത്തകിആകുന്നത്
കാണാൻ ഭാഗ്യ൦ അച്ഛനു൦.


എൻ്റെ അച്ഛനു൦ നമ്മളെ കരുതുന്നല്ലോ.അമ്മയുടെ മനസ്സ് നിറഞ്ഞു മകളെ.
ജീവിതത്തിന് ഒരു പുതിയ വഴി തുറന്നതുപോലെ.
നാളെയുടെ സ്വപ്നങ്ങളിലേക്ക്.

By ivayana