ഫൊക്കാന ഇലക്ഷനുമായ്  ബന്ധപെട്ടു വളരെ അധികം തെറ്റായ വാർത്തകൾ  കാണുവാൻ ഇടയായി. ഫൊക്കാന ഭരണഘടന അനുസരിച്ചു  പ്രസിഡന്റിന്റെ അനുവാദത്തോടെ   ജനറല്‍ സെക്രട്ടറിയാണ് ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. പക്ഷേ ഫൊക്കാനയിൽ  സെക്രട്ടറി ഇന്നുവരെ  അംഗ സംഘടനകളുടെ  റിന്യൂവലിന് വേണ്ടി   അപ്ലിക്കേഷൻ  വിളിച്ചിട്ടില്ല.  അംഗസംഘടനകളുടെ  റിന്യൂവലിന്  സെക്രട്ടറി  അപ്ലിക്കേഷൻ ക്ഷണിക്കത്തടത്തോളം  അംഗ സംഘടനകൾ  പുതുക്കേണ്ട ആവിശ്യം ഇല്ലാ .

ഇലക്ഷൻ  കമ്മീഷണർ എന്ന പേരിൽ ഫൊക്കാനയിലെ ട്രസ്റ്റീ ബോർഡിലെ  ഒരു വിഭാഗം   അംഗ സംഘടനകളിൽ നിന്നും അംഗത്വം പുതുക്കുകയും  ചിലരെ  സ്വാധിനിച്ചും  അംഗത്വം പുതുക്കുന്നതായും അറിയുന്നു. ഇത്  നാഷണൽ കമ്മിറ്റിയുടെ  അറിവോ  തിരുമാനങ്ങൾക്കോ അനുസരിച്ചല്ല  എന്നുകൂടി അറിയിക്കാൻ ആഗ്രഹിക്കുകായണ്‌. ആരെങ്കിലും  അംഗത്വം പുതുക്കിയിട്ടുണ്ടെങ്കിൽ ഫൊക്കാന അത് അംഗീകരിക്കുന്നതായിരിക്കും. പക്ഷേ പുതുക്കാത്തവർക്ക്  സെക്രട്ടറി ഉടനെ തന്നെ നോട്ടിഫിക്കേഷൻ അയക്കുന്നതായിരിക്കും . അവർക്ക്  ഇനിയും പുതുക്കുന്നതിനുള്ള  അവസരവും അതുപോലെ  നോമിനേഷൻ സമർപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും .

തിടുക്കത്തിൽ  ഫൊക്കാനയിൽ  ഇലക്ഷൻ നടത്തിയാൽ മാത്രമേ പറ്റുകയുള്ളു  എന്ന വാദത്തെ മഹാഭൂരിപക്ഷം ജനറല്‍ കൗണ്‍സില്‍ അംങ്ങളും ഫൊക്കാന പ്രവര്‍ത്തകരും  അംഗീകരിക്കുന്നില്ല. മാത്രമല്ല  ഇത്  ശക്തമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കു  വഴിതെളിക്കും .ഇത് സംഘടനയെ സ്നേഹിക്കുന്ന ആരും ഇഷ്‌ടപ്പെടുന്ന ഒന്നല്ല.

 ഇപ്പോഴെത്തെ കമ്മിറ്റിയിൽ ആരും അധികാരത്തിൽ കടിച്ചു തുങ്ങുവാൻ   ആഗ്രഹിക്കുന്നില്ല പക്ഷേ
എക്‌സിക്യുട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍.  അവർ അവരുടെ ജോലി ചെയ്യുബോൾ  കടിച്ചു തൂങ്ങുന്നു എന്ന പ്രയോഗം പലേടത്തും കണ്ടു , കുട്ടികുരങ്ങനെ കൊണ്ട് വലിയ കുരങ്ങൻ ചുടു പായസം വരിക്കുന്ന സ്വഭാവം ചിലർ വെച്ച് പുലർത്തുന്നത് കാണാം . ഫൊക്കാന നിയമപ്രകാരം ഒരു ഇലക്ഷൻ  നടത്തി അധികാര കൈമാറ്റം നടത്തുന്നവരെ ഇപ്പോഴത്തെ  കമ്മിറ്റിക്കു തന്നെയാണ് അധികാരം. ആര്  കൂടുതൽ വോട്ട് നേടി ജയിക്കുന്നവോ അവർതന്നെയായിരിക്കും  ഫൊക്കാന ഭാരവാഹികൾ  .പല ന്യൂസുകളും കാണുബോൾ പലർക്കും ഭാരവാഹികൾ ആവാൻ മുട്ടി നിൽക്കുന്നത് പോലെ തോന്നുന്നു .

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കണ്‍ വന്‍ഷനും ഇലക്ഷനും  മാറ്റിയത് നാഷണല്‍ കമ്മിറ്റിയിലെ  തീരുമാനമാണ് .ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു.  അവരിൽ ചിലർ കാര്യങ്ങൾ വളച്ചൊടിച്ചു സംഘടനയെ സമുഹത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നത്  ഒരു ഫൊക്കാന  പ്രവർത്തകരും ക്ഷമിക്കും എന്ന് തോന്നുന്നില്ല . ഇവരിൽ ചിലർ തെറ്റായ വാർത്തകൾ ദിനംപ്രതി പടച്ചുവിട്ട്  പ്രവാസി മലയാളികളിൽ പുകമറ സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്.

കൺവെൻഷൻ എപ്പോൾ നടത്തിയാലും അതിനോട് നുബന്ധിച്ചു ഇലക്ഷൻ  നടത്താന് നാഷണൽ കമ്മിറ്റിയുടെ തീരുമാനം . നാഷണൽ കമ്മിറ്റിയുടെ തീരുമാനം അങ്ങനെ ആയിരിക്കെ   ചിലരുടെ പ്രത്യേക താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ്  ഇപ്പോഴത്തെ പ്രശ്നങ്ങൾ എന്ന്  വ്യക്തം. ഇത്  ഒരിക്കലും ഒരു ജ നകിയ സംഘടനയിൽ അനുവദിച്ചു കൊടുക്കാൻ പറ്റില്ല. ഈ  സംഘടനാ ആരുടെയും സ്വന്തമാണന്ന് ധരിക്കരുത് .

അംഗ സംഘടനകളുടെ പുതുക്കലും ഫൊക്കാന ഇലക്ഷൻ തിയതിയും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും  ഫൊക്കാന ജനറൽ സെക്രട്ടറി ഇന്ന് കൂടുന്ന നാഷണൽ കമ്മിറ്റിക്ക്‌  ശേഷം  എല്ലാവര്ക്കും  നൽകുന്നതായിരിക്കും.

By ivayana