ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കടൽ കരയിൽ ഈ കടൽ കരയിൽ
കേരം നിറഞ്ഞ കേരളം
ആരുമേ കൊതിയോടെ നോക്കും
അതിസുന്ദരമാം കേരളം
അഭിമാനപൂർവ്വം പറയാം
ഇത് നാം പിറന്ന കേരളം

നമ്മുടെ സ്വന്തം നാട് നന്മകൾ നിറഞ്ഞ നാട്
ഇവിടെ വിദ്യാലയങ്ങൾ അറിവിൻ
സങ്കേതങ്ങൾ
കുട്ടികൾ നമ്മളെയൊരുക്കിയെടുക്കും
നിറവിൻ വാതായനങ്ങൾ
പുരോഗതിയുടെ നേർവഴിയെ
ചുവടുവെച്ചു നീങ്ങാം
നമുക്ക് ചുവടു വെച്ചു നീങ്ങാം
കേരളമെന്നു കേൾക്കുമ്പോൾ
ചോര തിളയ്ക്കണമെന്ന്
കവി പാടിയതു നാം ഓർക്കാം

നമ്മുടെ സ്വന്തം നാട് സുരക്ഷിതമാകും നാട്
ഇവിടെ നെൽപാടുണ്ട് കൃഷിഭൂമികളുമുണ്ട്
അധ്വാനശീലരായ് വ്യത്യസ്ഥ ജോലിക്കാർ
നാടിനെ സമ്പന്നമാക്കി
എല്ലാം തികഞ്ഞ നാടായ് മാറാൻ
നമുക്കൊരുമിച്ചിടാം
എന്നും നമുക്കൊരുമിച്ചിടാം
കേരളമെന്നു കേൾക്കുമ്പോൾ
ചോര തിളയ്ക്കണമെന്ന്
കവി പാടിയതു നാം ഓർക്കാം

ഷാജി വെൺമണി

By ivayana