ഇടറുന്നു ഹൃത്തടം പിടയുന്നു നെഞ്ചകം
കാലം നിശബ്ദമായ് തേങ്ങിടുന്നു
ഒരുതരി നെൻമണി തേടയലയുന്നു
മീനമാസത്തിൽ വിഷുപ്പക്ഷികൾ
പൊന്നാര്യൻപാടത്തെ കൊയ്തു പാട്ടിന്നില്ല
സമ്പൽ സമൃദ്ധിയും ഓർമ്മകളായ്
ഊഷ്മളമായുള്ള കാലവും മാറുന്നു
എങ്ങും നിറയുന്നലോസരങ്ങൾ
വയലുകൾ പൂത്തൊരാ ഗ്രമങ്ങളാകെയും
നഗരങ്ങളാകുവാൻ വെമ്പിടുന്നു
അതിലൂടെയൊഴുകുന്ന പുഴയിന്നു കരയുന്നു
മാലിന്യവാഹിയായ് മാറിടുന്നു
ഉരുകുന്ന ചൂടിൽ തകരുന്നു മർത്യൻ്റെ
ജീവതാളങ്ങളും സ്വപ്നങ്ങളും
ഇനിയും വസന്തം തിരികെ വന്നീടുവാൻ
നഷ്ട സ്വപ്നങ്ങളെ നെഞ്ചിലേറ്റാൻ
അഹമെന്നചിന്ത കഴുകിക്കളഞ്ഞിടു
ഇഹമെന്നൊരാത്മബോധം വളർത്തു

ബേബി മാത്യു

By ivayana