രചന : നരേൻ പുൽപ്പാറ്റ ✍

മുറിഞ്ഞ് നീറുന്ന ഹൃദയത്തിനുള്ളില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്ന നിന്‍ രൂപമുണ്ട്…
അതിനി എന്‍റെ മരണം കൊണ്ടല്ലാതെ മാഞ്ഞുപോകില്ല
മടുത്തെന്ന് നീ പറയുമ്പോഴും എനിക്ക് നിന്നെ സ്നേഹിച്ച് മതിയാകുന്നില്ല…
നീയും ഞാനും തമ്മില്‍
വെത്യാസങ്ങളില്ലാതെ പരസ്പരം ജീവന്‍ കളയാന്‍പോലും തയ്യാറായി സ്നേഹിക്കുന്നവരണന്ന് കരുതിയ എന്‍റെ വിഡ്ഢിത്വമോര്‍ത്തെനിക്കിന്ന്
എന്നോട് തന്നെ വെറുപ്പുണ്ട്….
ജീവന്‍ നഷ്ടപ്പെടുന്നതെന്‍റേയും
അത് കളയാനുള്ള കാരണം നീയാവുകയുമല്ലാതെ നാം തമ്മിലൊരു പൊരുത്തം ജീവിതത്തിലില്ലന്ന് ഞാന്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടേറെയായി…എന്നാലും കാത്തിരിക്കുമായിരുന്നു നീ പഴയനീയായി തിരിച്ചുവരുമെന്ന് ചിന്തിച്ച്…..
എനിക്ക് നിനക്ക് പകരമായ് നീമാത്രമാവുമ്പോള്‍ നിനക്ക് ഞാന്‍ പലരില്‍ ഒരാള്‍ മാത്രമാണെന്ന സത്യം തിരിച്ചറിയാന്‍ മാത്രം വൈകിപ്പോയി…
നീയില്ലയെങ്കില്‍ പിന്നെ ഞാനെന്തിന് എന്നേ എന്നും ചിന്തിക്കാറുള്ളൂ…
നീ തന്ന സ്നേഹം ഇഷ്ടം പ്രണയം
മോഹം എല്ലാം പൊള്ളയായിപോയതെന്താണ്…
പലപ്പോഴും പറയാറുള്ള പലനുണകളിലൊന്നുമാത്രമായിരുന്നു…നിനക്ക് ഞാന്‍ നിന്‍റെ ജീവനാണന്ന്…..
അല്ലേലും ചരിത്രം എഴുതിവച്ചത് വിജയിച്ചവരുടെ കഥകള്‍മാത്രമാണ്..നിന്‍റെ മുന്‍പില്‍ എന്‍റെ പ്രണയത്തില്‍ ഞാന്‍ നിരുപാതികം തോറ്റുപോയവനാണ്..നാളെ നിന്‍റെ ചരിത്രം എഴുതുന്നവര്‍ എന്നെ നിശേഷം അതില്‍ നിന്ന് മാച്ചുകളഞ്ഞേക്കാം..കാരണം ഞാന്‍ തോറ്റുപോയവനാണല്ലോ…
ഹൃദയം കൊണ്ട് സ്നേഹിച്ചവരെല്ലാം തോറ്റുപോയവരാണ്
ശരീരം കൊണ്ട് സ്നേഹിച്ചവരെപ്പോഴും വിജയവഴികളിലൂടെമാത്രമേ യാത്ര ചെയ്യാറുള്ളു..നീ തന്ന സ്നേഹവും പ്രണയവും രതിയും എനിക്ക് വിധിച്ചത് മാത്രമായിരുന്നൂ…ആ വിധി മാറ്റിയെഴുതാനുള്ള തൂലിക നിന്‍റെ കൈയ്യില്‍ തന്നെയാണെന്‍റെ വിധിയേല്പിച്ചതും…
ഒന്നോര്‍ക്കുക
തോറ്റന്നേ ഉള്ളൂ ഇനി ജയിക്കില്ലെന്നില്ല
നീ തോല്‍ക്കുന്ന ഒരുകാലം വരും അന്ന് എന്‍റെ ജയമായിരിക്കും അത്……
നീ തിരിച്ച് വന്ന് മിഴി നീരൊഴുക്കുമ്പോള്‍ ഞാന്‍ നിന്നെ എന്‍റെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കും ഇനി കരയരുത് ഞാനില്ലേയെന്ന് ചോദിച്ച്…..
കാരണം നീയല്ലല്ലോ..ഞാന്‍…
ഞാനെപ്പോഴും നീ ചിന്തിക്കുന്നതിലപ്പുറം വെത്യസ്ഥനാണ് …കാരണം തോറ്റവരുടെ നെഞ്ചിലെപ്പോഴും ഒരു സത്യമുണ്ടാവും ആത്മാര്‍ത്ഥതയുണ്ടാവും മറ്റുള്ളവരുടെ സങ്കടമറിഞ്ഞ് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാനുള്ള മനസ്സെപ്പോഴും ഉണ്ടാവും….
അവര്‍ ജയിക്കുന്ന ഒരു ദിവസം എഴുതപ്പെട്ടതാണ്…
ഇപ്പോള്‍ നീ പോയ്കൊള്ളുക
എന്‍റെ മുറിഞ്ഞ് വേദനിക്കുന്ന ഹൃദയത്തില്‍ ചവിട്ടികൊണ്ട്…..
നീ തിരിച്ചുവരുമ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ ഞാനിവിടെതന്നെ കാത്തു നില്‍ക്കും…..
നിനക്ക് വരതിരിക്കുവാനാവില്ലല്ലോ….
കാരണം നീ വസിക്കുന്നതന്നും ഇന്നും എന്‍റെ ജീവനിലല്ലേ…

By ivayana