ഹിതം മുന്നോട്ടമാക്കി-
പ്രളയവും വിട്ട്
ഭാമ വായ് തുറക്കുന്നു.
വെളുത്ത തൊലിയിൽ
കഴ കറുപ്പ് നാട്ടുന്നു
കറുത്ത തൊലിയിൽ
മഴ വെളുത്ത് പെയ്യുന്നു
ചാലിഗദ്ദയും പ്രിയയും
കവിത ചൊല്ലുന്നു
അന്തരീക്ഷമില്ലെങ്കിൽ
സർവ്വം കറുപ്പ്.
അതിയാനോട്* പറഞ്ഞാൽ
അവാർഡ് പോലല്ലാ..
ഒരു മുറം കൂടുതൽ തരും
പക്ഷെ.. പറയണം
പറിയ്ക്കാൻ പറയണം
പാളും പറച്ചിലെൻ
നിത്യരാഗങ്ങൾ
ആളു വന്നാലും
ആറു വന്നാലും
ആളാതെ നിന്നാൽ
എന്തേതു മിച്ചം
സത്യവും കോപമാണെന്നേ..
ഭാമ*..

ഹരിദാസ് കൊടകര

By ivayana