. ഇത്രനാൾ ആസൂത്രിതം ചെയ്ത സംവിധാനങ്ങൾ കൊണ്ടൊന്നും കോവിഡിനെ പിടിച്ച് കെട്ടാൻ കേരളത്തിനോ, മറ്റിതര സംസ്ഥാനങ്ങൾക്കോ സാധിച്ചില്ല. അതിന് കാരണങ്ങൾ പലതാണ്. ലോകത്ത് ഇത്രകണ്ട് ശക്തമായൊരു മഹാമാരിയെ പിടിച്ച് കെട്ടാൻ സാധിക്കാതെ വന്നത്, ഈ മഹാമാരിയെക്കുറിച്ചുള്ള അറിവുകളിൽ
തുടക്കംമുതൽ സംഭവിച്ച പാളിച്ചകളാണ്.!
ഒരു കൈപ്പാട് അകലം മാറിനിന്നാൽമതി,
കൈ കഴുകിയാൽമതി, കൈകൾ വളച്ച് പിടിച്ച് തുമ്മിയാൽമതി രോഗം വരില്ലെന്ന് തുടക്കംമുതൽ കൊട്ടിഘോഷിച്ചു.!
മന്ത്രിമാരും ഡോക്ടർമാരും, മാസ്ക് വയ്ക്കണ്ട ആവശ്യമില്ലെന്ന് മീഡിയകളിലും, ഫേസ് ബുക്കിലും, വാട്സ് അപ്പിലും, ചാനൽ ചർച്ചകളിലും, ലൈവുകളിലും ജനത്തോട് വിളിച്ചുപറഞ്ഞു.! ഇതാരുടെയും പിഴവല്ല മറിച്ച് ലോകത്തടിച്ച മഹാമാരിയോടുള്ള അറിവുകുറവിൽ WHO യ്ക്കുൾപ്പെടെ സംഭവിച്ച അറിവില്ലായ്മയാണ്.! ഇത്രകണ്ട് ജനങ്ങളിലേക്ക് വ്യാപിക്കുന്നയൊരു പകർച്ചവ്യാധിയെ ഇന്ന് ജീവിച്ചിരിക്കുന്നവർക്ക് അറിവില്ല. അതിനാൽ തന്നെ എങ്ങനെ തടയണമെന്നും ആർക്കും അറിഞ്ഞ് കൂടാ.! അതിനാൽതന്നെ ഈ മഹാമാരി ലോകം മുഴുവൻ പടർന്ന് പിടിക്കുകയാണ്.! ഇപ്പോളും സമൂഹത്തിൽ പടർന്നുപിടിക്കുന്ന ഈ മഹാമാരിയെ പിടിച്ച് കെട്ടാൻ ആർക്കും അറിയില്ലെന്നുള്ളതാണ് യഥാർത്ഥ സത്യം. ഡോക്ടർമാർക്ക് ഹോസ്പിറ്റലിൽ ഒരു രോഗിയെത്തിക്കഴിഞ്ഞാൽ അവരെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമെന്നല്ലാതെ, സമൂഹത്തിൽ ഒരു വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്ക് പടർന്നുപിടിക്കുന്ന കോവിഡിനെ പ്രതിരോധകുത്തിവയ്പ്പിൻ്റെ അഭാവത്തിൽ പിടിച്ച് കെട്ടാൻ ഡോക്ടർമാരും പരാജയപ്പെട്ടു.!
എങ്കിൽ പൂച്ചക്കാര് മണികെട്ടും.?
അതിനായ് അധികാരങ്ങൾ നെട്ടോട്ടമോടി. ഓരോരുത്തരും ഞങ്ങൾ പിടിച്ച് കെട്ടുമെന്ന് വാശിപിടിച്ച് അവരുടെ ഇഷ്ടത്തിന് മുന്നേറിയപ്പോൾ അമേരിക്കൻ പ്രസിഡൻ്റ് ഡോണൽ ട്രംമ്പ് പോലും അടിപതറി.! കേരളത്തിലേക്ക് വന്നാൽ നിപ്പയും, പന്നിപ്പനിയുമൊക്കെ പിടിച്ച് കെട്ടിയ ചങ്കൂറ്റത്തിൽ കോവിഡിനെയും തകർക്കാമെന്ന് കരുതി. പക്ഷെ പരാജയം നമുക്കേറ്റുവാങ്ങണ്ടതായിട്ടുവന്നു.!
എന്നാൽ ഇനിയും സമയം നമ്മുടെ മുന്നിലുണ്ട്, പൂച്ചയ്ക്കാര് മണികെട്ടുമെന്നയുത്തരമുണ്ട്, അതിന് ചെയ്യണ്ടതായ ചിലകാര്യങ്ങളുണ്ട്. വള്ളപ്പാടുകൾക്കകലങ്ങളിലേക്ക് നമ്മുടെ തോൽവിയെ കൊണ്ടെത്തിക്കുന്നതിന് പകരം ഇനിയെങ്കിലും പല ക്യാപ്റ്റന്മാർ വിസിലൂതി തോറ്റുകൊണ്ടിരിക്കുന്ന ഈ ചുണ്ടൻവള്ളം
ഒരു ക്യാപ്റ്റൻ വിസിലൂതുകയെന്നുള്ളതാണ്.
അതുപോലെ പലതായി തുഴയെറിയുന്നവർ ക്യാപ്റ്റൻ പറയുന്നതുകേട്ട് ഒരുപോലെ തുഴയെറിയുകയെന്നത് രണ്ടാമത്തെ പ്രധാനകാര്യം. അതിനാൽ, വള്ളപ്പാടുകൾ തോൽവിയിലേക്ക് മൂക്കുകുത്തുന്ന നമുക്കിനി ചെയ്യാൻ ഒന്നുണ്ട്.!

“പൂച്ചക്കാര് മണികെട്ടും “
ഇത് നടപ്പിലാക്കിയാൽ മാത്രമേ നമുക്കിനി രക്ഷയുള്ളു.!
1- കേരളം അടുത്ത 15 ദിവസം പൂർണ്ണ ലോക് ഡൗൺ നടപ്പിലാക്കുക. ആവശ്യത്തിന് ആഹാരം ജനത്തിന് നൽകിക്കൊണ്ടാവണം നടപ്പിൽ വരുത്തണ്ടത്.
2- ഹോസ്പിറ്റലിൽ സി.സി TV സൗകര്യത്തോടെ, മാസ്ക് വയ്ക്കാത്ത പ്രവർത്തകർക്കെതിരെ ആക്ഷനെടുക്കുക.
3- നേതാക്കളും, പൊതുപ്രവർത്തകരും മാസ്ക് വച്ചില്ലെങ്കിൽ, സർക്കാരും, ഓരോ പാർട്ടിയും മുഖം നോക്കാതെ നടപടിയെടുക്കുക.
4- തുണി മാസ്ക് ഉപയോഗം പൂർണ്ണമായും നിർത്തലാക്കുക.

5- 15 ദിവസത്തിന് ശേഷം ലോക് ഡൗൺ മാറ്റുമ്പോൾ സ്വീകരിക്കണ്ട നടപടികൾ:-
1- ഓഫീസ് ജോലിക്കാർക്കും, ഗവൺമെൻ്റ് ജോലിക്കാർക്കും ജോലിക്ക് പോകുവാനും വരുവാനുമുള്ള പാസുകൾ നൽകുക.
ഉദാ: 8 മണി മുതൽ 4 മണിവരെ ജോലിയുള്ളവർക്ക് 7-8 മണിവരെ ജോലിക്ക് പോകാനും 4-5 വരെ ജോലി കഴിഞ്ഞ് തിരിച്ച് വരാനും മാത്രമുള്ള പാസാണ് നൽകണ്ടത്.!
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും, അതാത് സ്ഥലത്തെ പോലീസ് ഓഫീസറുമായിരിക്കണം പാസ് ഒപ്പിട്ട്, സീൽ ചെയ്ത് അനുമതി നൽകണ്ടത്.
2- ഓരോ മേഖലയിലും വിവിധ തൊഴിലുകൾ ചെയ്യുന്നവർക്കുള്ള സമയപരിധി നിശ്ചയിക്കാനും പാസുകൾ നൽകുവാനും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും, പോലീസ് ഓഫീസർക്കും അധികാരം നൽകുക.
3- ബിസിനസ്സ് ചെയ്യുന്നവർക്കും, വിവിധ സ്ഥാപനങ്ങൾ നടത്തുന്നവർക്കും, തൊഴിലാളികൾക്കും മേൽപ്പറഞ്ഞ രീതിയിൽ വരുവാനും പോകുവാനുമുള്ള പാസുകൾ നൽകുക.
4- നേതാക്കൾക്കും, പാർട്ടി പരിപാടികൾക്കുമൊന്നും പാസ് അനുവതിക്കാതിരിക്കുക.
5- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ് ഓഫീസറുമായ് ആലോചിച്ച് ഓരോ വാർഡിലെയും ഒരു വീട്ടിലെ പോയപൂർത്തിയായ ഒരാൾക്ക് മാത്രം ആഴ്ചയിൽ ഒരു നിശ്ചിത സമയം ഷോപ്പിങ്ങിനായി പാസ് നൽകുക.! വാർഡിൽ നിന്നും തിരക്ക് വരാതിരിക്കാനും, കൂട്ടം കൂടാതിരിക്കാനും അടുത്തുള്ള വീടുകൾക്ക് വ്യത്യസ്ഥ സമയം നൽകുക.
6- ഈ പാസുകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുകയോ, 5000 ൽ കുറയാതെ പെനാൽറ്റിയടിക്കുകയോ ചെയ്യുക.
7- പാസില്ലാതെ വണ്ടിയുമായ്‌ യാത്ര ചെയ്യുന്നവരുടെ വണ്ടികൾ സർക്കാരിലേക്ക് കണ്ട് കെട്ടുക, പെനാൽറ്റി മുതലായവ നടപ്പിലാക്കുക.
8- കടക്കാർ നിർബന്ധമായും ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ തയ്യാറാകണം. അതിനുള്ള വണ്ടിക്കൂലി നൽകുവാൻ ഓർഡർ ചെയ്യുന്നവരും. ഓർഡർ വീട്ടിലെത്തിക്കുന്ന ഡെലിവറിക്കാർക്ക് വണ്ടി നമ്പറും ചേർത്ത് സ്പെഷ്യൽ പാസ് നൽകണ്ടതാണ്.
9- മീൻപിടുത്തക്കാർക്ക് അവരുടെ ജോലിക്കുള്ള പാസുകൾ പ്രത്യേകം നൽകുകയും. കൊണ്ടു വരുന്ന മീനുകൾ കച്ചവടം ചെയ്യാൻ പ്രത്യേക ടൈമിങ്ങും സാമൂഹികയകലം പാലിച്ച് വിൽക്കുവാനുള്ള സൗകര്യവും മാർക്കറ്റിൽ ഒരുക്കി കൊടുക്കണ്ടതുമാണ്.! വാങ്ങുവാൻ വരുന്നവർ നിർബന്ധമായും മുൻപ് പറഞ്ഞ പാസ് മൂലം വരണ്ടതും അതല്ലെങ്കിൽ മുകളിൽ പറഞ്ഞ രീതിയിൽ കേസെടുക്കണ്ടതുമാണ്.
10- ഹോസ്പിറ്റലുകളിൽ ഡോക്ടറെ കാണുന്ന രോഗികൾക്ക് തുടർക്കാഴ്ചയ്ക്കുള്ള അപ്പോയിൻ്റ്മെൻ്റ് പേപ്പറുകൾ അതത് ഹോസ്പിറ്റൽ ഡോക്ടർമാർ സീൽ ചെയ്ത് നൽകണ്ടതാണ്. നൽകുമ്പോൾ തുടർക്കാഴ്ചക്കായ് വരുന്ന രോഗികൾക്കുള്ള വ്യത്യസ്ഥ സമയം ഡോക്ടർമാർ പേപ്പറിൽ രേഖപ്പെടുത്തുകയും ഹോസ്പിറ്റൽ ഹെഡ് ഓഫ് ഡിപ്പാർട്ട് മെൻ്റ് സീൽ വച്ച് കൊടുക്കണ്ടതുമാണ്.
ഈ ഹോസ്പിറ്റർ അപ്പോയിൻ്റ്മെൻ്റ് പേപ്പറും, അതിലെ സമയത്തിനനുസരിച്ച് പോയ് വരാനുള്ള അധികാരം ആ പേപ്പറിനുണ്ടെന്നത് പൊലീസുകാർക്ക് അറിവ് നൽകുകയും ചെയ്യണം. രോഗികളെ ഡോക്ടർമാർ കണ്ടു കഴിഞ്ഞാൽ ആ സമയം പേപ്പിൽ രേഖപ്പെടുത്തണം. തിരിച്ചു വരുമ്പോൾ പോലീസ് ചെക്കിങ്ങിൽ അതിനനുസരിച്ചുള്ള യാത്ര സമയം അനുവധിക്കുകയും ചെയ്യണം.!
11- കഴുകി ഉപയോഗിക്കാവുന്ന ഫേസ് ഷീൽഡ്, N – 95 മാസ്ക് അല്ലെങ്കിൽ കഴുകി ഉപയോഗിക്കുന്ന donsan-C19 മാസ്കുകൾ നിർബന്ധമായും പാസ് മൂലം സഞ്ചരിക്കുന്നവർ ഉപയോഗിച്ചിരിക്കണം അല്ലാത്തപക്ഷം പെനാൽറ്റിയും മറ്റും നൽകുകയും ചെയ്യുക.!

വാക്സിനില്ലാതെ, മെഡിസിനില്ലാതെ,
ഈ രീതിയിൽ മാത്രമേ കേരളത്തെ കോവിഡിൽ നിന്ന് രക്ഷപെടുത്തുവാൻ നമുക്ക് സാധിക്കുകയുള്ളു.!
. ഡാർവിൻ.പിറവം.

By ivayana