ഇന്ന്, കാർഗിൽ വിജയ ദിനം.

നുഴഞ്ഞു കയറ്റവും, അധിനിവേശവും,
യുദ്ധമോ മഹായുദ്ധമോ ആകാതെ
തുരത്തിയ, ജാഗ്രതാ നീക്കത്തിന്റെ
വിജയ ദിനം !

അല്പത്തത്തിനും
അവിവേകത്തിനും
ആക്രമണത്തിനും
അധിനിവേശത്തിനും
ഭാരതം നൽകുന്ന രാഷട്രജാഗ്രതയുടെ
സന്ദേശം !
ലോകത്തിന് തന്നെ മാതൃകയാകുന്ന
സൈനീക നീക്കത്തിന്റെ
വിജയ ദിനം .

താഴ് വരകളിൽ നിന്നു കൊണ്ട്
മല നിരകൾക്ക് മുകളിലെ
ശത്രുവിനെ തുരത്തി മുന്നേറിയ
കരുത്തിന്റെ വിജയ ദിനം.
വിജയപ്രയാണത്തിലും
ലക്ഷ്യത്തിലെത്തി കൃത്യമായി
വിരാമമിട്ട വിവേക നീക്കം !

രാഷ്ട്ര മന്ത്രം ഹൃദയത്തുടിപ്പാക്കിയ
ധീര സൈനീകർക്ക് പ്രണാമം.
രാജ്യതന്ത്രജ്ഞതയും കവിത്വവും
ഒന്നിച്ച രാഷ്ട്ര നായകൻ
അടൽജിക്ക് പ്രണാമം.
“രാജ്യരക്ഷയ്ക്ക് നേതൃത്വം കൊടുത്ത
കരുത്തനായ
ജോർജ്ജ് ഫെർണാണ്ടസ്സിന് പ്രണാമം.”

വന്ദേമാതരം

By ivayana