രചന : അനു സാറ✍

ഓണമിന്നെത്തിയെൻ തിരുമുറ്റത്ത്
പൊൻ ചിങ്ങതേരേറി പൂമുറ്റത്ത്
ഓണ വെയിലിൻ ചിറകിലേറി –
മനം – തേനൂറും ഓർമ്മയിൽ പൂത്തുമ്പിയായ്
പൂവിളി കാതോർത്തു പൂമര ചില്ലകൾ
പൂക്കാലം തന്നെയൊരുക്കിവെച്ചു
ഒരു നറുപുഷ്പമായ്‌ വിരിഞ്ഞു ഞാനും
നിൻ നിറമോലും പൂക്കളത്തിൽ നിറയാൻ
പുലരിതൻ നീർമണി മാലയണിഞ്ഞിന്ന്
തുമ്പകൾ മാബലിമന്നന്റെ വരവുകാത്തു .
നനുനനെ പൊഴിയുന്ന പുതുമഴ ചാറ്റലിൽ
നനയുവാൻ പണ്ടേപോൽ മോഹിച്ചു ഞാൻ
മറക്കുവാനാകുമോ നീയെനിക്കേകിയ
പുടവയും നൈർമല്യമാം മനവും
തിരികെ വന്നെത്തുമോ ആ ബാല്യകാലം
മധുരസ്‌മൃതികളാo പൊന്നോണക്കാലം

അനു സാറ

By ivayana