രചന : എം പി ശ്രീകുമാർ✍

ഉണ്ണിയപ്പം തിന്ന്
ഉണ്ണിയപ്പം തിന്ന്
ഉണ്ണിക്കുട്ടനിന്ന്
ഉണ്ണിക്കുടവയറ് !
ആദ്യം ചുട്ടയപ്പം
അമ്മ സ്നേഹമോടെ
ഉണ്ണിവായിലേകെ
സ്വാദിൽ മെല്ലെ തിന്നു
അച്ഛൻ തിന്ന നേരം
ഉണ്ണിക്കൊന്നു നൽകി
അച്ചമ്മയും പിന്നെ
ഉണ്ണിക്കൊന്നു നൽകി
ചേച്ചി തിന്ന നേരം
ഉണ്ണിക്കാദ്യം നൽകി
അമ്മ പിന്നേമൊന്ന്
സ്നേഹ വായ്പോടേകി
ആരും കാണാതൊന്ന്
കട്ടുതിന്നൊടുക്കം
ഒന്നുമറിയാത്ത
പോലിരുന്നു കള്ളൻ !
ഉണ്ണിയപ്പം തിന്ന്
ഉണ്ണിയപ്പം തിന്ന്
ഉണ്ണിക്കുട്ടനിന്ന്
ഉണ്ണിക്കുടവയറ് !

എം പി ശ്രീകുമാർ

By ivayana