ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മാമലനാടിൻവൻനിരത്തിൽ
ഇടഞ്ഞുനിൽപ്പുണ്ടൊരു
മൺപുതച്ചൊരുകരിവീരൻ
വമ്പൻകൊമ്പുമായ്,
തട്ടിത്തടുത്തുനിറുത്തുന്നു
ഇരമ്പിയാർക്കും
യന്ത്രങ്ങളെയെല്ലാമെ,
വമ്പൻ കുറുമ്പുമായ്!.
കാട്ടിലുള്ള ഹരിതമെല്ലാം
വെട്ടിവെളിപ്പിച്ചു നാടാക്കിയതിന്
വീറോടെ ഒറ്റയ്ക്കുനിന്നു
പ്രതിഷേധിക്കുന്നു,കാടിൻ
വീരൻ, കാടിൻ നന്മകൾ
ചൂടിയൊരു വമ്പൻ കൊമ്പൻ!.
ഒരുകാര്യവും തിരിച്ചറിയാത്ത
നാടിൻ അഹങ്കാരികളെ
ഒറ്റയ്ക്കു മെരുക്കുവാൻ
കച്ചകെട്ടിയിറങ്ങിയ നെല്ലി,
ചക്ക , അരി, പീലാണ്ടി എന്നിവരെ
മെരുക്കി കോളറിട്ട് അസ്വതന്ത്രർ
ആക്കിയവർക്കെതിരെ
ഒറ്റയാൾ പോരാട്ടം നടത്തുന്നു
പടയപ്പ എന്നൊരു കൊമ്പൻ!വമ്പൻ!.

By ivayana