മനസ്സിലൊരു കെടാവിളക്കെന്ന പോലെ
മനുഷ്യത്വമെപ്പോഴും കരുതിവെച്ചാൽ
ഹൃദയത്തിൽ നൈർമല്യ ഭാവങ്ങളായി
സ്നേഹത്തെയൊരുപോലെ പങ്കുവെച്ചാൽ
അകലെയാണെങ്കിലും അരികത്തുതന്നെ
ബന്ധങ്ങൾ സദൃഢമായ് ചേർത്തുവെച്ചാൽ
പ്രപഞ്ചവും, പ്രകൃതിയും ജീവിതത്തിൽ
പ്രതീക്ഷതൻ തിരിനാളമാക്കി സ്വീകരിച്ചാൽ
മനുഷ്യനെ മനുഷ്യനായി കാണുവാനായ്
മനസിനെ പാകപ്പെടുത്തി ശുദ്ധീകരിച്ചാൽ
ഒരുനാളീജീവിതം തനിയെ നിലച്ചുപോകും
അന്നൊന്നുമില്ലാതെ പോകേണ്ടതോർത്താൽ
മനുഷ്യനു മാത്രമായല്ലയീ മണ്ണും വിണ്ണും
എല്ലാജീവനും തുല്യമാണെന്നതറിഞ്ഞാൽ
എഴുതുന്ന വരികളിൽ ഉണർന്നെണീറ്റു പാടും
കവിത….അതുനാളെ കാലമേറ്റു പാടും
കവികളാണെന്നുള്ള കർത്തവ്യ ബോധവുമായ്
കവിതാദിനത്തിൽ നമുക്കിന്നു ചേർന്നു പാടാം….
ചേർന്നു പാടാം.

മോഹനൻ താഴത്തേതിൽ

By ivayana