അവൾ നിരന്തരം അയാളോട് വഴക്കടിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു?
ഈ ചോദ്യം ഇപ്പോൾ അവൾ പലയാവർത്തി അവളോടു തന്നെ ചോദിച്ചു കഴിഞ്ഞു,,
അവൾക്കൊരു വിചാരമുണ്ടായിരുന്നു,, അവൾക്കല്ലാതെ ആർക്കും അയാളെ ഉൾക്കൊള്ളാനാവില്ലയെന്നും അയാളെ സ്നേഹിക്കാൻ കഴിയില്ലയെന്നും,,
എന്നാൽ ഇന്ന് ബീച്ചിലെ തിരക്കിനിടയിൽ തിരമാലകൾക്കൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഓടുന്നവനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ ബുൾസൈ പോലെ മിഴിഞ്ഞു,,
അവന്റെ മുഖത്തപ്പോൾ നുണക്കുഴികൾ തീർത്തൊരു ചിരിയുണ്ടായിരുന്നു,,
ആ ചിരിക്കു അത്യാഹ്ലാദത്തിന്റെ അലയൊലികളുണ്ടായിരുന്നു,, അവന്റെ കാലുകളിൽ ശരീരത്തിൽ യുവത്വം തോന്നിച്ചിരുന്നു,, നരച്ച മുടിയിഴകൾ സായം സൂര്യന്റെ ഒളിയൊലികളിൽ സ്വർണ്ണനൂലുകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു,,
ആൾക്കൂട്ടത്തിനിടയിൽ എന്നോ കേട്ടുമറന്ന ആ സ്വരം ലയിച്ചു ചേരാനൊരുങ്ങുമ്പോൾ അവൾക്ക് പൂർണ്ണമായും മനസിലായി, അവൻ ഇനിയൊരിക്കലും അവളെ സ്നേഹിക്കില്ലെന്ന്, തേടിവരില്ലെന്നു..
അവൾ മണലിലാണ്ടു പോകുന്ന കാലുകളെ ആയത്തിൽ മുന്നിലേക്ക്‌ പറിച്ചു നട്ടുകൊണ്ട് വേഗം വേഗം നടന്നു,
കണ്ണുകളിൽ ഇരുട്ടിനും മുൻപേ മറതീർത്തുകൊണ്ട് നീർക്കണങ്ങൾ വന്ന് ഉരുണ്ടുകൂടി താഴേക്കൊഴുകാൻ തിരക്കു കൂട്ടി,,
അവൾ മനപ്പൂർവം കാണാൻ ആഗ്രഹിക്കാത്തൊരു കാഴ്ചയപ്പോൾ, പുറകിൽ അവന്റെ വിരലുകളിൽ വിരലുകൾ ചേർത്ത് അവന്റെ പാദങ്ങളിൽ പാദങ്ങൾ പിണച്ച്,.
തോളോടുതോൾ ചേർന്നു മറ്റൊരുവൾ ആ ചെറു ചൂടുമണൽപ്പരപ്പിലിരുന്നു പുതിയ പുതിയ സ്വപ്‌നങ്ങൾ അവനോടൊപ്പം നെയ്തുകൂട്ടിക്കൊണ്ടേയിരുന്നു,,,
(നമ്മളെ വിട്ടകലില്ലെന്ന ചിന്തയിൽ പരസ്പരം ബഹുമാനമില്ലാതെ പലപ്പോഴും പറഞ്ഞു പോകുന്ന വാക്കുകൾ ചെയ്തു പോകുന്ന പ്രവർത്തികൾ പല ലൈഫിലും അവരറിയാതെ താളപ്പിഴകൾ സൃഷ്‌ടിക്കുന്നുണ്ട്,,
സ്ത്രീകളുടെ വിചാരങ്ങളിൽ മുഖ്യമായ ഒന്നാണിത്,,പല സ്ത്രീകളും ഭർത്താവിന്റെ ചെറിയ ചെറിയ തെറ്റുകളെപ്പോലും പർവ്വതീകരിച്ചു കാണിക്കും,, ഇടയ്ക്കിടയ്ക്ക് പറഞ്ഞു വെറുപ്പിച്ചു കൊണ്ടേയിരിക്കും,,
എല്ലാവരും അല്ല,,
ചിലരുണ്ട് ആണ്മക്കൾ വലുതായാൽ അവരോടൊപ്പം ചേർന്ന് അപ്പന് യാതൊരു കഴിവും ഇല്ലെന്നും ഉത്തരവാദിത്വം തീരെയില്ലെന്നും പറഞ്ഞു ആളുകൂടുന്നിടത്തു വരെ മോശക്കാരനാക്കി സംസാരിക്കും,, എന്റെ മോൻ ജോലിക്ക് പോകാൻ തുടങ്ങിയതോടെയാണ് വീടൊരു വീടായതു എന്നൊക്കെ പറയുന്നവർ,,
മദ്യപാനവും പെണ്ണുപിടിയും കൈമുതലായുള്ള ഭർത്താക്കന്മാരുള്ള ഭാര്യമാർ ക്ഷമിക്കണം,, നിങ്ങൾ രണ്ടു കൊടുത്താലും ഞമ്മക്ക് നോ പ്രോബ്ലം,,
രണ്ടു പേർ അധ്വാനിച്ചു കൊണ്ടുവന്നാൽ പോലും ഇന്നുള്ള കാലത്ത് കുടുംബം നോക്കാൻ പാടാകുമ്പോൾ ഭാര്യ ജോലിക്ക് പോയിതുടങ്ങുമ്പോൾ മുതൽ ടീവി വാങ്ങുന്നു ഫ്രിഡ്ജ് വാങ്ങുന്നു. വാഷിങ് മെഷീൻ വാങ്ങുന്നു..
ഭാര്യയെ സ്നേഹിക്കുന്നവർ എങ്ങനെ പ്രസ്റ്റീജ് വേണ്ടെന്നു വെയ്ക്കും എന്നപോലെ ഉള്ള വീട്ടിൽ നിറയെ അവളുടെ അധ്വാന ഫലങ്ങൾ നിറഞ്ഞു തുളുമ്പും.ഒപ്പം മറ്റൊരു കേൾപ്പോരും കേട്ടു തുടങ്ങും അവൾ ജോലിക്ക് പോകാൻ തുടങ്ങിയെപ്പിന്നാണ് ആ വീട്ടിൽ വേണ്ടുന്ന സമാനങ്ങളൊക്കെ ആയതെന്നു,,
.
എന്നാൽ ഭക്ഷണം, വസ്ത്രം, ആശുപത്രിക്കേസുകൾ, ഒരു കല്യാണം, ഇരുപത്തെട്ടുകെട്ട് മരണം എല്ലാം ഇതിനിടയിൽ നടന്നു കൊണ്ടിരുന്നു, അതിനു ചിലവാക്കിയ വഴികൾ എവിടെയോ ഹിഡനായി കിടക്കുന്നു,, തെളിവുകളവശേഷിക്കാത്ത പ്രവർത്തനങ്ങൾക്കൊക്കെയും പുച്ഛരസം വാരിവിതറി പോകുന്നവർ,, തളരുന്ന തകരുന്ന മനസിന്റെ വിങ്ങൽ മാത്രം ആരും അറിയാൻ ശ്രമിക്കാറില്ല..
“”ഇങ്ങനെയൊന്നുമല്ലടെ,, ഇതെന്റെയല്ല,,, എന്നു പറയുന്ന കുറേ കുറേ ആളുകളോട്,, ഇതു നിങ്ങൾക്കുള്ളതല്ല, ഇതിങ്ങനെ ഉള്ളവർക്കുള്ളതാണ്,,
ഞാനില്ലെങ്കിൽ പ്രളയമാണെന്ന
ചിന്തകൾ ഉള്ള പുരുഷനും സ്ത്രീക്കുമുള്ളതാണ്….

സിജി സജീവ് 😎

By ivayana