ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

അരുണകിരണ മണികളിൽ തെളിയും
തുഷാര മണിമുത്തുപോലെ
അറിവിന്റെ വാതായനങ്ങൾ തുറന്നു
അക്ഷരമാണയുന്നു ഹൃത്തിൽ

ആകാശം പോലെ യനന്തമാം
അക്ഷര സാഗര തീരത്തു ഞാൻ
അണയുന്നൊരു കുഞ്ഞു ബാലകനായി

അജ്ഞത തൻ തടവറതട്ടിത്തകർക്കാൻ
അറിവിന്റെ വിത്തുകൾ പാകാൻ
അഗ്നിയായക്ഷരമെത്തുന്നു മനസ്സിൽ
ആഹ്ലാദ ചിത്തനായ് തീരൻ

ആദിമുതൽക്കെയണയാത്തൊ രഗ്നിയായ്
അകതാരിൽ നിറഞ്ഞു നിന്നെങ്കിലും ഞാൻ
അറിയാതെപോയോരല്പനെ പോലയി.

ജോസഫ് മഞ്ഞപ്ര

By ivayana